അതൊന്നും ഒരിക്കലും നടക്കില്ല; ബിഗ് ബോസില്‍ നടക്കുന്നത് എന്ത്: ജിന്റോ തുറന്ന് പറയുന്നു
ബോഡി ബില്‍ഡർ എന്ന നിലയില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് എത്തിയ മത്സരാർത്ഥിയായിരുന്നു ജിന്റോ. തുടക്കത്തില്‍ എല്ലാവരാലും വിമർശിക്കപ്പെട്ട താരം എങ്ങനെയാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ കപ്പ് അടിച്ചതെന്ന് എല്ലാവരും കണ്ടതാണ്. പലതരത്തിലുള്ള നെഗറ്റീവുകള്‍ ഉണ്ടെങ്കിലും ആളുകള്‍ക്ക് കൂടുതല്‍ ഇഷ്ടമായത് ജിന്റോയെന്ന മത്സരാർത്ഥിയെയായിരുന്നു. അതാണ് കപ്പിലേക്ക് നയിച്ച ഏകഘടകവും.
ഇപ്പോഴിതാ ബിഗ് ബോസുമായി ബന്ധപ്പെട്ട ചില പ്രചരണങ്ങളില്‍ താരം പ്രതികരിക്കുകയാണ്. ബിഗ് ബോസ് വീട്ടിലേക്ക് വരുന്ന മത്സരാർത്ഥികള്‍ക്ക് ഷോയുടെ അധികൃതർ പ്രത്യേക അജണ്ട തയ്യാറാക്കി നല്‍കുന്നു എന്നുള്ള പ്രചരണമൊക്കെ അടിസ്ഥാന രഹിതമാണെന്നാണ് ജിന്റോ പറയുന്നത്.

അത്തരമൊരു അജണ്ടയും അവിടേയില്ല. ഡയറക്ടർമാർ ന്ന് കാര്യങ്ങള്‍ പറയുമെന്നൊക്കെയായിരുന്നു ചിലരൊക്കെ പറഞ്ഞിരുന്നത്. എന്നാല്‍ അങ്ങനെയൊന്നും ഇല്ലെന്ന് എനിക്ക് അറിയാമായിരുന്നു. കാരണം നേരത്തെ അവിടെ പോയ പല ആളുകളേയും എനിക്ക് അറിയാമായിരുന്നു. അവിടെ എന്താണ് നടക്കുന്നതെന്ന് അവർ പറഞ്ഞിട്ടുണ്ട്.
എനിക്ക് അവിടെ നൂറ് ദിവസം നില്‍ക്കാന്‍ സാധിക്കുമെങ്കില്‍ കപ്പ് അടിക്കാനും സാധിക്കുമെന്നും സുഹൃത്തുക്കളായ മുന്‍ ബിഗ് ബോസ് മത്സരാർത്ഥികള്‍ പറഞ്ഞിരുന്നു. എന്നാല്‍ നൂറ് ദിവസം നില്‍ക്കുക എന്നുള്ള വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിന് വേണ്ടി പ്രയത്നിക്കണമെന്നും അവർ പറഞ്ഞിരുന്നുവെന്നും ജിന്റോ വ്യക്തമാക്കുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സെന്ന് യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക വിഷയങ്ങളില്‍ എന്തെങ്കിലും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായില്‍ ബിഗ് ബോസ് ഷോയില്‍ കയറിപ്പറ്റാം എന്ന് വിചാരിക്കുന്നതൊക്കെ ഒരിക്കലും നടക്കാത്ത കാര്യമാണ്. അങ്ങനെ ഒരിക്കലും ചിന്തിക്കുകയേ വേണ്ട. ആരായാലും അത്രയും നല്ല മത്സരാർത്ഥികള്‍ അല്ലെങ്കില്‍ അങ്ങോട്ട് പ്രവേശിപ്പിക്കില്ല. ഇത്തവണത്തെ 25 പേരെ നോക്ക്. അതില്‍ ആരെങ്കിലും മോശമാണെന്ന് പറയാന്‍ സാധിക്കുമോ. ആദ്യ ആഴ്ച പുറത്തായ രതീഷേട്ടനെ എടുത്ത് നോക്ക്. അദ്ദേഹം മോശമാണെന്ന് പറയാന്‍ സാധിക്കുമോ. എല്ലാവരും നല്ല മത്സരാർത്ഥികളാണ്.
ബിഗ് ബോസ് എല്ലാ മത്സരാർത്ഥികള്‍ക്കും തുല്യ പ്രധാന്യമാണ് നല്‍കുന്നത്. നമ്മുടെ ആരാധകർ നോക്കുമ്പോള്‍ ചിലപ്പോള്‍ നമ്മളെ കൂടുതലായി കാണിക്കുന്നതായിട്ടോ, അല്ലെങ്കില്‍ കാണിക്കാത്തതായിട്ടോ തോന്നും. അങ്ങനെയാണ് ഒരോ മത്സരാർത്ഥിയുടേയും കാര്യത്തില്‍ സംഭവിക്കുന്നത്. ഒന്നര മണിക്കൂറില്‍ പുറത്ത് വിടാന്‍ കഴിയുന്നത് അവർ വിടുന്നു. അല്ലാതെ കൂടുതല്‍ കാണണമെങ്കില്‍ ലൈവ് കാണണമെന്നും ജിന്റോ പറയുന്നു.
ബിഗ് ബോസ് വലിയ രീതിയില്‍ എഡിറ്റിങിന് വിധേയമാകുന്ന ഷോ അല്ല. നമ്മള്‍ അവിടുന്ന ചെയ്യുന്ന എല്ലാ കാര്യങ്ങളും ഏതെങ്കിലും രീതിയിലൊക്കെ പുറത്ത് വരും. പുറത്ത് പത്ത് പതിനഞ്ച് ക്യാമറകളെ കാണാന്‍ സാധിക്കുമെങ്കിലും എഴുപത്തിയഞ്ചിലേറെ ക്യാമറകള്‍ അവിടെയുണ്ട്.
എപ്പോഴും എപ്പിസോഡുകള്‍ കണ്ട് വന്നതിന് ശേഷം ഞങ്ങളോട് സംസാരിക്കുന്നയാളാണ് ലാലേട്ടന്‍. എപ്പിസോഡ് കാണാതെ അദ്ദേഹം വരില്ല. ലാലേട്ടനെപ്പോലെയുള്ള ഒരാള്‍ എല്ലാം ആഴ്ചയും അവിടെ വന്ന് ഞങ്ങളോട് സംസാരിക്കുകയാണ്. അതുകൊണ്ട് തന്നെ എല്ലാ എപ്പിസോഡുകളും അദ്ദേഹം കാണാറുണ്ടെന്ന് ഉറപ്പാണ്. അല്ലാതെ ഞങ്ങളോട് ഓരോ കാര്യത്തെക്കുറിച്ചും ചോദിക്കാനാവില്ലെന്നും ജിന്റോ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications