'ഞാൻ കമ്മിറ്റഡ് ആണ് ഗയ്‌സ്, ഇനി ആരുടെ അടുത്തും ഒന്നിനും വരുന്നില്ല'; ജാസ്‌മിൻ, നിശബ്‌ദനായി കേട്ടിരുന്ന് ഗബ്രി
ബിഗ് ബോസിൽ വലിയ സംഭവ വികാസങ്ങൾക്കാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. മുൻ സീസണുകളിലേത് പോലെയല്ല ഇത്തവണ തീ പാറുന്ന പോരാട്ടം പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകരെ കാത്തിരുന്നത് പരസ്‌പരം ഏറ്റുമുട്ടലുകളും, പുറത്തേക്ക് പോകലുകളും ഒക്കെയായിരുന്നു. ഇതിനിടയിൽ വലിയ രീതിയിൽ ചർച്ചയാവുന്നത് ജാസ്‌മിനും ഗബ്രിയും തമ്മിലുള്ള അടുപ്പം തന്നെയാണ്.
എന്നാൽ ഈ വിവാദങ്ങളൊക്കെ മുന്നോട്ട് പോവുന്നതിനിടെ കഴിഞ്ഞ ദിവസം ജാസ്‌മിൻ ജാഫറിന്റെ പിതാവ് ബിഗ് ബോസിലേക്ക് വിളിച്ചതോടെയാണ് എല്ലാം മാറി മറിഞ്ഞത്. രോഗ വിവരം അറിയിക്കാനായിരുന്നു ജാസ്‌മിന്റെ പിതാവ് ബിഗ് ബോസ് ഹൗസിലേക്ക് വിളിച്ചത്, ഇതോടെ എല്ലാം തകർന്ന നിലയിലായിരുന്നു ജാസ്‌മിൻ കാണപ്പെട്ടത്.

ഇതിന് പിന്നാലെ ഒരു ടാസ്‌ക് ബിഗ് ബോസ് എല്ലാവർക്കുമായി നൽകിയിരുന്നു. ആക്‌ടീവ് അല്ലാത്ത പവർ ടീമിനെ ട്രോളുന്ന ഈ ടാസ്‌ക് കാര്യമായ മത്സരങ്ങൾക്ക് ഒടുവിൽ ജയിച്ചത് സിജോയും സംഘവുമായിരുന്നു. ഇതിന് പിന്നാലെയാണ് ജാസ്‌മിൻ പൊട്ടിക്കരയാൻ തുടങ്ങിയത്. ഉറക്കെ നിലവിളിക്കുന്ന ജാസ്‌മിനെ സമാധാനിപ്പിക്കാൻ അംഗങ്ങൾ ഓരോരുത്തരായി ശ്രമിക്കുന്നുമുണ്ട്.
എന്നാൽ ജാസ്‌മിൻ കരച്ചിൽ തുടർന്നു. ഇനി വീണ്ടും വീണ്ടും എന്നെ പറയരുത്. ഞാൻ കാലുപിടിക്കാം. വേണമെങ്കിൽ ഞാൻ ഓരോരുത്തരുടെയും കാല് പിടിക്കാം. നിങ്ങളെല്ലാം ചെയ്‌ത് ഇത്രയും ആക്കി. ഞാൻ കമ്മിറ്റഡാണ്. ഞാനത് ഗബ്രിയോടും പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് അറിയില്ലായിരിക്കും. ഞാൻ ആരുടെ അടുത്തും ഇനി ഒന്നിനും വരില്ലെന്നും ജാസ്‌മിൻ കണ്ണീരോട് പറയുന്നുണ്ടായിരുന്നു.
എന്നാൽ ഇതെല്ലാം കേട്ട് ഒരു ഭാഗത്ത് നിശബ്‌ദനായി ഇരിക്കുകയാണ് ഗബ്രി. നേരത്തെ ജാസ്‌മിനും ഗബ്രിയും തമ്മിൽ പ്രണയത്തിൽ ആണെന്നും, അതല്ല ഷോയിൽ കണ്ടന്റ് ഉണ്ടാക്കാനുള്ള അഭിനയം ആണെന്നുമൊക്കെ പലവിധത്തിൽ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. ഇരുവരുടെയും ബന്ധത്തിൽ ബിഗ് ബോസ് ഹൗസിലെ മറ്റ് അംഗങ്ങൾ തന്നെ സംശയം ഉന്നയിക്കുകയും ചെയ്‌തിരുന്നു.
ഇത്തരത്തിൽ വിവാദങ്ങൾ തുടരുന്നതിനിടെയാണ് ജാസ്‌മിന്റെ പിതാവിന്റെ ഫോൺ വരുന്നത്. തുടർന്ന് കൺഫഷൻ റൂമിലെത്തി ജാസ്‌മിൻ പിതാവിനോട് സംസാരിക്കുകയായിരുന്നു. അസുഖ വിവരം അറിയിക്കാനായിരുന്നു അവർ വിളിച്ചത്. ഇതോടെ പുറത്തെത്തിയ ജാസ്‌മിൻ തളർന്നു വീഴുകയും ഷോയിൽ നിന്ന് ക്വിറ്റ് ചെയ്യുമെന്ന് അറിയിക്കുകയും ഒക്കെ ചെയ്‌തിരുന്നു. ഇതോടെ മുൻപൊരിക്കലും ഇല്ലാത്ത വിധം സംഭവ ബഹുലമാണ് ബിഗ് ബോസ് ഹൗസ്.












Click it and Unblock the Notifications