'നീ വെറും സൈക്കോയാണ്'; ബാല എയറില്‍, അമൃത എങ്ങനെ ആയാലും അവർ ആ മകളെ നോക്കുന്നുണ്ട്
സെലിബ്രിറ്റികളുടെ വിവാഹം മാത്രമല്ല, വിവാഹ മോചനങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചർച്ചാ വിഷയമാകാറുണ്ട്. ഇത്തരം ചർച്ചകളില്‍ നിന്നും സെലിബ്രിറ്റികള്‍ മാറി നില്‍ക്കുന്ന കാഴ്ചയാണ് സാധാരണയായി കാണാന്‍ സാധിക്കുക. എന്നാല്‍ ബാലു-അമൃത സുരേഷ് വിഷയത്തില്‍ കാര്യങ്ങള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. വിവാഹ മോചനം കഴിഞ്ഞ് വർഷങ്ങള്‍ക്ക് ശേഷവും ഇവർ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.
അടുത്തിടെയാണ് ബാലയും അമൃത സുരേഷും തമ്മിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമായ രീതിയിലേക്ക് പുറത്തേക്ക് വന്നത്. ഈ വിഷയങ്ങളിലെല്ലാം തുടക്കം മുതല്‍ തന്നെ ബാലയ്ക്ക് ആളുകളുടെ ഭാഗത്ത് നിന്നും വലിയ തോതില്‍ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പിന്തുണയുടെ കാര്യത്തില്‍ വലിയ ഇടിവ് തട്ടിയിരിക്കുന്നുവെന്ന് വേണം മനസ്സിലാക്കാന്‍.

താന്‍ എല്ലാം നിർത്തുകയാണെന്നും മകളുടെ വാക്കുകള്‍ ബഹുമാനിക്കുന്നുവെന്ന് വ്യക്തമാക്കി ബാല അവസാനമായി പങ്കുവെച്ച വീഡിയോയില്‍ ബാലയ്ക്കുള്ള പിന്തുണ എത്രത്തോളം നഷ്ടമാകുന്നുവെന്ന് വ്യക്തമാകും. വലിയ വിമർശനമാണ് ബാലയ്ക്കെതിരായി വീഡിയോക്ക് താഴെ ആളുകള്‍ നടത്തുന്നത്.
ചിലർ വലിയ രീതിയിലുള്ള വിമർശനങ്ങളും തെറിവിളികളും ബാലയ്ക്കെതിരായി നടത്തുമ്പോള്‍ മറ്റു ചിലരാകട്ടെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാനാണ് ശ്രമിക്കുന്നത്. 'ഒന്ന് നിർത്തടെ എല്ലാത്തിനും ഒരു പരിധി ഇല്ലേ ഇത് സോഷ്യൽ മീഡിയ ആണ് അല്ലാതെ ഫാമിലി കോർട്ട് അല്ല' എന്നാണ് ഷമീർ എന്നയാള്‍ കുറിക്കുന്നത്.
'ചോര ആയാൽ പോരാ മോളെ നന്നായി വളർത്തണം വെറുതെ ഒരു കുഞ്ഞു കൊച്ചിനെ ജന സമൂഹത്തിൽ വലിച്ചു കീറാൻ ഇട്ടു കൊടുത്തിരിക്കുന്നു. ഇതാണ് സ്നേഹം അല്ലെ. പാവം ഇനി എങ്കിലും അവര് ജീവിക്കട്ടെ' എന്നാണ് അജിത രവീന്ദ്രന്‍ എന്നയാള്‍ അഭിപ്രായപ്പെടുന്നത്.
'നിങ്ങളോട് കുറച്ചു ഇഷ്ടം ഉണ്ടായിരുന്നു. അത് പോയി കിട്ടി. നിന്റെ മൂന്നാമത്തെ ഭാര്യയായ എലിസബത്ത് എവിടെ. നിനക്ക് വേണ്ടി വെറുതെ പ്രാർത്ഥിച്ചു. സ്വന്തം മകളെ സ്നേഹിക്കാൻ പഠിക്കണം. ലൈവിൽ വന്ന് കൊണകൊണ പറയുകയല്ല വേണ്ടത്. എലിസബത്തിന്റെ കൂടെ വരും ലൈവ്. മുഖം കാണുമ്പോൾ അറിയാം ഒട്ടും സന്തോഷത്തോടെ അല്ല അവർ വരുന്നത് എന്ന്. നീ വെറും സൈക്കോ ആണ്.' എന്ന രീതിയില്‍ അല്‍പം രൂക്ഷമായ രീതിയിലുള്ള വിമർശനമാണ് ജസ്നി കെ ജലീല്‍ എന്നയാള്‍ നടത്തുന്നത്.
