ബിഗ് ബോസിൽ ഒരു ലവ് ട്രാക്കിന് ശ്രമിച്ചോ? ശോഭ വിശ്വനാഥിന്റെ മറുപടി ഇങ്ങനെ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ തുടക്കം മുതൽ വലിയ രീതിയിൽ പോരടിച്ച് നിന്നൊരു ശക്തയായ മത്സരാർത്ഥിയായിരുന്നു ശോഭ വിശ്വനാഥ്. ഗെയിമുകളിലായാലും ടാസ്കുകളിലായാലും പരാജയപ്പെട്ട് പിന്നോട്ട് പോകില്ലെന്നും വിട്ട് കൊടുക്കില്ലെന്നുമുള്ള നിലപാടായിരുന്നു ശോഭ സ്വീകരിച്ചത്. ഇത് ചൂണ്ടിക്കാട്ടി നിരവധി വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് ലഭിച്ച വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ശോഭ. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. തന്റെ ബിഗ് ബോസ് യാത്രയെ കുറിച്ചും ശോഭ മനസ് തുറുന്നു. വായിക്കാം
'ബിഗ് ബോസിലേക്ക് പോകാൻ കഴിഞ്ഞ തവണയും അവസരം വന്നിരുന്നു. എന്നാൽ ഏട്ടനൊന്നും അനുകൂല നിലപാടായിരുന്നില്ല. കേസ് ഒക്കെ കഴിഞ്ഞിരിക്കുന്നതിനാൽ സൈബർ അറ്റാക്ക് ഒക്കെ ഉണ്ടാകുമോയെന്ന ആശങ്കയായിരുന്നു. പക്ഷേ വീണ്ടും വിളി വന്നപ്പോൾ പോകാൻ തീരുമാനിച്ചു.

ജീവിതത്തിൽ പലതും വിട്ടുകൊടുത്തയാളാണ്. അതുകൊണ്ട് തന്നെ വിട്ടുകൊടുത്താൽ എന്ത് സംഭവിക്കുമെന്ന് അറിഞ്ഞത് കൊണ്ടാണ് ഞാൻ ഇങ്ങനെ മാറിയത്. ജീവിത അനുഭവങ്ങളാണ് നമ്മളെ മാറാൻ പ്രേരിപ്പിക്കുന്നത്. അയൺ ലേഡി എന്ന പട്ടം തരുന്നുണ്ടെങ്കിൽ എന്റെ ജീവിതമാണ് എന്നെ അങ്ങനെ ആക്കിയത്,ഒന്നും വിട്ടുകൊടുക്കേണ്ട, ജീവിതത്തിൽ തോൽക്കരുത് ,മുന്നോട്ട് പോകണം എന്നൊക്കെ പഠിപ്പിച്ചത്.
നമ്മളെ കൊണ്ട് ചെയ്യാൻ പറ്റില്ലെന്ന് ആവർത്തിക്കുമ്പോഴും ചെയ്ത് കാണിക്കാൻ ഒരു ത്വര ഉള്ളിൽ നിന്ന് വരും. നെവർ ഗിവ് അപ് എന്ന് ചിന്തിക്കുന്ന വ്യക്തിയാണ് ഞാൻ. എന്ത് സംഭവിച്ചാലും നൂറ് ശതമാനം കൊടുക്കുകയെന്നതാണ് എന്റെയുള്ളിൽ. വിജയം മാത്രം ലക്ഷ്യം വെച്ചാണ് ഞാൻ ബിഗ് ബോസിലേക്ക് പോയത്. എല്ലാ സെക്കന്റിലും 100 ദിവസം നിൽക്കുക, കപ്പ് വിജയിക്കുകയെന്ന ചിന്തമാത്രമയിരുന്നു.

