Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്റെ പേര് അവിടെ പറയാത്തിന് കാരണമുണ്ടെന്ന് ഗബ്രി: അത് വിശ്വസിക്കാന്‍ മനസ്സിന് പ്രയാസം

ബിഗ് ബോസിലേക്ക് ഒട്ടും പ്രതീക്ഷകള്‍ ഇല്ലാതെ വന്ന വ്യക്തിയാണ് താനെന്ന് ഗബ്രി. കപ്പ് എടുക്കണമെന്നോ, അല്ലെങ്കില്‍ ഫൈനല്‍ വരെ എത്തണം എന്നതെന്നും എന്റെ മനസ്സിലുണ്ടായിരുന്നു. നൂറ് ദിവസം അവിടെ നിന്ന്, എല്ലാത്തിലും നല്ല രീതിയില്‍ എന്‍ജോയ് ചെയ്യണം, എല്ലാത്തിന്റെയും ഭാഗമാകണം എന്നായിരുന്നു എന്റെ ആഗ്രഹം. ബിഗ് ബോസ് എന്ന ഷോ എക്സ്പീരിയന്‍സ് ചെയ്യാന്‍ വന്ന വ്യക്തിയാണ് ഞാന്‍. അത് എനിക്ക് കൃത്യമായിട്ട് കിട്ടിയെന്നും പുറത്ത് വന്നതിന് പിന്നാലെ ഗബ്രി പറയുന്നു.

പുറത്ത് നിന്നും ഞാന്‍ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല ബിഗ് ബോസ് ഷോ. അകത്ത് കയറിയ ആദ്യ നിമിഷം മുതല്‍ തന്നെ എനിക്ക് അത് മനസ്സിലായി. ഒരുപാട് ഉയച്ച താഴ്ചകളിലൂടെ എന്റെ യാത്ര മുന്നോട്ട് പോയി. സങ്കടങ്ങളും ദേഷ്യവും ബ്രേക്ക് ഡൌണുകളും സന്തോഷവും ഇഷ്ടവും സ്നേഹവും അങ്ങനെ എല്ലാ എലമെന്റുകളും ഉള്ള ഒരു യാത്രയായിരുന്നു എന്റേതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ബിഗ് ബോസ് ഷോയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ വളരെ അധികം സന്തോഷമുണ്ട്.

jas-gabri-last

പുറത്തുവന്ന് ലാലേട്ടന്റെ അടുത്ത് എത്തിയപ്പോള്‍ ബാക്കി എല്ലാവരുടേയും പേര് പറഞ്ഞു, ജാസ്മിന്റെ പേര് മാത്രം പറഞ്ഞില്ല. അതിന് ഒരു കാരണമുണ്ട്. ജാസ്മിനോട് പറയാനുള്ളതെല്ലാം വീടിന് അകത്ത് വെച്ച് പറഞ്ഞ് കഴിഞ്ഞു. വീണ്ടും അവിടെ നിന്ന് അവളുടെ പേര് എടുത്ത് പറഞ്ഞാല്‍ അവള്‍ വിഷമം ആകാം എന്നതിനാലാകാം ആ പേര് എന്റെ മനസ്സില്‍ വരാതിരുന്നത്.

ബിഗ് ബോസില്‍ നിന്നും ഇറങ്ങുമ്പോള്‍ എല്ലാവരേയും കണ്ട് കെട്ടിപ്പിടിച്ച് ഇറങ്ങണമെന്ന ഒരു ആഗ്രഹം എനിക്കുണ്ടായിരുന്നു. എന്നാല്‍ അത് നടന്നില്ല. ജാസ്മിനോട് മാത്രമാണ് അവിടെ വെച്ച് ബായ് പറയാന്‍ സാധിച്ചുള്ളു. ആ സമയത്ത് പുറത്തായത് വിശ്വസിക്കാന്‍ നമ്മുടെ മനസ്സിന് ചെറിയ പ്രയാസമുണ്ടായിരുന്നു. അതുകൊണ്ട് കൂടിയായിരിക്കാം ജാസ്മിന്റെ പേര് പറയാന്‍ വിട്ടു പോയതെന്നും ഗബ്രി പറയുന്നു.

എന്റെ ഒരു ക്യാരക്ടർ വെച്ച് നോക്കുമ്പോള്‍ ബിഗ് ബോസിന് അകത്തെ 17 പേരും എന്റേ നേരെ തിരിയാനാണ് സാധ്യതയെന്ന് ബിഗ് ബോസിലേക്കുള്ള അഭിമുഖത്തിന് വന്നപ്പോള്‍ തന്നെ അവർ പറഞ്ഞിരുന്നു. അങ്ങനെ കയറിയില്ലെങ്കില്‍ അല്ലെ അവിടെ നന്നായി കളിക്കുന്നില്ലെന്ന ഫീല്‍ ഉണ്ടാകുക എന്നായിരുന്നു ഞാന്‍ പറഞ്ഞത്. നമ്മുടെ നിലപാടുകള്‍ ശക്തമാകുമ്പോഴാണ് നമുക്കെതിരെ വിമർശനങ്ങള്‍ വരുന്നതെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍.

ബിഗ് ബോസിലെ എന്റെ നിലപാടുകള്‍ ശക്തമായിരുന്നു. എന്റെ രീതികളൊന്നും മാറിയിട്ടില്ല. എന്റെ സംസാര രീതിയും മറ്റുമൊക്കെ കുറച്ചൂകൂടെ നന്നായി എന്നല്ലാതെ, എന്റെ അടിസ്ഥാന നിലപാടുകള്‍ അമ്പത് ദിവസവും ഒരുപോലെയാണ് പോയത്. നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നവർക്കെതിരെ സമൂഹത്തില്‍ എപ്പോഴും എതിർപ്പുണ്ടാകും. ആ വിമർശനങ്ങളെ ഞാന്‍ ഒരുപാട് ആസ്വദിച്ചിട്ടുണ്ടെന്നും ഗബ്രി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+