Get Updates
Get notified of breaking news, exclusive insights, and must-see stories!

'കപ്പലണ്ടി മേടിച്ച പ്രശ്നമല്ല ഇത്, മിലിട്രിയാണ്'; മടങ്ങി വന്ന ശേഷം മിഥുന്‍ ആകെ മാറി: റിനോഷ് പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ വലിയ വിവാദങ്ങള്‍ക്കും ചർച്ചകള്‍ക്കും വഴി വെച്ച ഒരു സംഭവമായിരുന്നു അനിയന്‍ മിഥുന്റെ 'സനയും പട്ടാളക്കഥയും'. ലൈഫ് ഗ്രാഫ് ടാസ്കില്‍ നടന്ന ഈ സംഭവം വലിയ വിമർശനങ്ങള്‍ക്ക് വഴി വെച്ചപ്പോള്‍ സത്യാവസ്ഥ തേടി മോഹന്‍ലാല്‍ തന്നെ രംഗത്ത് വരികയും ചെയ്തു. എന്നാല്‍ അന്ന് തന്റെ കഥയില്‍ ഉറച്ച് നിന്ന മിഥുന്‍ പിന്നീട് സീസണ്‍ അവസാനിക്കാറായപ്പോഴാണ് തനിക്ക് ഒരു അബദ്ധം പറ്റിയതാണെന്നും ആ കഥ വ്യാജമാണെന്ന രീതിയിലും സംസാരിക്കുന്നത്.

പട്ടാളക്കഥ വ്യാജമാണെന്ന് വ്യക്തമായെങ്കിലും വുഷു കഥയിലെ ആരോപണങ്ങളില്‍ അദ്ദേഹത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. അതേസമയം ഇപ്പോഴിതാ മിഥുനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ ബന്ധമാക്കി റിനോഷ് ജോർജും രംഗത്ത് വന്നിരിക്കുകയാണ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 rinoshgeorge

ഒരു കഥ കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ മറ്റുള്ളവർക്ക് അവിശ്വസനീയമായി തോന്നാം. എന്നാല്‍ അത് ആര് പറയുന്നു എന്നുള്ളതാണ് പ്രധാനം. നമ്മള്‍ നല്ല രീതിയില്‍ മനസ്സിലാക്കുകയും വലിയ രീതിയില്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന ആളാണ് കഥ പറയുന്നതെങ്കില്‍ അതില്‍ നമ്മള്‍ അവിശ്വസിക്കേണ്ടതില്ല. ഞാന്‍ മാത്രമല്ല, ആ വീട്ടിലെ എല്ലാവരും മിഥുനെ ജെനുവിനായിട്ട് ഇഷ്ടപ്പെടുകയും മനസ്സിലാക്കുകയും ചെയ്തിരുന്നു.

അയാളുടെ ക്യാരക്ടറിനെയാണ് ഞാനും ആ വീട്ടിലെ ആളുകളും വിശ്വസിച്ചു. അങ്ങനെയുള്ള ഒരാള്‍ ഒരു കഥ പറഞ്ഞു. അതിലെ സത്യം എന്താണെന്ന് പുള്ളി തന്നെ പിന്നീട് പറഞ്ഞു. ആ കഥ പറഞ്ഞതിന് പിന്നാലെ തന്നെ 'മിഥുനെ.. ചില കാര്യങ്ങള്‍ എനിക്ക് തന്നോട് ചോദിക്കണമെന്നുണ്ട്' എന്ന് ഞാന്‍ പറഞ്ഞിരുന്നു. ബിഗ് ബോസ് വീടിനുള്ളില്‍ വെച്ച് എനിക്ക് അത് ചോദിക്കാന്‍ സാധിക്കില്ലായിരുന്നു. അതുകൊണ്ട് പുറത്ത് വന്ന് ചോദിക്കുമെന്നായിരുന്നു ഞാന്‍ പറഞ്ഞത്.

