Get Updates
Get notified of breaking news, exclusive insights, and must-see stories!

വേടന്‍ ദളിതന്റെ അവസ്ഥ വിറ്റ് കാശാക്കുന്നു; അയാള്‍ എവിടെയാണ് ദളിതന് വേണ്ടി സംസാരിച്ചത്: അഖില്‍ മാരാർ

കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ പറഞ്ഞുകൊണ്ടുള്ള റാപ്പർ വേടന്റെ (ഹിരണ്‍ദാസ് മുരളി) പാട്ടുകള്‍ക്ക് വലിയൊരു ആരാധക നിരയാണുള്ളത്. അടുത്തകാലത്തുണ്ടായ ചില വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു വിഭാഗം അദ്ദേഹത്തിനെതിരെ വലിയ തോതില്‍ വിമർശനം ഉയർത്തിക്കൊണ്ട് രംഗത്ത് വന്നു. പ്രധാനമായും സംഘപരിവാർ അനുകൂലികളില്‍ നിന്നായിരുന്നു വേടന് വിമർശനം നേരിടേണ്ടി വന്നത്.

എന്നാല്‍ വിമർശനങ്ങളൊന്നും കാര്യമാക്കാതെ താന്‍ ഇനിയും തന്റെ രാഷ്ട്രീയം പാടിയും പറഞ്ഞുംകൊണ്ട് മുന്നോട്ട് പോകുമെന്ന നിലപാടാണ് വേടന്‍ സ്വീകരിക്കുന്നത്. ഇതിന് ഇടയിലാണ് വേടനെതിരെ രൂക്ഷവിമർശനവുമായി സംവിധായകനും ബിഗ് ബോസ് ജേതാവുമായ അഖില്‍ മാരാർ രംഗത്ത് വന്നത്. നാഷന്‍ ഫസ്റ്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

vedan-akhil-marar

സിപിഎമ്മിന്റെ ദളിത് വിരുദ്ധത ആരോപിക്കുന്നതിന് ഇടയിലായിരുന്നു വേടനെതിരായ വിമർശനവും. സിപിഎം ഇന്നുവരെ ഏതെങ്കെങ്കിലും ഒരു ജനറല്‍ സീറ്റില്‍ ദളിതനെ നിർത്തി മത്സരിപ്പിച്ചിട്ടുണ്ടോയെന്ന് അഖില്‍ മാരാർ ചോദിക്കുന്നു. ജനറല്‍ സീറ്റില്‍ മത്സരിപ്പിക്കുമ്പോള്‍ അല്ലേ അവർ ഉന്നതിയിലേക്ക് വരുന്നത്. കെ രാധാകൃഷ്ണനെ നിർത്തിയത് പോലും സംവരണ മണ്ഡലത്തിലാണ്. സംവരണ സീറ്റില്‍ ദളിതനെ നിർത്തുന്നത് ഇവരുടെ മിടുക്കാണോ. അത് ഭരണ ഘടന കൊടുത്ത അവകാശമാണെന്നും അദ്ദേഹം പറയുന്നു.

ദളിതനെ ദളിതനായി നിങ്ങള്‍ കാണുന്നില്ലെങ്കില്‍, മനുഷ്യരെല്ലാം സഖാക്കന്മാരാണെങ്കില്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് ഒരു അഞ്ച് ജനറല്‍ സീറ്റിലെങ്കിലും ദളിത് വിഭാഗത്തില്‍ നിന്നുള്ളവരെ മത്സരിപ്പിക്കാന്‍ ഇവരെ വെല്ലുവിളിക്കുകയാണ്. കമ്യൂണിസ്റ്റ് പാർട്ടിയില്‍ നായരില്ല, ഈഴവനില്ല മറ്റൊരു ജാതിയും ഇല്ല, ഞങ്ങള്‍ വോട്ട് ചെയ്യുന്നത് ഒരു സഖാവിനാണ് എന്ന് പറയുന്നത് അങ്ങനെ ജനറല്‍ സീറ്റില്‍ മത്സരിപ്പിച്ചതിന് ശേഷമായിരിക്കും.

കോണ്‍ഗ്രസിനോടും ബിജെപിയോയും ഈ ചോദ്യം ചോദിക്കാത്തത് അവർ മുന്നോട്ട് വെക്കുന്ന ആശയം ഇത് അല്ലാത്തത് കൊണ്ടാണ്. ഞങ്ങള്‍ ഇവരുടെ രക്ഷകരാണ് എന്നും പറഞ്ഞുകൊണ്ട് ഇവർ നടക്കുന്നില്ല. പന്തളം നഗരസഭയിലെ അധ്യക്ഷ സ്ഥാനം ജനറലായിട്ടും ബി ജെ പി അവിടെ ദളിത് വിഭാഗത്തില്‍ നിന്നുള്ള വനിതയെ അധ്യക്ഷയായി വെച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ കുഞ്ഞമ്പു നിയമസഭ സീറ്റില്‍ ജനറല്‍ സീറ്റില്‍ മത്സരിച്ചിട്ടുണ്ട്. എകെ ബാലന്‍ ഉയർന്ന ഒരു നേതാവായതിന് ശേഷം ജനറല്‍ സീറ്റില്‍ മത്സരിച്ചിട്ടുണ്ടോയെന്ന് എനിക്ക് സംശയമുണ്ടെന്നും അഖില്‍ മാരാർ പറയുന്നു.

ആരാണ് യഥാർത്ഥതില്‍ തങ്ങളുടെ ശത്രുവെന്ന് ദളിത് സമൂഹത്തിലുള്ളവർ ആയിരം തവണ ചിന്തിക്കണം. വേടനെ അയ്യങ്കാളിയോടൊപ്പമൊക്കെ വെച്ച് താരതമ്യം ചെയ്യുന്നത് കണ്ടു. ആളുകള്‍ യാഥാർത്ഥ്യ ബോധ്യത്തോടെ ചിന്തിക്കണം. രണ്ട് വയസ്സുള്ള ഒരു കുട്ടിക്ക് സുഖമില്ല, മാരക രോഗമാണ്. ദയനീയമായ രൂപം കാണുന്ന കാഴ്ചയില്‍ തന്നെ കരള്‍ അലിയുന്ന ഒരു കുട്ടിയെ എടുത്ത് വെച്ചിട്ട് ഇവനെ സഹായിക്കണമെന്ന് പറയുന്നു.

ആ കുട്ടിയുടെ ചികിത്സക്കായി ഒരു 50 ലക്ഷം രൂപ വരുമ്പോള്‍ ഒരു പത്ത് ലക്ഷം രൂപ ഞാന്‍ കമ്മീഷനായി എടുക്കുന്നത് ആ കുട്ടിയുടെ രോഗത്തെ ഞാന്‍ വിറ്റ് എനിക്ക് റീച്ചും കാശും ഉണ്ടാക്കുന്ന പണിയാണ്, അല്ലാതെ നന്മയല്ല. പക്ഷെ അതോടൊപ്പം തന്നെ ആ കൊച്ചിന് സഹായവും ലഭിച്ചിട്ടില്ല. എന്നാല്‍ എന്റെ ഉദ്ദേശം എനിക്ക് റീച്ചും കിട്ടണം പത്ത് ലക്ഷവും കിട്ടണം, കൂട്ടത്തില്‍ നന്മമരവും ആകണം. അതുപോലെ ദളിതന്റെ അവസ്ഥ വിറ്റ് കാശാക്കുന്ന വേടന്‍ എന്ത് അടിസ്ഥാനത്തിലാണ് ദളിതന് വേണ്ടി സംസാരിച്ചു എന്ന് പറയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

ഏത് സാഹചര്യത്തില്‍, ഏത് പോയിന്റിലാണ് വേടന്‍ ദളിതന് സംസാരിച്ചത്. 'ഉമ്പായി കുച്ചാണ്ട് പാണന്‍ കത്തണമാ..' എന്ന് കലാഭവന്‍ മണി എഴുതിവെച്ചത് അയാളുടെ സ്വന്തം അവസ്ഥയാണ്. സ്വന്തം അനുഭവങ്ങളിലൂടെ കണ്ട കാഴ്ചകളാണ് കലാഭവന്‍ മണി എഴുതിയത്. അല്ലാതെ മറ്റ് ലോകരാജ്യങ്ങളില്‍ കണ്ട അവസ്ഥകളും നമ്മുടെ നാട്ടിലെ അവസ്ഥകളും എഴുതുമ്പോള്‍ മറ്റവന്റെ ദയനീയത വിറ്റ് ലക്ഷക്കണക്കിന് രൂപയാക്കി മാറ്റുകയാണ് ചെയ്യുന്നത്.

ഇതൊക്കെ ചോദിക്കാന്‍ നീ ആരാടാ.. എന്ന് ചോദിച്ചാല്‍ ഞാന്‍ തിരുവനന്തപുരത്ത് ആശാ വർക്കർമാരുടെ സമരവേദിയില്‍ പോയി അവർക്ക് പിന്തുണ കൊടുത്ത് മാധ്യമങ്ങളോടും സർക്കാറിനോടും സംസാരിച്ച വ്യക്തിയാണ്. അവർക്ക് വേണ്ട ചെറിയ സാമ്പത്തിക സഹായം ആരും അറിയാതെ ചെയ്ത് വന്ന ആളുമാണ്.

ഇവരൊക്കെ പിആർ വർക്ക് ചെയ്യാന്‍ വളരെ മിടുക്കരാണ്. ഇതൊക്കെ ചെയ്യാം, പക്ഷെ നന്മമരം കളിക്കരുത്. നേരത്തെ വേടനെ അനുകൂലിച്ച് എഴുതിയ വ്യക്തിയാണ്. വേടനയേല്ല കുറ്റം പറയുന്നത്, പൊതുസമൂഹത്തോടാണ് പറയുന്നത്. അയാള്‍ പാട്ടുകാരനാണ്, റാപ്പറാണ്, ആസ്വദിക്കാന്‍ ഒരു പുതുതലമുറയുണ്ട്. അത് അയാള്‍ നല്ല രീതിയില്‍ ചെയ്യുന്നു. പുതു തലമുറക്ക് ജാതിയും നിറമൊന്നും വിഷയം അല്ല. അവർക്ക് ആസ്വാദനമാണ് വലുത്.

വേടനെ മുന്‍നിർത്തി ഇവിടുത്തെ ദളിത് സമൂഹത്തിന്റെ പ്രതിനിധിയാക്കി മാറ്റി, അയ്യങ്കാളി പരിവേഷവും കൊടുത്ത് ആരാണ് കളിക്കുന്നത്. അടിസ്ഥാനപരമായ വേടന്‍ ഒരു രാഷ്ട്രീയവും പറഞ്ഞിട്ടില്ല. വേടന്റെ രാഷ്ട്രീയം നോക്കി പോയാല്‍ അത് ബിജെപിക്കാർ പറയുന്ന രാഷ്ട്രീയത്തോട് ചേർന്ന് നില്‍ക്കേണ്ടി വരും. അയാളിലൂടെ ജാതിയമായ ഭിന്നിപ്പിന് ശ്രമിക്കുന്നു.

ആരാണ് ഇദ്ദേഹത്തെപോലുള്ളവരെ മുന്‍നിർത്തി കളിക്കുന്നത്. നേരത്തെ ബലാത്സംഗ കേസില്‍ പ്രതിയായിട്ടുണ്ട്, കഞ്ചാവ് കേസില്‍ പ്രതിയായിട്ടുണ്ട് എന്നതിലെ ശരിതെറ്റുകളെല്ലാം മാറ്റിവെച്ച് സർക്കാർ എല്ലാവിധ പിന്തുണയും കൊടുക്കുകയാണ്. ഇവർ വോട്ട് പിടിച്ചോട്ടെ അതിന് എന്തിന് ആളുകളെ തമ്മില്‍ അടിപ്പിക്കണം. വേടനെ ഉപയോഗിച്ച് ഒരു സമൂഹത്തെ ഇല്ലാതാക്കുന്ന പരിപാടി ചെയ്യരുതെന്നും അഖില്‍ മാരാർ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+