ആദ്യമൊക്കെ എനിക്ക് വേണ്ടിയിട്ടായിരുന്നു പോരാട്ടം. പക്ഷെ പിന്നീട് പ്രേക്ഷകർ നമ്മളെ പിന്തുണയ്ക്കുന്നുണ്ട്. അപ്പോൾ അവർക്കും കൂടി വേണ്ടിയാണ് കളിച്ച് തുടങ്ങിയത്. ഞാൻ തോറ്റാൽ അവർ തോറ്റത് പോലെയാണ്. എന്‌റെ ഏറ്റവും ബെസ്റ്റാണ് കൊടുത്തത്. ബിഗ് ബോസിന് മുൻപും ശേഷവും ഉള്ള ശോഭ ഒരുപോലെ തന്നെയാണ്. ഇപ്പോൾ പക്ഷേ എന്നെ മൂന്നരക്കോടി ജനങ്ങൾക്ക് അറിയാം. അവരുടെ സ്നേഹവും അനുഗ്രവും എനിക്ക് കിട്ടി. കുറെ പേർ ഇപ്പോഴും വിളിക്കാറുണ്ട്. അവരുടെ സ്നേഹം അറിയിക്കാറുണ്ട്.
ബിഗ് ബോസിലെ എന്റെ ഏറ്റവും പോസിറ്റീവ് കാര്യമെന്ന് സ്വയം വിലയിരുത്തുന്നത് 'നെവർ ഗിവ് അപ്' എന്ന ചിന്ത തന്നെയാണ്. മാത്രമല്ല ഒരു ഗ്രൂപ്പിന്റേയും ഭാഗമാകാതെ ഒറ്റക്ക് നിന്ന് കളിച്ചു. ഞാനെന്താണോ ഉദ്ദേശിച്ചത് അതുപോലെ തന്നെയാണ് കളിച്ചത്. ബിഗ് ബോസ് അധികം കണ്ടിട്ടില്ല, സ്ട്രാറ്റജിയൊന്നും ഉണ്ടായിട്ടില്ല, ഞാൻ എന്റെ രീതിക്ക് കളിച്ചു. എവിടെയൊക്കെ എങ്ങനെ കളിക്കണമെന്നത് മനസിലാക്കിയാണ് ഞാൻ കളിച്ചത്.
നെഗറ്റീവ് എന്നത് ഞാൻ സെൽഫിഷ് ആണെന്ന തരത്തിൽ പുറത്ത് പറയുന്നത് കേട്ടു. ഗെയിമിൽ വരുമ്പോൾ ഞാൻ സെൽഫിഷ് തന്നെയാണ്. അവിടെ ഞാൻ ഗെയിമർ എന്ന നിലയിലാണ് നിന്നത്. പക്ഷേ നമ്മൾ മനുഷ്യരാണല്ലോ, എത്ര ഇമോഷൻസ് അടക്കിവെച്ചാലും അത് പുറത്തുവരും. അതുകൊണ്ട് തന്നെ കുറച്ച് പേരുമായി ഞാൻ കണക്ട് ആയിട്ടുണ്ട്. അവരെ പിന്തുണച്ചിട്ടുമുണ്ട്. എന്നോട് എങ്ങനെയാണോ അത് പോലെയാണ് ഞാൻ തിരിച്ചും പെരുമാറുന്നത്. നിലപാടുകൾ എടുക്കേണ്ട സ്ഥലത്ത് എടുക്കും. തുടക്കത്തിൽ ആരേയും അങ്ങോട്ടുമിങ്ങോട്ടും അറിയില്ല. പിന്നെ അതൊക്കെ അറിഞ്ഞ് തുടങ്ങിയപ്പോഴാണ് പ്രതികരിച്ചത്.
ഇത്തവണത്തെ ബിഗ് ബോസിന്റെ പ്രത്യേകത ആർക്കും അങ്ങോട്ടും ഇങ്ങോട്ടും ഗ്രഡ്ജ് ഇല്ലെന്നതാണ്. എനിക്ക് അവിടെ കൂടുതൽ അടുപ്പവും സ്നേഹവും തോന്നിയത് ലച്ചു, നാദിറ, എയ്ഞ്ചൂട്ടൻ, ജുനൈസ്, റിനോഷ്, മിഥുൻ, ഷിജു ചേട്ടൻ. പക്ഷേ ഇവരോടൊന്നും ഞാൻ സ്നേഹം അവിടെ പ്രകടിപ്പിച്ചിട്ടില്ലെങ്കിലും ഇവരോടൊക്കെ സ്നേഹമുണ്ടായിരുന്നു.
ബിഗ് ബോസിൽ ഒരു ലവ് ട്രാക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിട്ടില്ല,ആരുടെ അടുത്തും തോന്നിയിട്ടില്ല. അങ്ങനെയൊരു ചിന്തയുമായിട്ടല്ല അങ്ങോട്ട് പോയത്. അതൊക്കെ സ്വാഭാവികമായി സംഭവിക്കേണ്ടതാണ്. പക്ഷേ അങ്ങനെയൊരു ഇമോഷൻ വരില്ലെന്നല്ല, അങ്ങനെ വികാരം ഇല്ലായിരുന്നു'












Click it and Unblock the Notifications