പെട്ടിക്കടയില്‍ പോയി കപ്പലണ്ടി മേടിച്ച പ്രശ്നമല്ല ഇത്, മിലിട്രിയൊക്കെയാണ് വരുന്നത്. വേറെ പ്രശ്നമാണ്, അതുകൊണ്ട് തന്നെ ആ പ്രാധാന്യം എനിക്ക് അറിയാം. ആ സമയത്ത് ഈ വിഷയം ക്ലിയർ ചെയ്യാനാണ് ഞാന്‍ ശ്രമിച്ചത്. ആ കഥയെക്കുറിച്ച് വീണ്ടും കൂടുതല്‍ പറയാനൊന്നും ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതൊക്കെ കഴിഞ്ഞ സംഭവങ്ങളാണെന്നും റിനോഷ് പറയുന്നു.

മിഥുന്‍ പുറത്തായതിന് ശേഷം വീട്ടിലേക്ക് മടങ്ങിയപ്പോള്‍ ഇഷ്ടങ്ങളും ചോയ്സുകളും പെട്ടെന്ന് മാറിയെന്നുള്ളത് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. പുള്ളി അങ്ങനെയുള്ള ഒരു ക്യാരക്ടറാണ്. മനസ്സില്‍ ഒരുപാട് നന്മയുള്ള ഒരു വ്യക്തി തന്നെയാണ്. പക്ഷെ പുറത്ത് വന്നപ്പോള്‍ കാര്യങ്ങളൊക്കെ മനസ്സിലാക്കി. അഖില്‍ മാരാർക്ക് ഒരു വലിയ പിന്തുണയുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് തിരികെ പോയി വലിയ രീതിയില്‍ ഫേവറിങ്ങ് ആയ രീതിയില്‍ സംസാരിക്കുന്നത്.

 aniyan-midhun

ഒരു ടാസ്കിന് ഇടയില്‍ വെച്ച് തന്റെ ഭാഗ് അനിയന്‍ മിഥുന്‍ വിശദീകരിച്ചു. അതിന് ശേഷമാണ് വീണ്ടും അഖില്‍ മാരാറെ വിളിച്ച് എന്തെങ്കിലും ഞാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ പറയണമെന്ന്. എന്നെ സംബന്ധിച്ച് പ്രജകളോട് രാജാവ് വന്ന് പറയുന്നത് പോലെയാണ്. മിഥുന് ഈ വിഷയം ലാലേട്ടന്‍ ചോദിച്ച സമയത്ത് തന്നെ പറഞ്ഞ് തീർക്കാവുന്നതായിരുന്നു. എന്തായാലും അതൊക്കെ കഴിഞ്ഞു. എല്ലാവരും വലിയ രീതിയില്‍ സെറ്റ് ആയി. എന്തായാലും സന്തോഷം.

വിഷ്ണു എന്ന വ്യക്തിക്ക് ഞാനുമായിട്ടാണ് പ്രശ്നം. വിഷ്ണുവിന് ഒരിക്കലും മിഥുനുമായി ഒരു വിഷയവും ഉണ്ടായിരുന്നില്ല. അത് ഞാന്‍ തന്നെ മിഥുനോട് പറഞ്ഞിട്ടുണ്ട്. വിഷ്ണുവിന് എപ്പോഴും മിഥുനെ ഇഷ്ടമായിരുന്നു. അവന്‍ എന്റെ കൂടെ നടന്നത് കൊണ്ടാണ് പല പ്രശ്നങ്ങളുമുണ്ടായത്. അപ്പോഴും വിഷ്ണു മിഥുനെ ടാർഗറ്റ് ചെയ്തിട്ടില്ല.

മിഥുനും അഖിലും തമ്മില്‍ ഒരു പ്രശ്നം ഉണ്ടായപ്പോള്‍ വിഷ്ണു ആ സമയത്ത് ഒരു പ്രതികരണവും നടത്തിയിട്ടില്ല. വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ വിഷ്ണുവിന്റെ നിലപാട് അങ്ങനെയായിരിക്കില്ല. അത് മിഥുനെ ശരിക്കും വിഷ്ണു ഇഷ്ടപ്പെടുന്നത് കൊണ്ടാണ്. അതുകൊണ്ട് തന്നെ ആ ബന്ധം പുറത്തും തുടരാന്‍ ശ്രമിച്ചോളൂവെന്ന് അവനോട് പറയുന്നതെന്നും റിനോഷ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+