വിനായകന്‍ ലക്ഷ്യം വെച്ചത് സലീംകുമാറിനെ? മറുപടിയുമായി ചന്തു, അദ്ദേഹം അന്ന് എന്നോട് പറഞ്ഞ കാര്യമുണ്ട്
വിനായകന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പും പതിവ് പോലെ വലിയ രീതിയിലുള്ള വിവാദങ്ങള്‍ക്കും ചർച്ചകള്‍ക്കുമാണ് ഇടയാക്കിയിരിക്കുന്നത്. മദ്യപാനം മൂലം രോഗാവസ്ഥയിലായവർ പോലും ഇപ്പോള്‍ പൊതുവേദിയില്‍ വന്ന് യുവാക്കാളെ ഉപദേശിക്കുകയാണെന്ന് പറയുന്ന കുറിപ്പില്‍ രൂക്ഷമായ ഭാഷയിലുള്ള തെറികളും അടങ്ങിയിട്ടുണ്ട്.
'കള്ളടിച്ച് മൂത്ത് പഴുത്ത് സകലതും അടിച്ചു പോയ, എഴുന്നേറ്റ് നിൽക്കാൻ നാലാളുടെ സഹായം വേണ്ടി വരുന്നവന്മാർ പൊതു വേദിയിൽ വന്നിരുന്ന് ഡ്രഗിനെ പറ്റി പറയുന്നത് കോമഡിയാണ്. മറ്റുള്ളവരുടെ തോളിൽ തൂങ്ങി പൊതുവേദിയിൽ വന്നിരുന്ന്, ടെക്നോളജിയെ കുറിച്ച് ഒന്നും അറിയാത്ത നീയാണോ യുവതീ യുവാക്കളെ ഉപദേശിക്കുന്നത്.' എന്നും അദ്ദേഹം കുറിച്ചു.

വിനായകന്റെ പോസ്റ്റിന് താഴെ വന്ന കമന്റുകളില്‍ അധികവും അദ്ദേഹം ലക്ഷ്യം വെക്കുന്നത് സലീംകുമാറിനെയാണ് എന്ന തരത്തിലുള്ള പ്രതികരണങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിക്ക് എത്തിയ സലീംകുമാർ നടക്കുന്നതിനിടെ ഇടറി വീഴുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
വിവാദമായ കുറിപ്പ് വിനായകന്‍ പിന്നീട് പിന്‍വലിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട ചർച്ചകള്‍ ഇപ്പോഴും സജീവമാണ്. അത്തരത്തില്‍ സിനിമ പാരഡൈസോ ക്ലബ്ബ് എന്ന യൂട്യൂബ് ചാനലില്‍ വന്ന കുറിപ്പിന് താഴെ സലീകുമാറിന്റെ മകന്‍ ചന്തു എഴുതിയ മറുപടിയും ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു. 'ഭാഷ ഇത്തിരി മോശം ആണേലും പറയുന്നത് വിനായകൻ ആണെങ്കിലും ഇത് അത്യാവശ്യം ആയിരുന്നു എന്ന് തോന്നുന്നു. കുറെ ആയി ഉപദേശി ആളുകളുടെ മെക്കിട്ട് കേറുന്നു.' എന്ന പോസ്റ്റിന് താഴെയായിരുന്നു ചന്തുവിന്റെ മറുപടി.
'വിനായകൻ എന്നെ ആദ്യം കണ്ടപ്പോൾ എന്നോട് പറഞ്ഞൊരു കാര്യമുണ്ട്. ഈ സീനിയർ നടന്മാരെന്നു പറയണവന്മാരൊക്കെ എന്നെ മാറ്റി നിർത്തുമായിരുന്നുടാ.. നിന്റെ അച്ഛനില്ലേ അയാൾ മാത്രമേ എന്നെ കൂടെ നിർത്തിയിട്ടൊള്ളു.. അതാണെടാ അയാളുടെ ക്വാളിറ്റി എന്നാണ്. ഇതേ ആള് തന്നെയാണ് ഇതും പറയുന്നത്. ഡ്രഗ് എക്സ്പ്ലോയിറ്റ് ചെയ്യുന്ന ഒരാളെ എത്രത്തോളം അത് ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കണം. അയാൾക്ക് ആര് എന്തെന്ന് പോലും മനസ്സിലാകുന്നില്ല.' ചന്തു കുറിച്ചു.
അയാളിതുവരെ പോയിട്ടുള്ള പരിപാടികൾ എല്ലാം ഒന്നില്ലെങ്കിൽ ബോധവൽക്കരണ ക്ലാസുകൾ അല്ലെങ്കിൽ സാമൂഹികസമ്മേളനങ്ങൾ. അവിടെയെല്ലാം അയാളെ കേൾക്കാൻ വരുന്നവരോടാണ് അയാൾ സംസാരിക്കുന്നത്. അവിടെയെല്ലാം പോയിരുന്ന്, എന്നെപോലെ എല്ലാവരും കുടിച്ച് ലിവർ സിറോസിസ് വരുത്തി വെക്കു എന്ന് പറയാൻ പറ്റില്ലല്ലോ. അനുഭവിക്കുന്നവർക്കല്ലേ അതിന്റെ ദൂഷ്യഫലങ്ങൾ അറിയാനും അത് പറഞ്ഞു മനസ്സിലാക്കാനും പറ്റുകയുള്ളു.
