വിനോദ തോമസിന്റെ മരണം കാറിലെ എസിയിൽ നിന്ന് വിഷവാതകം ശ്വസിച്ചോ?; കൂടുതൽ വിവരങ്ങൾ പുറത്ത്
കോട്ടയം: നടൻ വിനോദ് തോമസിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. ഇന്ന് രാത്രിയോടെയാണ് നടനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം പാമ്പാടിയിലെ ബാറിനു സമീപം നിർത്തിയിട്ടിരുന്ന കാറിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
കാറിനുള്ളില്‍ കയറിയ വിനോദ് ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് ബാറിലെ സുരക്ഷാ ജീവനക്കാരന്‍ വന്ന് നോക്കുകയായിരുന്നു. ഗ്ലാസ് തട്ടി വിളിച്ചെങ്കിലും എഴുന്നേറ്റില്ല. ഇതോടെ ഇയാൾ മറ്റ് ജീവനക്കാരെ വിവരം അറിയിച്ചു. തുടർന്ന് കാറിന്റെ ചില്ല് തകർത്തപ്പോഴാണ് നടനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മണിക്കൂറുകളോളം സ്റ്റാർട്ടാക്കിയ കാറിൽ നടൻ ഇരുന്നിരുന്നവോനെന് സംശയം ഉണ്ട്. അതുകൊണ്ട് തന്നെ എസിയിൽ നിന്നും വിഷവാതകം ശ്വസിച്ചതാണോ മരണകാരണം എന്ന സംശയവും ഉയരുന്നുണ്ട്. പോസ്റ്റുമാർട്ടത്തിന് ശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്താനാകൂവെന്ന് പോലീസ് അറിയിച്ചു.
അയ്യപ്പനും കോശിയും, കുട്ടൻ പിള്ളയുടെ ശിവരാത്രി, ഭൂതകാലം, വാശി, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ നിരവധി സിനിമകളിലും സീരിയലുകളിലും വിനോദ് അഭിനയിച്ചിട്ടുണ്ട്. അവിവാഹിതനാണ്. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതിനിടെ താരത്തിന്റെ മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി നിരവധി പേർ രംഗത്തെത്തി. കൊതിപ്പിച്ച നടൻ എന്നായിരുന്നു സംവിധായകൻ തരുൺ കൃഷ്ണമൂർത്തി ഫേസ്ബുക്കിൽ കുറിച്ചത്.
'ചേട്ടാ, ഓപ്പറേഷൻ ജാവ യിലെ വേഷം അവസാന നിമിഷം കട്ട് ചെയ്ത്
പോയി. പകരമായി സൗദി വെള്ളക്ക യിൽ മജിസ്‌ട്രേറ്റ് ആയി വിളിച്ചപ്പോൾ
ഡേറ്റ് ക്ലാഷ് വന്നു ചെയ്തേ പോയി.കടം വെച്ച് പോയ ഒരു കൊതിപ്പിച്ച നടൻ', എന്നായിരന്നു തരുൺ ഫേസ്ബുക്കിൽ കുറിച്ചത്.












Click it and Unblock the Notifications