'ബാല കിച്ചണിൽ കൂട്ടിക്കൊണ്ടുപോയി തല്ലി, ഞാൻ അങ്ങനെ ചെയ്തിരുന്നെങ്കിൽ ബാലയ്ക്ക് പണി കിട്ടിയേനെ; സന്തോഷ് വർക്കി
കൊച്ചി: സിനിമാ റിവ്യൂകളിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ താരമാണ് സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണൻ. നടൻ ബാലയുമായി അടുത്ത ബന്ധം സന്തോഷ് വർക്കി പുലർത്തിയിരുന്നു. തനിക്ക് അദ്ദേഹം സഹോദരനെ പോലെയാണെന്ന് സന്തോഷ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ബാലയുടെ വീട്ടിൽ താൻ പോകാറുണ്ടെന്നും ഭക്ഷണം കഴിക്കാറുണ്ടെന്നുമൊക്കെ സന്തോഷ് പറഞ്ഞിരുന്നു.
എന്നാൽ പിന്നീട് ബാലയും സന്തോഷ് വർക്കിയും തമ്മിലുള്ള ബന്ധം വഷളായി. ബാല തന്നെ മർദ്ദിച്ചുവെന്ന് അടക്കമുള്ള ആരോപണങ്ങൾ സന്തോഷ് ഉയർത്തിയിരുന്നു. ഇപ്പോഴിതാ നടനെതിരെ കൂടുതൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ്. സാർക്ക് ലൈവ് എന്ന ചാനലിനോടാണ് പ്രതികരണം. വായിക്കാം

' ബാലയുമായി അത്ര നല്ല ബന്ധത്തിലല്ല ഇപ്പോൾ. ഒരു സമയത്ത് സഹോദരനെ പോലെയായിരുന്നു. അത് കഴിഞ്ഞ് ചില തെറ്റദ്ധാരണകൾ വന്നു. ഇപ്പോൾ അത്ര വല്യ അടുപ്പമല്ല. ഒരു തവണ എന്നെ ശാരീരികമായി ആക്രമിച്ചു. അതു കഴിഞ്ഞും ഞാൻ ബന്ധം തുടർന്നെങ്കിലും ഇപ്പോൾ എന്തു സംഭവിച്ചുവെന്ന് അറിയില്ല. ഒരുപാട് പേര് പാരവെക്കുന്നുണ്ട്. പുള്ളിയോട് നെഗറ്റീവ് പറഞ്ഞ് കൊടുക്കുന്നുണ്ടാകും. പിറന്നാളിന് വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.
അദ്ദേഹത്തിന് തെറ്റിധാരണ വന്നതാണ്. എനിക്ക് അദ്ദേഹത്തോട് ദേഷ്യമൊന്നുമില്ല. വളരെ ഇമോഷണലായ വ്യക്തിയാണ് ബാല. ഓരോ സമയത്തും ഓരോ മൂഡാണ്. സ്നേഹം വന്നാൽ ഭയങ്കര സ്നേഹം ദേഷ്യം വന്നാൽ വൈരാഗ്യം വന്നാൽ ഭയങ്കര വൈരാഗ്യം. എടുത്ത് ചാട്ടമുള്ള ആളാണ്. ബാല അടിസ്ഥാനപരമായി പാവമാണ്. പക്ഷേ എടുത്ത് ചാട്ടമുണ്ട്. പല സാഹചര്യങ്ങളിലും എങ്ങനെയാണ് പ്രതികരിക്കുകയെന്ന് പറയാനാകില്ല. വളരെ ഇമോഷ്ണലായി പ്രതികരിക്കുന്നയാളാണ്.
അവസാനം വീട്ടിൽ പോയപ്പോഴാണ് എന്നെ അടിച്ചത്. ആദ്യമൊക്കെ മര്യാദയ്ക്കാണ് സംസാരിച്ചത്. പിന്നീട് കിച്ചണിലേക്ക് വിളിച്ചിട്ടാണ് രണ്ട് ഇടി തന്നത്. എനിക്ക് വേണമെങ്കില്‍ കേസ് കൊടുക്കാമായിരുന്നു. പക്ഷെ സ്നേഹത്തിന്റെ പേരിൽ കേസ് കൊടുത്തില്ല. കേസ് കൊടുത്തിരുന്നുവെങ്കിൽ ബാലയ്ക്ക് നല്ല പണി കിട്ടിയേനെ.
ബാലയെ ഫോൺ വിളിച്ചാലും അദ്ദേഹം എടുക്കാറില്ല. നേരിട്ട് വീട്ടിലേക്ക് പോയാൽ ചിലപ്പോൾ തല്ലിയേക്കും എന്നെ. അന്ന് തന്നെ എന്റെ മുൻപിൽ രണ്ട് പേർ കേറി നിന്ന് നിന്നത് കൊണ്ടാണ് അല്ലെങ്കിൽ എന്നെ ഭീകരമായി ആക്രമിച്ചേനെ. ചിലപ്പോൾ അദ്ദേഹം വയലെന്റ് ആവും', സന്തോഷ് വർക്കി പറഞ്ഞു.












Click it and Unblock the Notifications