നീ വലിയ ആളാണ് എന്നറിയിക്കാൻ ചെറിയ സഹായം കൊടുത്താലും അത് ലൈവിൽ ഇടും. നീ ഭയങ്കര മഹാമനസ്കൻ. നിന്റെ മകൾക്ക് വേണ്ടി നീ എന്തെങ്കിലും ചെയ്തിട്ടുണ്ടോ. ഒരു ഗിഫ്റ്റ് പോലും ആ കൊച്ചിനെ അയച്ചു കൊടുത്തിട്ടില്ല. പാപ്പു പാപ്പു എന്ന് പറഞ്ഞുവലിയ വർത്താനം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. സ്വന്തം മകളെ സ്നേഹിക്കാൻ പഠിക്കണം.
അമൃത എങ്ങനെയുമായിക്കോട്ടെ അവൾ മകളെ നന്നായി നോക്കുന്നുണ്ട്. അവളുടെ അമ്മ അതിലും നന്നായി നോക്കുന്നുണ്ട്. അവളുടെ ചിറ്റമ്മ അവളെ നന്നായി കെയർ ചെയ്യുന്നുണ്ട്. ആ കൊച്ച് ആ വീട്ടിലെ ഹാപ്പിയാണ്. ആ കൊച്ചിനെ ഇത്രയും വലിയ ആക്രമണത്തിന് വിട്ടു കൊടുത്തിട്ട് അച്ഛനാണ് പോലും - എന്നും ജസ്നി കൂട്ടിച്ചേർക്കുന്നു.
'താൻ കാരണം ആ കുഞ്ഞിന് സമാധാനം ഇല്ല. തത്കാലം ഒന്ന് മിണ്ടാതെ ഇരുന്നുടെ. എനിക്കും ഉണ്ട് ആ പ്രായത്തിൽ ഒരു കുഞ്ഞ്. പ്ലീസ് ആ മോളെ ഓർത്തു ഇതുപോലെ തുടരുത്. സ്വന്തം മോളെ കുറിച്ച് പബ്ലിക്കിന്റെ മുമ്പിൽ വരുത് അവൾ സമാധാനം ആയിട്ട് വളരട്ടെ താങ്കളുടെ ഭാഗത്തു നല്ലത് എങ്കിൽ മോൾ വരും. ആ കുഞ്ഞ് അവിടെ ഹാപ്പി ആണ് പിന്നെ ന്താ. എല്ലാരും കൂടെ അതിന് സമാധാനം കൊടുത്തില്ലേ അത് വല്ലാത്ത അവസ്ഥയിൽ ആയി പോകും. അത് നിങ്ങളുടെ രണ്ടിന്റേം മകൾ ആണ് എന്നതാണ് ഇപ്പോൾ അത് അനുഭവിക്കുന്ന ഏക ടെൻഷൻ. പാവം കുഞ്ഞ്' എന്നാണ് മറ്റൊരാളുടെ അഭിപ്രായ പ്രകടനം.
ചേട്ടാ നമ്മുടെ എല്ലാം ജീവിതത്തിൽ പ്രശ്നങ്ങളുണ്ട് അത് നമ്മൾ വീട്ടിൽ പരിഹരിക്കുകയെന്ന നിർദേശമാണ് എബി അബ്രഹാം എന്നയാള്‍ കമന്റായി കുറിക്കുന്നത്. സോഷ്യൽ മീഡിയയിൽ വന്നിട്ട് ചെളി വാരി എറിയരുത്. അവര് ജീവിക്കട്ടെ. നിങ്ങൾ ജീവിക്ക്. എന്തിനാണ് സ്വന്തം പല്ലിന്റെ ഇട കുത്തുന്നത്. കുടുംബത്തിലെ പ്രശ്നങ്ങൾ കുടുംബത്തിൽ പറഞ്ഞു തീർക്കണം. അല്ലാതെ ഇങ്ങനെ പബ്ലിക് ആക്കരുത്. നിങ്ങൾ മാത്രമുള്ള ഇങ്ങനെ വന്ന് തൊട്ടേനെ പിടിച്ചതിനും വീഡിയോ ഇടുന്നത്.. ഒന്നു നിർത്തു. നിങ്ങളെ വേണ്ടെങ്കിൽ നിങ്ങൾക്കും വേണ്ട.. അങ്ങനെ ചിന്തിച്ച് ജീവിക്കൂ എന്നും അദ്ദേഹം നിർദേശിക്കുന്നു.












Click it and Unblock the Notifications