'വിഷാദം, അത് അദൃശ്യമാണ്'; താന്‍ വിഷാദ രോഗം നേരിട്ടതിനെ; കുട്ടികളോട് ദീപിക പദുകോണ്‍
ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള ബോളിവുഡ് നടിയാണ് ദീപിക പദുകോണ്‍. ബോളിവുഡില്‍ മാത്രമല്ല, അങ്ങ് ഹോൡുഡിലും ദീപിക തന്റെ അഭിനയമികവ് കൊണ്ട് വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ 2018ലാണ് ദീപികയും രണ്‍വീര്‍ സിങ്ങും വിവാഹിതരായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് താരദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. 'ദുവ പദുക്കോണ്‍ സിങ്' എന്നാണ് കുഞ്ഞിനിട്ട പേര്.
അതേസമയം, വെള്ളിത്തിരയുടെ താരപ്രഭയില്‍ നില്‍ക്കുമ്പോഴും വിഷാദത്തിന്റെ ഒരു ഭൂതകാലം തനിക്ക് ഉണ്ടായിരുന്നതായി ദീപിക തന്റെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. തന്റെ അനുഭവങ്ങളിലൂടെ വിഷാദരോഗത്തിനെതിരേ അവബോധം സൃഷ്ടിക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന താരമാണ് ദീപിക.

സമ്മര്‍ദമില്ലാതെ പരീക്ഷകളെ നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരീക്ഷാ പേ ചര്‍ച്ചയില്‍ ദീപിക പദുകോണും ഭാഗമായി. പരീക്ഷയുമായി ബന്ധപ്പെട്ട സമ്മര്‍ദം, മാനസികാരോഗ്യം, ഉന്നത വിദ്യാഭ്യാസ കോഴ്സുകളുടെ തിരഞ്ഞെടുപ്പ്, സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് പരിപാടിയില്‍ നടക്കുന്നത്. ദീപിക പദുകോണിനെ കൂടാതെ, മേരി കോം ഉള്‍പ്പെടെയുള്ള പ്രമുഖരും പങ്കെടുക്കുന്നുണ്ട്.
പരീക്ഷ പേ ചര്‍ച്ചയില്‍ ഡിപ്രഷനുമായുളള പോരാട്ടത്തെക്കുറിച്ചാണ് ദീപിക സംസാരിച്ചത്. തന്റെ വിഷാദ രോഗാവസ്ഥയും അതിനെ എങ്ങനെ അതിജീവിച്ചുവെന്നും നടി അനുസ്മരിച്ചു. മാനസികാരോഗ്യം മികച്ചതല്ലെങ്കില്‍ സഹായം തേടേണ്ടതിന്റെയും മാനസികാരോഗ്യത്തെ ചുറ്റിപ്പറ്റി സമൂഹത്തില്‍ നിലനില്‍ക്കുന്ന അബദ്ധ ധാരണകള്‍ ഇല്ലാതാക്കേണ്ടതിന്റെയും പ്രാധാന്യം അവര്‍ ചൂണ്ടിക്കാട്ടി.
തനിക്ക് ആത്മഹത്യാ പ്രവണത തോന്നിയതായും ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചതായും നടി പരിപാടിയില്‍ വെളിപ്പെടുത്തി. സ്കൂള്‍ കഴിഞ്ഞ് അധികം വൈകാതെ സ്പോര്‍ട്സിലേക്കും പിന്നീട് മോഡലിങ്ങിലേക്കും ഒടുവില്‍ അഭിനയത്തിലേക്കും എത്തപ്പെട്ടു. 2014 ല്‍ ഒരു ദിവസം പെട്ടെന്ന് ഞാന്‍ ബോധംകെട്ടു വീണു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം എനിക്ക് വിഷാദ രോഗമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
വിഷാദം എന്നത് അദൃശ്യമാണ്. നമുക്ക് ചുറ്റുമുളളവര്‍ ഉത്കണ്ഠയോ വിഷാദമോ അനുഭവിക്കുന്നുണ്ടാകാം. അവര്‍ എല്ലാവരോടും പുഞ്ചിരിയോടെ പെരുമാറുന്നതിനാല്‍ അവരുടെ വിഷാദാവസ്ഥ നാം അറിയണമെന്നില്ല. പുറമേ അവര്‍ സന്തുഷ്ടരായി കാണപ്പെടുന്നു.
'മുംബൈയില്‍ ഒറ്റയ്ക്ക് താമസിച്ചതിനാല്‍ എന്റെ ബുദ്ധിമുട്ടുകള്‍ ആരോടും പറഞ്ഞില്ല. എന്നാല്‍ അമ്മയുടെ സന്ദര്‍ശനത്തോടെ എല്ലാം മാറി. മാതാപിതാക്കള്‍ ബംഗളൂരുവിലേക്ക് പോകുന്ന ദിവസം ഞാന്‍ കരയാന്‍ തുടങ്ങി. എന്താണ് സംഭവിച്ചത്? എന്ന് എന്റെ അമ്മ ചോദിച്ചു. എന്താണെന്ന് എനിക്കറിയില്ല. എനിക്ക് പൂര്‍ണമായും നിസഹായതയും നിരാശയും തോന്നുന്നു. എനിക്ക് ഇനി ജീവിക്കാന്‍ ആഗ്രഹമില്ല എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്.
സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ്, അമ്മ വിദഗ്ധരുടെ സഹായം തേടി. അത് തന്റെ ജീവിതത്തില്‍ വഴിത്തിരിവായതായി ദീപിക പറഞ്ഞു. എന്റെ അമ്മ അത് ശ്രദ്ധിക്കുകയും ഉടന്‍ തന്നെ മനശാസ്ത്രജ്ഞനെ സമീപിക്കുകയും ചെയ്തത് എന്റെ ഭാഗ്യമാണ് - ദീപിക കൂട്ടിച്ചേര്‍ത്തു.
മാനസികാരോഗ്യ പ്രശ്നങ്ങളെ സമൂഹം മോശം അവസ്ഥയായി കണക്കാക്കിയിരുന്ന സമയത്ത്, ലക്ഷണങ്ങള്‍ മനസിലാക്കിയതിനും സഹായത്തിനെത്തിയതിനും ദീപിക തന്റെ അമ്മ ഉജ്ജല പദുക്കോണിനെ പ്രശംസിക്കുകയും ചെയ്തു. തന്റെ രോഗത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ എന്റെ മനസിന്റെ ഭാരം കുറഞ്ഞു തുടങ്ങിയതായും ദീപിക കൂട്ടിച്ചേര്‍ത്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications