അയാൾ അടുത്തേക്ക് വരുമ്പോഴെ പേടി ആകുന്നു, എന്നെ ട്യൂൺ ചെയ്യാൻ വരുമ്പോലെയാണ്; സുരേഷിനെതിരെ രതീഷ്
ബിഗ് ബോസ് മലയാളം സീസൺ 6 ആവേശകരമായി മുന്നോട്ട് പോവുകയാണ്. ഇത്തവണ സൗഹൃദത്തിനൊന്നും പ്രത്യേകിച്ച് സ്ഥാനമില്ല എന്നാണ് തുടക്കം മുതലുള്ള സൂചന പരസ്പരം വഴക്കിട്ടും പാര വെച്ചുമൊക്കെയാണ് മത്സരാർത്ഥികൾ മുന്നോട്ട് പോകുന്നത്. രതീഷാണ് വീടനകത്തേയും പുറത്തേയും സംസാര വിഷയം. ആദ്യ ദിവസം തന്നെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയ രതീഷ് ദിവസവും ആരെങ്കിലുമായി വഴക്ക് ഉണ്ടാക്കിയേ അടങ്ങുകയുള്ളൂ എന്ന രീതിയാണ് നിലവിൽ സ്വീകരിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ സുരേഷിനെക്കുറിച്ച് രതീഷ് പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ജാൻമണി കെട്ടിപ്പിച്ചതിൽ രതീഷ് ബഹളം ഉണ്ടാക്കിയതിന് പിന്നാലെ രതീഷ് തന്നെ കെട്ടിപ്പിടിച്ചത് ഇഷ്ടമായില്ലെന്ന് സുരേഷ് പറഞ്ഞിരുന്നു. ഇതിന് ശേഷം ഇവർ തമ്മിൽ നല്ല ബന്ധമല്ല. ഇതിന് പിന്നാലെയും സുരേഷും രതീഷ് കലഹിച്ചിരുന്നു. ഇപ്പോൾ സുരേഷ് പെണ്ണാണ് എന്ന തരത്തിലാണ് രതീഷ് സംസാരിക്കുന്നത്.

അൻസിബയോടും ജിന്റോയോടും സംസാരിച്ചിരിക്കുമ്പോഴാണ് സുരേഷിനെതിരെ ആരോപണങ്ങൾ രതീഷ് നടത്തുന്നത്. സുരേഷേട്ടൻ ക്രൂക്കഡ് ആണെന്നും അയാളുടെ സ്റ്റാറ്റസ് എന്താന്ന് പോലും നമുക്ക് മനസ്സിലാവുന്നില്ലെന്നും രതീഷ് പറയുന്നു. തനിക്കെതിരെ ഇങ്ങനെയൊരു കാർഡ് എടുക്കുന്നുണ്ടെങ്കിൽ അത് പെണ്ണിന്റെ മനസ്സായത് കൊണ്ടാണ് എന്നും പറയുന്നു. അത് തനിക്ക് അറിയില്ലായിരുന്നുവെന്നും രതീഷ് ഇവരോട് പറയുന്നു.
സെക്ഷ്വൽ കാർഡ് ഉപയോഗിക്കുന്നത് തെറ്റാണ്. കാരണം ഞാൻ അങ്ങനെയല്ല. അയാൾ ആണാണെന്നാണ് വിചാരിച്ചത്. രണ്ട് ദിവസമായി ഞാൻ അയാളെ നോട്ട് ചെയ്യുകയാണ്. അടുത്തേക്ക് വരുമ്പോഴെ പേടി ആകുന്നു. കളിക്കുന്നതൊന്നുമല്ല. എനിക്ക് തോന്നുന്നത് അയാൾ മനസ്സ് കാെണ്ട് പെണ്ണാണെന്നാണ് രതീഷ് പറഞ്ഞു.
എന്തായാലും താൻ സുരേഷിന്റെ ഭാഗത്തേക്ക് ഇല്ലെന്നും അയാൾ ബാത്ത് റൂമിൽ വന്നാൽ താൻ വേഗം പുറത്ത് പോകുമെന്നും അയാള് മനസ്സുകൊണ്ട് ഒരു പെണ്ണാണ് എന്ന് താൻ പറയുന്നുവെന്നും രതീഷ് ആരോപിക്കുന്നു. അല്ലെങ്കിൽ ഈ കാർഡ് അയാൾ ഉപയോഗിക്കില്ലെന്നും നോട്ടവും ഭാവവും നടത്തവും എക്സ്പ്രഷനുമെല്ലാം അങ്ങനെയാണ്.
എന്നെ ട്യൂൺ ചെയ്യാൻ വരുമ്പോലെയാണ് തോന്നുന്നതെന്നും രതീഷ് പറഞ്ഞു. തനിക്ക് പേടി ആകുന്നു, അത് കൊണ്ടാണ് മാറിനിൽക്കുന്നതെന്നും രതീഷ് പറഞ്ഞു. എന്നാൽ അൻസിബയും ജിന്റോയും രതീഷിന്റെ വാദത്തെ എതിർത്തു. സുരേഷ് ഭയങ്കര ബുദ്ധി ഉള്ള ആളാണെന്നാണ് ഇവർ പറഞ്ഞത്.












Click it and Unblock the Notifications