'ബിജു മേനോൻ കെണിയിൽ പെട്ടു, കോൺഗ്രസ് വനിത എംഎൽഎ ഭ്രാന്തമായി പ്രണയിച്ചു,ഒടുവിൽ നടന്നത്';ആലപ്പി അഷ്റഫ് പറയുന്നു
മലയാളിയുടെ പ്രീയപ്പെട്ട നടനാണ് ബിജു മേനോൻ. സഹനടനായി എത്തി പിന്നീട് നടനായും വില്ലനായും തമാശ ചെയ്തുമെല്ലാം താരം പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ട്. വലിയ വിവാദങ്ങളിലൊന്നും തലവെയ്ക്കാത്ത ഒരു നടൻ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ മുൻപ് അദ്ദേഹം പെട്ട ഒരു പ്രണയ കെണിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. മുൻ കോൺഗ്രസ് വനിത എംഎൽഎയാണ് ബിജു മേനോനെ വലച്ചത് എന്നാണ് സംവിധായകൻ തന്റെ യുട്യബ് ചാനലായ 'കണ്ടതും കേട്ടതിലുമൂടെ' പങ്കുവെച്ചത്.
ആലപ്പി അഷ്റഫിന്റെ വാക്കുകൾ- 'ബിജു മേനോൻ ഒരു കെണിയിൽ പോയി പെട്ടു. അദ്ദേഹം ഒരു ശുദ്ധനാണ്. ആരുടെ കാര്യങ്ങളിലും ഇടപെടുന്ന ആളല്ല. ബിജു മേനോൻ കുതിച്ചുയർന്ന് വരുന്ന കാലഘട്ടത്തിലാണ് സംഭവം. അദ്ദേഹത്തിന്റെ വിവാഹം അപ്പോൾ കഴിഞ്ഞിട്ടില്ല. അദ്ദേഹം തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയിൽ പങ്കെടുത്തു. അന്ന് ആ പരിപാടിയിൽ ഒരു വനിത എംഎൽഎ കൂടി ഉണ്ടായിരുന്നു. ആ യോഗം കഴിഞ്ഞപ്പോൾ അവർ വളരെ താത്പര്യത്തോടെ ബിജു മേനോനെ പരിചയപ്പെട്ട് അദ്ദേഹത്തിന്റെ നമ്പർ വാങ്ങി. ഇടയ്ക്ക് വിളിക്കാം എന്ന് പറഞ്ഞു. പിറ്റേദിവസം അവർ നടനെ വിളിച്ചു സംസാരിച്ചു. ഈ വിളി തുടർന്നു. ഈ വിളി പിന്നീട് രാത്രി സമത്തേക്ക് മാറി. വിളിച്ച് കുറെ നേരം സംസാരിക്കും.

ഇവർ അപ്പോൾ ഭരണത്തിലിരിക്കുന്ന ശക്തയായ എംഎൽഎയാണ്. അതുകൊണ്ട് തന്നെ ഇവർ രാത്രിയൊക്കെ വിളിക്കുമ്പോൾ ഭയം ഉണ്ടെങ്കിും അവരുടെ അധികാരം ഓർത്ത് വലിയ അനിഷ്ടം പ്രകടിപ്പിച്ചില്ല. ഒരിക്കൽ അവർ കുറച്ച് ഷർട്ട് ബിജു മേനോന് തോഴി വഴി എത്തിച്ച് കൊടുത്തു. ശരിക്കും അവർക്ക് ബിജു മേനോനോട് മുടിഞ്ഞ പ്രണയമായി. അദ്ദേഹം ഇല്ലാതെ നിൽക്കാൻ പറ്റാത്ത അവസ്ഥമായി അവർക്ക്.
ആ സമയത്താണ് ബിജു മേനോൻ സിലോണിൽ ഒരു ക്രിക്കറ്റ് കളി കാണാൻ പോകുന്നത്. സുരേഷ് കുമാറൊക്കെ ഉണ്ടായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം ബിജു മേനോൻ എംഎൽഎയോട് തന്റെ യാത്രയെ കുറിച്ച് അറിയിച്ചു. അത്രയും ദിവസം അകന്ന് നിൽക്കാൻ ആവില്ല, പോകാൻ പാടില്ലെന്നായിരുന്നു അവരുടെ മറുപടി. പോകരുതെന്ന് അവർ വാശി പിടിച്ചു. കോൺഗ്രസിലെ ശക്തനായ നേതാവിനെ പോലും വരച്ച വരയിൽ നിർത്തിയ ആളാണ് ഞാൻ പിന്നെയാണോ നിങ്ങൾ എന്ന് അവർ ചോദിച്ചു. എന്തായാലും അടുത്ത ദിവസം അദ്ദേഹം സിലോണിലേക്ക് പോയി.
കുറച്ച് ദിവസം കഴിഞ്ഞപ്പോൾ സുരേഷ് കുമാർ എന്നെ വിളിച്ചു. ചെറിയ പ്രശ്നമുണ്ടെന്ന് പറഞ്ഞ് സുരേഷ് ഈ സംഭവം മുഴുവൻ എന്നോട് പറഞ്ഞു. ചില പോലീസുകാർ തന്നെ അറിയിച്ചു ബിജു മോനോനെ താമസിയാതെ ഒരു കേസിൽ കുടുക്കും എന്നാണ് പറഞ്ഞത്. ആ സമയത്ത് ചേർത്തലയിൽ കാറിൽ ഒരു പെൺകുട്ടി മരിച്ചതായി കണ്ടെത്തിയിരുന്നു. പിന്നിൽ ചില നടൻമാർ എന്ന് വാർത്തയുണ്ടായിരുന്നു. ഈ സംഭവത്തിൽ നടനെ കുടുക്കാനാണോ എന്ന സംശയം ഞാൻ പ്രകടിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞു അത് തന്നെയാകാൻ സാധ്യത ഉണ്ടെന്ന്. എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ ബിജു മേനോനെ അറസ്റ്റ് ചെയ്യാൻ സാധ്യത ഉണ്ടെന്നാണ് കേട്ടത് , അതിനുള്ള സാധ്യത ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം തന്നോട് പറഞ്ഞു. ചില ബന്ധങ്ങളൊക്കെ വെച്ച് അന്വേഷിച്ചപ്പോൾ പ്രശ്നങ്ങൾ ഇല്ലെന്ന് മനസിലായി. അങ്ങനെ അവർ നാട്ടിലെത്തി സുരേഷ് കുമാർ നേരെ പോയത് എംഎൽഎയുടെ അടുത്തേക്കാണ്. അവർ പക്ഷേ സുരേഷിനോട് സംസാരിച്ചില്ല.
അങ്ങനെ സുരേഷ് ബിജുവിനേയും കൂട്ടി നേരെ പദ്മജ വേണുഗോപാലിനടുത്തേക്ക് പോയി. അദ്ദേഹം മുഴുവൻ കാര്യങ്ങളും അവരെ അറിയിച്ചു. പദ്മജ ഫോണെടുത്ത് എംഎൽഎയെ വിളിച്ച് ഫയർ ചെയ്തു. നിങ്ങൾ ധൈര്യമായി പോയിക്കോ ഇനി പ്രശ്നം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി. പിന്നീട് യാതൊരു പ്രശ്നങ്ങളും ഈ സ്ത്രീയിൽ നിന്നും ബിജു മേനോന് നേരിടേണ്ടി വന്നിട്ടില്ല', ആലപ്പി അഷ്റഫ് പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications