Get Updates
Get notified of breaking news, exclusive insights, and must-see stories!

'അപ്സരയുടെ മുൻ ഭർത്താവ് ബെൽട്ട് കൊണ്ട് അവളുടെ തുട അടിച്ച് പൊട്ടിച്ചു'; ക്രൂരതകൾ വെളിപ്പെടുത്തി ആൽബി

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ലെ ശക്തയായ മത്സരാർത്ഥിയായിരുന്നു അപ്സര. ബിഗ് ബോസ് ഹൗസിൽ വെച്ച് തന്റെ ആദ്യ വിവാഹത്തിൽ നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് താരം തുറന്ന് പറഞ്ഞിരുന്നു. എന്നാൽ അപ്സര കളവ് പറയുകയാണെന്നും ഇപ്പോഴത്തെ ഭർത്താവ് ആൽബിയുമായി തനിക്കൊപ്പം കഴിയുമ്പോൾ തന്നെ ബന്ധമുണ്ടായിരുന്നുവെന്നും ആരോപിച്ച് മുൻ ഭർത്താവ് രംഗത്തെത്തി.

ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തെ കുറിച്ചും അപ്സര മുൻ ബന്ധം ഒഴിവാക്കാൻ ഉണ്ടായ സാഹചര്യത്തെ കുറുച്ചുമൊക്കെ വെളിപ്പെടുത്തുകയാണ് താരത്തിന്റെ ഭർത്താവ് ആൽബി ഫ്രാൻസിസ്. മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

apsara2-

'2024 ലാണ് നമ്മള്‍ ജീവിക്കുന്നത്. ലോകത്ത് ഒരു സ്ത്രീയോ പുരുഷനോ വിവാഹം കഴിക്കുന്നതും അത് മുന്നോട്ട് കൊണ്ടു പോകാന്‍ പറ്റാതെ വരുമ്പോള്‍ ആ ബന്ധം വേർപ്പെടുത്തുന്നു. മുൻ ഭർത്താവുമായി വിവാഹ ബന്ധം വേർപെടുത്തുമ്പോൾ അപ്സരയ്ക്ക് 21 വയസാണ്. ഇനിയും അവൾക്ക് എത്രയോ വർഷം ജീവിക്കാനുണ്ട്. അത് കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞാണ് ഞാൻ അപ്സരയെ വിവാഹം കഴിക്കുന്നത്. ആ സമയത്തൊക്കെ ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. ഞാൻ ഡയറക്ടറായിരിക്കുന്ന സീരിയലിലെ നായികയായിരുന്നു അപ്പോൾ അവർ.

വിവാഹ ബന്ധം ഒരു സ്ത്രീ വേർപ്പെടുത്തണമെങ്കിൽ അതിന് അത്രയും കാര്യങ്ങൾ ഉണ്ടാകും. സ്‌നേഹവും സന്തോഷവും സമാധാനവും ഉണ്ടെങ്കില്‍ അവര്‍ ഒരിക്കലും ആ വിവാഹ ആ ബന്ധം വേര്‍പെടുത്തില്ല. രണ്ടാമത്തെ കാര്യം, അവര്‍ ഒരു വിവാഹ ബന്ധം വേര്‍പെടുത്തി മറ്റൊരു ജീവിതത്തിലേക്ക് പോകുന്നതില്‍ എന്താണ് തെറ്റ്? അപ്‌സര എന്റെ സീരിയലില്‍ അഭിനയിക്കുന്ന സമയത്ത് അയാള്‍ ബെല്‍റ്റ് വച്ച് അടിച്ച് അപ്‌സരയുടെ തുട പൊട്ടി അതിന്റെ ഫോട്ടോ അയച്ച് തന്ന് ചേട്ടാ നാളെ മുതല്‍ ഷൂട്ടിന് ഉണ്ടാകില്ല എന്ന പറഞ്ഞ സമയത്താണ് ഞാന്‍ അപ്സരയോട് സംസാരിക്കുന്നത്. എനിക്ക് അതുവരെ അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ അറിയില്ലായിരുന്നു. എന്റെ സീരിയലില്‍ അഭിനയിക്കുന്നൊരു ആര്‍ട്ടിസ്റ്റ് മാത്രമായിരുന്നു അവർ അന്നേരം.

പിന്നീടാണ് പലതും അറിയുന്നത്. അപ്‌സര തൊട്ടടുത്ത് കിടന്നുറങ്ങുമ്പോള്‍ അയാള്‍ വേറെ പെണ്‍കുട്ടികളെ വിളിച്ചതിന്റെ ഓഡിയോ യൂട്യൂബിലുണ്ട്. ഇത് കേട്ടവർക്ക് മാത്രമേ ഇതൊക്കെ മനസിലാകു. ഞാന്‍ അയാളെക്കുറിച്ചോ അയാളുടെ പേര് പറയാനോ ആഗ്രഹിക്കുന്നില്ല. അയാള്‍ക്ക് അയാളുടെ ജീവിതം. നമുക്ക് നമ്മുടെ ജീവിതം. അയാളുമായിട്ടുള്ള ബന്ധം വേര്‍പെടുത്തിആറ് വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ ബിഗ് ബോസിലെത്തി അവൾ അവളുടെ ജീവിതത്തിൽ വിജയിച്ച് നിൽക്കുമ്പോൾ അവളുടെ പുറകെ നടന്ന് ചീത്ത വിളിക്കുകയാണയാൾ.

അയാള്‍ക്ക് വേറൊരു വിവാഹം കഴിച്ച് ജീവിച്ചു കൂടേ.ഞാനും അപ്‌സരയും വിവാഹം കഴിക്കുന്നത് ഇന്ത്യന്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ്. ഞാൻ ക്രിസ്റ്റ്യനും അപ്സര ഹിന്ദുവുമാണ്. വിവാഹം രജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്തത്. ഒന്നാം സാക്ഷി അപ്സരയുടെ അമ്മയാണ്. അല്ലാതെ ഞങ്ങള്‍ ഒളിച്ചോടി വിവാഹം കഴിച്ചതല്ല. അത് സോഷ്യൽ മീഡിയയിലൊക്കെ വാർത്തയായിരുന്നു. അന്ന് അപ്‌സരയുടെ മുന്‍ ഭര്‍ത്താവ് യാതൊരു രീതിയിലും പ്രതികരിച്ചില്ല. പിന്നീട് ഒരു മാസത്തിന് മുകളിൽ കഴിഞ്ഞ് ചോറ്റാനിക്കര അമ്പലത്തില്‍ പോയി താലികെട്ടിയതിന് ശേഷമാണ് രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് വാങ്ങുന്നത്. അന്നൊന്നും ആരും എതിർപ്പുമായ വന്നില്ല. അതും കഴിഞ്ഞ് തൃശൂരിൽ വെച്ച് വലിയ റിസപ്ഷൻ നടത്തിയിരുന്നു. അന്നും ഇയാൾ ഒന്നും പറയുന്നില്ല. തിരുവന്തപുരത്തും വെച്ച് റിസപ്ഷന്‍ നടത്തിയിരുന്നു. അന്നും സിനിമ-സീരിയൽ രംഗത്തുള്ളവർ പങ്കെടുത്തു. അന്നും അയാള്‍ പ്രതികരിച്ചില്ല.

അന്നൊന്നും പ്രതികരിക്കാത്തയാള്‍ ബിഗ് ബോസ് നടക്കുമ്പോശ്‍ പ്രതികരിക്കുമ്പോൾ അയാള്‍ പറഞ്ഞതിനപ്പുറത്തേക്ക് യുട്യൂബ് ചാനലുകൾ പറയുന്നു നീ അയാളുടെ ഭാര്യയെ അടിച്ചോണ്ട് വന്നതല്ലേ നീ രണ്ടാം ഭർത്താവ് അല്ലേന്ന്. എനിക്ക് ഇവിടുത്തെ കേരള സമൂഹത്തോട് ചോദിക്കാനുള്ളത് ഒരു സ്ത്രീ ഒരു വിവാഹ ബന്ധം വേര്‍പെടുത്തി വേറൊരു വിവാഹം കഴിക്കുന്നത് ഒരിക്കലും ഒരു തെറ്റല്ല സാമാന്യ ബോധമുള്ളവർക്ക് മനസിലാകും. അല്ലെങ്കിൽ സ്ത്രീകളെങ്കിലും അത് മനസിലാക്കണം. ജീവിതകാലം മുഴുവൻ ഒരാളുടെ അടിയും കുത്തുമേറ്റ് കഴിയേണ്ട കാര്യമില്ല. ടോക്സിക് റിലേഷൻ ആണെങ്കിൽ ആ ബന്ധം ഒഴിവാക്കുന്നതിൽ എന്താണ് തെറ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+