അക്കാര്യം ചെയ്യാത്തിടത്തോളം കാലം അഖില്‍ മാരാർക്കും റോബിനും അംഗത്വം നല്‍കില്ല: കെഐസി
അഖില്‍ മാരാർക്കും റോബിന്‍ രാധാകൃഷ്ണനും സംഘടനയില്‍ ഭാരവാഹിത്വം നല്‍കാത്തതില്‍ വിശദീകരണവുമായി കേരള ഇന്‍ഫ്ലൂവേഴ്സ് കമ്മ്യൂണിറ്റി ഭാരവാഹിയായ ഖാദർ കരിപ്പൊടി. ഇതോടൊപ്പം വ്ളോഗർ ഉണ്ണിക്കെതിരെ സിനിമ നിർമ്മാതാവ് നടത്തിയ ഭീഷണിയെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.
ഉണ്ണിക്കെതിരെ വിഷയത്തില്‍ എന്താണ് നടന്നതെന്ന കാര്യം ഞാന്‍ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചിരുന്നു. ഭീഷണിപ്പെടുത്തിയ ആളെ പോയി മർദ്ദിക്കുന്ന സ്വഭാവം നമുക്കില്ല. പിന്നെ ഉണ്ണി എന്നോട് പറഞ്ഞത് നിലവില്‍ ആ വിഷയത്തില്‍ സംഘടന എന്ന രീതിയില്‍ ഇടപെടേണ്ടതില്ലെന്നാണ്. അയാള്‍ പറയുന്നതിന് അനുസരിച്ചാണല്ലോ നമുക്ക് പ്രവർത്തിക്കാന്‍ സാധിക്കുകയുള്ളു.

ഈ വിഷയത്തില്‍ ഞങ്ങള്‍ ഇടപെടാം എന്ന് പറഞ്ഞ് നിർബന്ധിക്കാന്‍ സാധിക്കില്ലാലോ. പിന്നെ എന്ത് തന്നെയായാലും അയാള്‍ക്ക് ഉചിതമാണെന്ന് തോന്നുന്ന ഒരു തീരുമാനം അദ്ദേഹം എടുത്തു. അതിന് അനുസരിച്ചാണ് ഞങ്ങളും മുന്നോട്ട് പോകുന്നതെന്നും ഖാദർ കരിപ്പൊടി പറയുന്നു.
ഡോക്ടർ റോബിന്‍ രാധാകൃഷ്ണനും അഖില്‍ മാരാറും ഇതുവരെ സംഘടനയുടെ മെമ്പർഷിപ്പിനായി അപേക്ഷിച്ചിട്ടില്ല. അങ്ങനെ അപേക്ഷിക്കാത്തിടത്തോളം കാലം റോബിനും അഖില്‍ മാരാർക്കും മെമ്പർഷിപ്പ് കൊടുക്കില്ല. മെമ്പർഷിപ്പിന് അപേക്ഷിച്ചാലല്ലോ കൊടുക്കാന്‍ പറ്റൂ. അല്ലാതെ അങ്ങോട്ട് കൊണ്ടുപോയി കൊടുക്കാന്‍ സാധിക്കില്ല. അവർ ഇങ്ങോട്ട് വന്ന് മെമ്പർഷിപ്പിന് അപേക്ഷിക്കണം.
ഒരു ഘട്ടം വരെ ആളുകളോട് അങ്ങോട്ട് പോയി സംഘടനയെക്കുറിച്ച് സംസാരിക്കുകയൊക്കെ ചെയ്തിരുന്നു. എന്നാല്‍ ആ ഒരു ഘട്ടത്തിന് ശേഷം അങ്ങോട്ട് പോയി ആരേയും സമീപിച്ചിട്ടില്ല. ആളുകളൊക്കെ ഇങ്ങോട്ട് വന്ന് മെമ്പർഷിപ്പിന് അപേക്ഷിക്കുകയാണ് ചെയ്യുന്നത്. അന്ന് അഖില്‍ മാരാറൊക്കെ പല വിഷയങ്ങളുമായി ബന്ധപ്പെട്ട് മാറി നില്‍ക്കുകയായിരുന്നുവെന്നാണ് തോന്നുന്നത്.
ഈ സംഘടന തുടങ്ങുന്ന സമയത്ത് റോബിന്‍ ബിഗ് ബോസിലാണുള്ളതെന്ന് തോന്നുന്നു. അഖില്‍ മാരാറിനെ അന്ന് ഈ സംഘടനയുമായി ബന്ധപ്പെട്ട് കണക്ട് ചെയ്യാന്‍ പറ്റുന്ന ഒരു അവസ്ഥയിലായിരുന്നില്ല. അഖിലും റോബിനുമൊക്കെ സംഘടനയുടെ ഭാഗമാകുക എന്നുള്ളത് നമ്മളെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ്. എന്നിരുന്നാലും ഇനി ആരേയും അങ്ങോട്ട് പോയി ക്ഷണിക്കാന്‍ നില്‍ക്കില്ലെന്നും ഖാദർ കരിപ്പൊടി പറയുന്നു.
1160 പേരാണ് മെമ്പർഷിപ്പിന് അപേക്ഷിച്ചത്. അതില്‍ ആകെ മെമ്പർഷിപ്പ് കൊടുത്തത് 117 ആളുകള്‍ക്കാണ്. ഇത് ഒരു സംഘടന സംവിധാനമാണ്. എല്ലാവർക്കും ഇഷ്ടമാകണമെന്നോ എല്ലാവരും ഇറങ്ങി പ്രവർത്തിക്കണമെന്നോയില്ല. താല്‍പര്യമുള്ള ആളുകള്‍ മാത്രമായിരിക്കും പ്രവർത്തിക്കുക. സംഘടനയില്‍ അംഗമായ പലരും മീറ്റപ്പിന് വന്നിട്ടില്ല. പലർക്കും വ്യക്തിപരമായ ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്.
സജ്ജു ടെക്കി അബാദിലെ പരിപാടിക്ക് വന്നിരുന്നെങ്കിലും അദ്ദേഹം സംഘടനയുടെ മെമ്പർ അല്ല. സജ്ജു ടെക്കി ഒരു ഒഫന്‍സ് ചെയ്തു എന്നുള്ള കാര്യം ശരിയാണ്. എന്നാല്‍ അതിന് ശേഷം അയാള്‍ക്കെതിരെ നടന്ന കാര്യങ്ങള്‍ ന്യായീകരിക്കാന്‍ സാധിക്കുമോ. ഐ എ എസ് ഓഫീസറായ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച് ഒരു മാധ്യമപ്രവർത്തകനെ കൊന്നു. അങ്ങനെത്തെ അദ്ദേഹം ഇപ്പോള്‍ സർക്കാർ സർവ്വീസിലുണ്ട്.
സജ്ജു ചെയ്തതിനെ ഇവിടെ ആരും ന്യായീകരിക്കുന്നില്ല. അദ്ദേഹം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ചെയ്തത്. എംവിഡി ആദ്യം ചെയ്യേണ്ടത് വെങ്കിട്ടരാമന്റെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ ലൈസന്‍സ് കട്ട് ചെയ്യുകയാണ്. എത്ര വലിയ അപകടമാണ് അദ്ദേഹം ചെയ്തത്. ഇന്‍ഫ്ലൂവന്‍സർമാർ ഒരു ഭാഗത്ത് വരുമ്പോള്‍ മാത്രം എന്താണ് വ്യത്യസ്തമായ നയമെന്നും ഖാദർ കരിപ്പൊടി ചോദിക്കുന്നു.












Click it and Unblock the Notifications