Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലേട്ടനായതുകൊണ്ട് എന്തും പറയാമോ? മോശം അവതാരകന്‍, രണ്ട് ഉദാഹരണവുമായി ഫിറോസ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അവതാരകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ് താരം കൂടിയായ ഫിറോസ് ഖാന്‍. അങ്ങനെ തോന്നാന്‍ തുടക്കം മുതല്‍ തന്നെ കാരണങ്ങളുണ്ട്. ബിഗ് ബോസില്‍ ലാലേട്ടനെ പോലുള്ള ഒരു അവതാരകന് വലിയ സ്ഥാനമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് വലിയ മൂല്യമുണ്ട്, പ്രത്യേകിച്ച് അതിന് അകത്ത് നില്‍ക്കുന്ന മത്സരാർത്ഥികളെ സംബന്ധിച്ചെന്നും ഫിറോസ് ഖാന്‍ പറയുന്നു.

ബിഗ് ബോസ് അവതാരകനായി നില്‍ക്കുമ്പോള്‍ പറയുന്ന വാക്കുകള്‍ സൂക്ഷിക്കണം. ലാലേട്ടനായതുകൊണ്ട് എന്തും അങ്ങ് പറയാം എന്നുള്ളതല്ല. അസി റോക്കി എന്ന് പറയുന്ന ഒരു മത്സരാർത്ഥി പ്രവോക്ക്ഡ് ആയിട്ടുള്ള ഒരാളാണ്. ഇങ്ങനെത്തെ ഒരാളെ ബിഗ് ബോസില്‍ കയറ്റിയതില്‍ അതിശയിച്ച് പോയെന്നാണ് പുള്ളിയുടെ സുഹൃത്തുക്കള്‍ പോലും പറയുന്നത്. റോക്കി എന്ന് പറയുന്നത് പെട്ടെന്ന് പ്രവോക്ക്ഡ് ആകുന്നയാളും അങ്ങനെത്തെ മൈന്‍ഡുള്ള വ്യക്തിയുമാണ്.

mohanlal-bigg-boss

ഇത്തരത്തില്‍ പ്രവോക്ക്ഡ് ആകുകയും തൊട്ടാല്‍ ഇടിക്കുകയും ചെയ്യുന്ന ഒരാളെ ബിഗ് ബോസിലേക്ക് കൊണ്ടു വരാന്‍ പാടില്ലായിരുന്നു. ഇത്രയും ടെസ്റ്റുകളൊക്കെ കഴിഞ്ഞ് കൊണ്ടുവരുന്നതല്ലേ. യഥാർത്ഥ ജീവിതത്തിലും അദ്ദേഹം ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് ഇടിക്കുന്ന ആളാണെന്നാണ് എനിക്ക് അറിയാന്‍ സാധിച്ചത്. വാക്കുകള്‍ക്ക് പ്രതിരോധിക്കാമെങ്കിലും ഫിസിക്കിലായി ഇടിക്കാതിരിക്കലാണ് വിജയം.

ഇദ്ദേഹത്തെ സംബന്ധിച്ച് മെന്റലി മാസ് രീതിയിലാണ് പുള്ളിയുടെ ഗെയിം പോയിക്കൊണ്ടിരുന്നത്. എപ്പോഴും ചെന്നിട്ട് പലരേയും ഇടിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ആരേയും ഇടിക്കുന്നില്ല. ഈ വിഷയം പറഞ്ഞ് സഹമത്സരാർത്ഥികള്‍ കളിയാക്കുന്നുണ്ട്. അപ്പോഴാണ് ലാലേട്ടനും വന്നിട്ട് പുള്ളിക്ക് എതിരെ പറയുന്നത്. അതായത് നീ ഇങ്ങനെ ഇടിക്കും ഇടിക്കും എന്ന് പറയാതെ ഇടിക്കണം. അല്ലാതെ ഇങ്ങനെ കളിയായി എടുക്കരുതെന്ന്. ആ സമയത്ത് എല്ലാവരും ചിരിക്കുകയാണ്. അത് പുള്ളിയെ ബാധിച്ചു.

അതുകൊണ്ടാണ് അടുത്ത ദിവസം ആ അടിയുണ്ടായത്. ലാലേട്ടന്‍ ജനങ്ങളുടെ പ്രതിനിധിയാണ്. പുറത്ത് ജനങ്ങള്‍ എന്നെ കാണുന്നത് ലാലേട്ടനാണെന്ന് പുള്ളി കരുതിക്കാണും. റോക്കി സിജോയെ ഇടിക്കാനുള്ള ഒരു കാരണം ലാലേട്ടനാണ്. അദ്ദേഹം അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ഫിറോസ് ഖാന്‍ പറയുന്നു.

രണ്ടാമതായി സിബിന്റെ വിഷയം എടുക്കാം. സിബിനേക്കാള്‍ മോശം പ്രസ്താവന നടത്തിയ പലരും അവിടേയുണ്ട്. അത്ര വലിയ മോശം പ്രസ്താവനയൊന്നും സിബിന്‍ അവിടെ നടത്തിയിട്ടില്ല. എന്നിട്ട് മറ്റുള്ളവർക്ക് കൊടുക്കാത്ത ഒരു ഫയറിങ്ങാണ് അദ്ദേഹം സിബിനെതിരെ നടത്തിയത്. അത് പാടില്ലായിരുന്നു.

സിബിനെ ഇന്റർവ്യൂവില്‍ തന്നെ അവർക്ക് മനസ്സിലായിക്കാണും. ഒരു ട്രോമയുള്ള വ്യക്തിയാണ്. അത്തരത്തിലുള്ള ഒരു വ്യക്തിയെ എടുക്കുമ്പോള്‍ ലാലേട്ടനെപ്പോലുള്ളയാള്‍ അത് കരുതണമായിരുന്നു. പിന്നെ ഇതുപോലത്തെ രണ്ടു പേരെ എന്തുകൊണ്ട് പൂർണ്ണമായി മനസ്സിലാക്കിയില്ല. അങ്ങനെ മനസ്സിലാക്കിയിരുന്നെങ്കില്‍ എന്നിട്ടും എടുത്തുവെന്ന ചോദ്യമുണ്ട്.

സിബിന്‍ ചെറിയ എന്തോ കാര്യം ചെയ്തിന് കൊടുക്കേണ്ടി ശിക്ഷയും അതായിരുന്നില്ല. ഇത് എന്തോ മഹാ അപരാധം ചെയ്തത് പോലെയാണ് അദ്ദേഹത്തെ ശിക്ഷിച്ചത്. ഇത്രയും ആളുകള്‍ വന്നതില്‍ മനോഹരമായി ഗെയിം കളിച്ച വ്യക്തിയായിരുന്നു സിബിന്‍. ബുദ്ധിപരമായി കളിച്ചു. അങ്ങനെയുള്ള ഒരാളെയാണ് ചെറിയ കാര്യം ചെയ്തതിന് മാനസികമായി പീഡിപ്പിച്ചത്. ഈ സീസണിലേത് മോഹന്‍ലാലിന്റേത് ഏറ്റവും മോശം ആങ്കറിങ് ആണെന്ന് പറഞ്ഞത് ഈ രണ്ട് കാര്യങ്ങളെ മുന്‍ നിർത്തിയാണെന്നും ഫിറോസ് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+