'ബിനു അടിമാലി എന്തൊക്കെ നുണയാണ് പറയുന്നത്': മാന്യത ഉണ്ടെങ്കില്‍ ഇങ്ങനെ ചെയ്യണമെന്ന് സായ് കൃഷ്ണ
ബിനു അടിമാലി - ജിനേഷ് വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി യൂട്യൂബർ സീക്രട്ട് ഏജന്റ്. ബിനു അടിമാലിക്കെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം നടത്തുന്നത്. തുടക്കം മുതല്‍ തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് തന്റെ യൂട്യൂബ് ചാനലിലൂടെ കോള്‍ റെക്കോർഡർ ഉള്‍പ്പെടേയുള്ള തെളിവുകള്‍ സീക്രട്ട് ഏജന്റ് എന്ന് അറിയപ്പെടുന്ന സായ് കൃഷ്ണ പുറത്ത് വിടാറുണ്ട്.
'ബിനു അടിമാലി നല്ലൊരു നടനാണ്. ചെയ്ത തെറ്റ് മറയ്ക്കാന്‍ നിങ്ങള്‍ എന്തൊക്കെ ചെയ്താലും ജിനേഷ് എന്ന വ്യക്തിയുടെ അടുത്ത് ന്യായവും സത്യവുമുണ്ട്. അതുകൊണ്ട് ഈ സംഭവം ജിനേഷ് എന്നോട് പറഞ്ഞ അന്ന് മുതല്‍ തന്നെ നിയമപരമായി മുന്നോട്ട് പോകണമെന്ന് ഞാന്‍ പറയാറുണ്ട്. പൊലീസ് കേസെടുത്ത് എഫ് ഐ ആർ ഇട്ടു. എന്നിട്ടും നിങ്ങള്‍ പറയുന്നത് പൊലീസുകാർ അടക്കം കള്ളത്തരമാണ് എഴുതി പിടിപ്പിച്ചതെന്ന്. ഇതൊക്കെ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു' - സായ് കൃഷ്ണ പറയുന്നു.

ഷോ ഡയറക്ടറുടെ ഒരു വോയിസ് ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. അതില്‍ പറയുന്നത് ഷോയില്‍ നിന്നും ബിനു അടിമാലിയെ മാറ്റി നിർത്തിയിട്ടുണ്ട്. എന്നാല്‍ ബിനു അടിമാലി പറയുന്നത് തന്നെ എവിടെ നിന്നും മാറ്റി നിർത്തിയിട്ടില്ലെന്നാണ്. എന്നാല്‍ അത്രയും വലിയ താരമായിട്ട് പോലും അദ്ദേഹത്തെ പിടിച്ച് പുറത്താക്കിയിട്ടുണ്ട്. എന്നിട്ടും ഷോ അതുപോലെ തന്നെ മുന്നോട്ട് പോയിട്ടുണ്ടെന്നും ഷോ ഡയറക്ടർ പറയുന്നത് ആ ഓഡിയോയില്‍ വ്യക്തമാണ്.
ഒരാളെ ദേഹോപ്രദവം എല്‍പ്പിക്കുകയും ക്യാമറ അടിച്ചുപൊളിക്കുകയുമൊക്കെ ചെയ്തതിന് ശേഷവും നുണപറയുന്ന ഒരാളെ നിങ്ങള്‍ രണ്ട് മാസം പുറത്താക്കിയാല്‍ മാത്രം മതിയോ. ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകണ്ടെ. കേസിലൊക്കെ ഒരു തീരുമാനം ഉണ്ടാകണ്ടെ. കുട്ടിയുടെ കാര്യമൊക്കെ പറഞ്ഞ് കരയുമ്പോള്‍ ചാനല്‍ ഹെഡ്ഡൊക്കെ എന്ത് ചെയ്യാനാണ്. അതേസമയം തന്നെ അപ്പുറത്തുള്ളത് അതിലും പാവപ്പെട്ടവനാണ്. അയാളുടെ ജീവിതോപാധിയായ ക്യാമറയാണ് തല്ലിപ്പൊട്ടിച്ചതെന്ന് ഓർക്കണമെന്നും സായി കൃഷ്ണ പറയുന്നു.
മാന്യത എന്നുണ്ടെങ്കില്‍ ബിനു അടിമാലി ജിനേഷിനെ വിളിച്ച് കാര്യങ്ങള്‍ പരിഹരിക്കണം. അതോടൊപ്പം തന്നെ ജിനേഷിന് വന്ന നഷ്ടങ്ങള്‍ക്ക് , അതായത് പുതിയ ക്യാമറയോ അല്ലെങ്കില്‍ അവന്‍ ചിലവാക്കിയ പൈസയോ നല്‍കണം. പല ചാനലുകളിലും നിങ്ങള്‍ ജിനേഷിനെതിരെ പറയുന്ന കാര്യങ്ങളുണ്ട്. അതൊക്കെ അമപമാനിക്കലാണ്. ഒരു ഫോട്ടോഗ്രാഫർ ഇത്തരം മർദ്ദനം നേരിട്ടിട്ടും ആ പ്രൊഫഷണിലുള്ള മറ്റാരും പിന്തുണയ്ക്കാന്‍ വരാത്തത് എന്താണെന്നും യൂട്യൂബർ ചോദിക്കുന്നു.












Click it and Unblock the Notifications