'ചീമുട്ട എറിയുമെന്നായിരുന്നു ഭീഷണി,കുടുംബത്തെ വരെ നശിപ്പിക്കുമെന്ന രീതിയിലായിരുന്നു'; ദിൽഷ
ബിഗ് ബോസിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് ദിൽഷ പ്രസന്നൻ. തനിക്ക് മാത്രമല്ല കുടുംബത്തേയും വെറുതെ വിട്ടില്ല. ചേച്ചി ജോലി ചെയ്യുന്ന ആശുപത്രിയുടെ വെബ്സൈറ്റിൽ അടക്കം മോശം കമന്റുകൾ എഴുതിവിട്ടിരുന്നുവെന്ന് ദിൽഷ പറഞ്ഞു. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദിൽഷയുടെ പ്രതികരണം. വായിക്കാം
'ബിഗ് ബോസിന് ശേഷം ഞാൻ കുറെ ബോൾഡായി. മുൻപാണെങ്കിൽ എവിടെ പോണമെങ്കിലും ആള് വേണമായിരുന്നു. പുറത്ത് പോയി ഒറ്റക്ക് സാധാനം വാങ്ങാൻ തന്നെ അറിയില്ലായിരുന്നു. ഞാൻ പുറത്ത് പോയാൽ എന്തെങ്കിലും മണ്ടത്തരം കാണിക്കുമോയെന്നാണ് വീട്ടുകാരുടെ ഭയം. എന്റെ കണ്ണൊന്ന് നിറഞ്ഞാൽ എൻറെ കുടുംബം എനിക്ക് ഒപ്പമുണ്ടെന്നുള്ള വിശ്വാസം എനിക്ക് ഉണ്ടായിരുന്നു.

ബിഗ് ബോസിൽ പക്ഷേ മൂന്ന് മാസം ഞാൻ തനിച്ചായിരുന്നു. എല്ലാകാര്യങ്ങളും ഞാൻ തനിച്ചായിരുന്നു ചെയ്തിരുന്നത്. ഇപ്പോൾ പ്രോഗ്രാമിന് പോകുമ്പോൾ ആണെങ്കിലും എന്റെ കാര്യങ്ങൾ ഞാൻ തനിച്ചാണ് ചെയ്യുന്നത്. ഇപ്പോൾ എനിക്ക് സന്തോഷമുണ്ട് അക്കാര്യത്തിൽ.എല്ലാകാലത്തും എനിക്ക് ഒരാളെ ഡിപ്പന്റ് ചെയ്ത് മുന്നോട്ട് പോകാൻ സാധിക്കില്ല. എന്റെ ലൈഫ് ഞാൻ ഒറ്റക്ക് തന്നെ ജീവിക്കണം.
ബിഗ് ബോസ് ട്രോഫിയുമായി ഞാൻ വന്ന് ഇറങ്ങുമ്പോൾ ചിരിക്കുന്ന, സന്തോഷിക്കുന്ന മുഖങ്ങളായിരുന്നു ഞാൻ പ്രതീക്ഷിരുന്നത്. എന്നാൽ എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നത് വലിയ പ്രശ്നങ്ങളാണ്. എന്റെ കുടുംബത്തേയും ബാധിച്ചു. മാതാപിതാക്കളും സഹോദരിമാരുമൊക്കെ കരയുന്നതാണ് പിന്നെ ഞാൻ കണ്ടത്. അങ്ങനെയുള്ള കോളുകളും മെസേജുകളുമായിരുന്നു അവർക്ക് നേരിടേണ്ടി വന്നത്. അത് എന്നേയും തളർത്തി.
ഹൗസിൽ ഉണ്ടായിരുന്നപ്പോൾ പുറത്ത് വന്നാൽ ഇത്രയും കാര്യങ്ങൾ അഭിമുഖീകരിക്കാൻ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചേയില്ല. എനിക്ക് ഒരുപാട് ഹേറ്റേഴ്സ് ഉണ്ടായിട്ടുണ്ട്. എന്നെ ഫോളോ ചെയ്തവർ തന്നെ എന്നെ അൺഫോളോ ചെയ്യാമുള്ള കാമ്പെയ്ൻ തുടങ്ങി. ഞാൻ ഒരു ഫോട്ടോ ഇട്ടാൽ മോശം കമന്റ്സ് മാത്രമേ വരുന്നുള്ളൂ. എന്നെ കുറിച്ച് മാത്രമല്ല കുടുംബത്തിനെ കുറിച്ചും മോശം കമന്റ് കേട്ടു. എന്തിന് എന്റെ ചേച്ചി ഡന്‍റിസ്റ്റ് ആണ്. ചേച്ചി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ കയറി വരെ മോശം പറയാൻ തുടങ്ങി. അവിടുത്തെ ഡോക്ടറെ വിളിച്ച് ചിലർ പറഞ്ഞത് ചേച്ചിയുടേത് മോശം സർവ്വീസ് ആണെന്നായിരുന്നു. എന്റെ കുടുംബത്തെ വരെ നശിപ്പിക്കും എന്ന രീതിയിലായിരുന്നു കാര്യങ്ങൾ പോയത്.
എല്ലാത്തിനും ഒരു ലിമിറ്റുണ്ട്. ഞാനാണ് ലക്ഷ്യമെങ്കിൽ എന്നെ പറയാം. പക്ഷേ ഒന്നും ചെയ്യാത്ത കുടുംബത്തെ എന്തിനാണ് പറയുന്നത്. ഇങ്ങനെ ഹേറ്റ് പറഞ്ഞിട്ട് എന്താണ് കിട്ടുന്നത്. സ്വന്തമായി ഇത് അനുഭവിക്കുമ്പോഴേ ആളുകൾക്ക് മനസിലാകൂ.
എന്റെ ആദ്യ ഉദ്ഘാടന പരിപാടിക്ക് മുൻപ് എനിക്കൊരു കോൾ വന്നു. എനിക്ക് നേരെ മുട്ടയേറ് ഉണ്ടാകുമെന്നായിരുന്നു ഭീഷണി. ഭയത്തോടെയായിരുന്നു ഞാൻ പരിപാടിക്ക് പോയത്. എന്റെ കുടുംബമൊക്കെ വന്നിരുന്നു.ആദ്യമൊക്കെ പരിപാടിക്ക് പോകുമ്പോൾ ബിഗ് ബോസിൽ ഉണ്ടായിരുന്ന മറ്റൊരു മത്സരാർത്ഥിയുടെ പേര് പറഞ്ഞ് തേപ്പുകാരി എന്നൊക്കെ ചിലർ വിളിക്കുമായിരുന്നു', ദിൽഷ പറഞ്ഞു.












Click it and Unblock the Notifications