ഡ്രഗ്സിനെതിരെ പറയുന്നത് ക്രൈം ആണെന്ന് ഇതുവരെ അറിവില്ല. ഇവിടെ ഓരോ ആളുകൾ കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചു ജീവിതം പിടിച്ചെടുക്കുവാൻ നോക്കുന്നു. വീട്ടിൽ അമ്മയെയും പെങ്ങളെയും ഒക്കെ ആരെങ്കിലും കമന്റ് അടിച്ചാൽ, കൊഴപ്പമില്ല ഭാഷ ഇച്ചിരി മോശം ആണെന്നെല്ലേ ഉള്ളു.. പ്രശ്നമാക്കണ്ട എന്ന് പറയുമായിരിക്കും അല്ലേയെന്നും ചന്തു ചോദിക്കുന്നു.
അതേസമയം, 'ആരെയാണ് ഉദ്ദേശിച്ചത് എന്ന് വ്യക്തം അല്ലെങ്കിലും പെട്ടെന്ന് മനസിലേക്ക് വന്നത് താങ്കളുടെ അച്ഛൻ ന്റെ പേരാണ് എന്നത് യാദൃശ്‌ചികം അല്ലല്ലോ..
ചുമ്മാ ഒരു ഉപദേശം ഒക്കെ ആളുകൾ ഇഷ്ടം ആവും പക്ഷെ സലിം കുമാർ ചേട്ടന്റെ ഈയടുത്തു കുറച്ചു വിമർശനങ്ങളും അഭിപ്രായങ്ങളും കുറച്ചു അതിരു വിടുന്നു എന്ന് തോന്നിയിട്ടുണ്ട്... എല്ലാവരും എല്ലാം തികഞ്ഞവർ അല്ല പക്ഷെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും... സ്വന്തം രാജ്യത്തു നിന്ന് പഠിക്കുന്നത് ഉം ഒക്കെ അവരുടെ choice ആയി കാണണം അതൊന്നും ഈ കാലത്തു ഒരു പ്രശ്നമേ അല്ല mic കിട്ടിയ എന്തെങ്കിലും പറയാൻ വേണ്ടി പറയുന്ന പോലെ കുറച്ചു പരാമർശങ്ങൾ നടത്തിയത് ആയി തോന്നി അത് കൊണ്ട് പറഞ്ഞു എന്ന് മാത്രം.... വിനായകൻ ന്റെ വാക്കുകൾക്ക് ആർക്കിട്ടാണ് എന്ന് വ്യക്തമല്ല.' എന്നായിരുന്നു ചന്തുവിന് വിസ്മയ ഗുപ്തന്‍ എന്നയാള്‍ നല്‍കിയ മറുപടി. ഇതിനോട് ചന്തു മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ട്.
'മൊബൈൽ ഫോൺ ഉപയോഗിച്ച് ഒരു പെൺകുട്ടി റോഡിലൂടെ ഫോൺ ചെയ്തു നടന്ന് വന്നു പുള്ളിയുടെ വണ്ടിയുടെ കുറുകെ ചാടി, ജസ്റ്റ് ആണ് രക്ഷപ്പെട്ടത്, അന്നുണ്ടായ കാര്യമാണ് അന്ന് പറഞ്ഞത്. റോഡിലൂടെ നടക്കുമ്പോഴെങ്കിലും ശ്രദ്ധിക്കണ്ടേ എന്നത്... രാജ്യത്ത് ആരും നിൽക്കാത്തത് രാജ്യത്തിന്റെ പ്രശ്നമായാണ് പറഞ്ഞത്. ഇവിടെ നിൽക്കാൻ ആർക്കും താല്പര്യമില്ല. അതാണല്ലേ സത്യം. അവിടെയും ഇവിടെയും കേട്ടിട്ട് ചുമ്മാ വർത്തമാനം പറയരുത്. വിനായകന്റെ വാക്കുകൾ ആർക്കിട്ടാണെങ്കിലും താങ്കൾ പറഞ്ഞ ഇത്തിരി കുഴപ്പം ഒന്നും അല്ല അതിനുള്ളത്. ഒരാൾ മരിക്കുമെന്നും അയാൾ വീട്ടിലിരിക്കണമെന്നും ഒക്കെ പറയുന്നത് സപ്പോർട്ട് ചെയ്യുന്ന ഒരാളായ താങ്കളെപോലെയുള്ള ഒരാൾ എന്ത് മര്യാദയാണ് ഉള്ളത്. നിങ്ങളെക്കാൾ ഭേദം ആ തന്ത വൈബ് മനുഷ്യൻ ആണ്.' എന്നായിരുന്നു ചന്തുവിന്റെ വിശദീകരണം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications