'ദിലീപ് വിഷയത്തിൽ ചെയ്യാൻ പാടില്ലെന്ന് അറിഞ്ഞുകൊണ്ട് ആ തീരുമാനം എടുത്തു..പക്ഷേ'; തുറന്നുപറഞ്ഞ് ഇടവേള ബാബു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായതിന് പിന്നാലെ നടൻ ദിലീപിനെ താര സംഘടനയായ എ എം എം എയിൽ നിന്നും പുറത്താക്കിയിരുന്നു. നടനെതിരെ ശക്തമായ സമ്മർദ്ദം സംഘടനയിലെ മറ്റ് അംഗങ്ങൾ ഉയർത്തിയതിന് പിന്നാലെയായിരുന്നു തീരുമാനം. എന്നാൽ പിന്നീട് ഇതേ സംഘടന തന്നെ അദ്ദേഹത്തിനെ തിരിച്ചെടുത്തു. ഈ തീരുമാനത്തിനെതിരെ കടുത്ത എതിർപ്പുകൾ ഉയർന്നതോടെ പിന്നീട് അദ്ദേഹം രാജിവെയ്ക്കുകയായിരുന്നു.
ഇപ്പോഴിതാ വിഷയത്തിൽ അന്ന് സംഭവിച്ചത് എന്താണെന്ന് വിശദമാക്കുകയാണ് നടനും അമ്മയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

കേസിലെ സാക്ഷിയായതിനാൽ കൂടുതൽ പറയാൻ സാധിക്കില്ല. എന്നാലും ചെയ്യാൻ പാടില്ലെന്ന് അറിഞ്ഞുകൊണ്ട് ഒരു തീരുമാനം എടുക്കേണ്ടി വന്നു. അതിന് നമ്മുടെ ഭരണഘടന അതിന് അധികാരം നൽകുന്നില്ല. സമ്മർദ്ദത്തിന് വഴങ്ങി ഒരു തീരുമാനമെടുത്തു. എന്നാൽ പിന്നീട് അംഗങ്ങളുടെ നിർബന്ധത്തിന് വഴങ്ങി, അവരുടെ അഭ്യർത്ഥന മാനിച്ച് ആ തീരുമാനം തിരുത്തി.എന്നാൽ അത് അവിടെ തീർന്നില്ല. വാർത്തകളും അതിൽ തൂങ്ങി വാർത്തകളും വന്നു, ഒടുവിൽ അദ്ദേഹം സ്വയം രാജിവെച്ചു.
പൊതുവേദിയിൽ പറയാൻ സാധിക്കില്ല, എന്നാലും പറയുകയാണ്. രണ്ട് പേരും ഞങ്ങളുടെ അംഗങ്ങളാണ്.രണ്ട് പേരേയും വ്യക്തിപരമായി എനിക്ക് നന്നായി അറിയാം.ദിലീപ് ഒരു പടത്തില്‍ അഭിനയിക്കാന്‍ വന്നിട്ട്, വേറൊരു ഹോട്ടലില്‍ താമസിക്കേണ്ട ആളെ ഞാൻ മുപ്പത് ദിവസത്തോളം എന്റെ റൂമില്‍ കിടത്തി, എന്നിട്ട് അദ്ദേഹത്തിന് പ്രതിഫലം വളരെ കുറഞ്ഞ് പോയി എന്ന് കണ്ടിട്ട് ഞാൻ അതിനെ പറ്റി ചോദിക്കാൻ ചെന്ന് ചൂടായി, ആ പ്രൊഡക്ഷൻ കൺട്രോളർ
ദിലീപിനോട് വളരെ മോശമായിട്ടാണ് പെരുമാറിയത്. ഞാൻ അന്ന് ദിലീപിനോട് പറഞ്ഞത് അദ്ദേഹത്തിനോട് ഒരു കാര്യവും മിണ്ടേണ്ട പക്ഷേ അദ്ദേഹം ദിലീപിന്റെ ഡേറ്റ് വാങ്ങാൻ ഇനി വരുമ്പോൾ എന്നെയൊന്ന് വിളിക്കണമെന്ന് പറഞ്ഞു. 6 മാസം കഴിയുമ്പോൾ ഇദ്ദേഹം ദിലീപിന്റെ ഡേറ്റ് വാങ്ങാൻ പോകുന്നു, ദിലീപ് അപ്പോൾ എന്നെ വിളിച്ചു. ഞാൻ പറഞ്ഞത് വേറെ ആർക്ക് ഡേറ്റ് കൊടുത്തില്ലേലും അയാൾക്ക് കൊടുക്കണം പക്ഷേ പറഞ്ഞിട്ട് കൊടുക്കണമെന്നാണ്.
ദിലീപിന് കഴിവുണ്ട്. സംഭവിക്കാൻ പാടില്ലാത്ത പല തെറ്റിധാരണകളും അതിന്റെ പുറത്തുണ്ടായി. കോടതിയിൽ ആയതിനാൽ അതിന കുറിച്ച് എനിക്ക് കൂടുതൽ സംസാരിക്കാൻ സാധിക്കില്ല', ഇടവേള ബാബു പറഞ്ഞു.












Click it and Unblock the Notifications