Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ വിശ്വസിച്ച് ആ വേഷത്തിനായി മാസങ്ങളോളം കാത്തിരുന്നു; ഒടുവില്‍ നടന്നത്: ഷഫീഖ് റഹ്മാന്‍ പറയുന്നു

ദിലീപ് പറഞ്ഞിട്ടാണ് വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതെന്ന് നടന്‍ ഷഫീഖ് റഹ്മാന്‍. ദിലീപേട്ടനോടൊപ്പം അഭിനയിച്ച ആദ്യ ചിത്രവും അതാണ്. അവർ വിളിച്ച് അറിയിച്ചതിനെ തുടർന്ന് തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തെ പോയി കണ്ടു. എന്നോട് താടി വളർത്താനും അല്‍പം കൂടി വണ്ണം വെക്കണമെന്നുമാണ് അവർ നിർദേശിച്ചത്. തുടർന്നുള്ള ദിവസങ്ങളില്‍ അതിനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

മൂന്ന് നാല് മാസങ്ങള്‍ കഴിഞ്ഞാണ് ഷൂട്ടിങ് ആരംഭിച്ചത്. ആ സമയം ആയപ്പോഴേക്കും നോമ്പ് ആയി, പിന്നെ എനിക്ക് പനിയുമായിരുന്നു. അതുകൊണ്ട് തന്നെ കൂട്ടിയ ശരീര ഭാരം അല്‍പം കുറഞ്ഞു. അതോണ്ട് ലഭിച്ച കോസ്റ്റ്യൂം കുറച്ച് അയഞ്ഞതായിരുന്നു. വേണമെങ്കില്‍ അത് എനിക്ക് ഓള്‍ട്ടർ ചെയ്ത് ഉപയോഗിക്കാമായിരുന്നുവെന്ന് പിന്നീട് ഒരു സിനിമയില്‍ അഭനിയച്ചപ്പോഴാണ് മനസ്സിലായത്.

dileep-shafeeq

എല്ലാവരും നല്ല രീതിയില്‍ പിന്തുണച്ചു, പ്രത്യേകിച്ച് ദിലീപേട്ടന്‍. അദ്ദേഹത്തിന്റെ താമശയും അതുപോലെ കാര്യങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലാലോ. അതിന് അപ്പുറം അഭിനയിക്കുമ്പോഴും ഓരോന്നിനെക്കുറിച്ചും അദ്ദേഹം പറഞ്ഞ് തരും. പുള്ളി റഫർ ചെയ്തിട്ട് കൂടിയാണല്ലോ ഞാന്‍ അതിലേക്ക് വരുന്നത്. അമർ, അക്ബർ, അന്തോണി കഴിഞ്ഞതിന് ശേഷം ഞാന്‍ അഭിനയിക്കുന്ന പടം കൂടിയായിരുന്നു വെല്‍ക്കം ടും സെന്‍ട്രല്‍ ജയില്‍ എന്നും ഷഫീഖ് റഹ്മാന്‍ പറയുന്നു.

മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് പടത്തിന് ഇടയിലും കുറേ മാസങ്ങളുടെ ഇടവേളയുണ്ടായിട്ടുണ്ട്. ആ കാലയളവില്‍ വേറെ മൂന്നോളം സിനിമകളിലേക്ക് അവസരം വന്നിരുന്നു. എന്നാല്‍ അതൊന്നും ഏറ്റെടുത്തില്ല. ഞാന്‍ നേരെ ദിലീപേട്ടന്റെ ലൊക്കഷനില്‍ പോയി സംസാരിക്കും.

മൈ ബോസ് ആണെന്ന് തോന്നുന്നു. ആ ചിത്രത്തിന്റെ ലൊക്കേഷനില്‍ പോയി ദിലീപേട്ടനെ കണ്ട് എനിക്ക് വേറെ സിനിമകളില്‍ നിന്നും വിളി വരുന്നതായി പറഞ്ഞു. 'എല്ലായിടത്തും പോയി ഇടി വാങ്ങിക്കേണ്ട. ഇത് കഴിഞ്ഞിട്ട് വേറെ ചെയ്യാം' എന്നായിരുന്നു അപ്പോള്‍ ദിലീപേട്ടന്റെ മറുപടി. നമ്മുടെ ഒരു പുതുമ നഷ്ടപ്പെടേണ്ടതില്ലെന്നായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. ആറ് മാസത്തോളം ആ പടത്തിന് വേണ്ടി കാത്തുനിന്നു.

എന്നെ മാറ്റി വേറെ ആരെയെങ്കിലും കാസ്റ്റ് ചെയ്യുമോ എന്ന ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല. അമർ അക്ബർ അന്തോണിയിലെ പ്രകടനം കണ്ടിട്ടാണ് ഇതിലേക്ക് വിളിച്ചത്. അതും ദിലീപേട്ടന്‍ തന്നെ വിളിച്ചാണ് ആ വേഷം തന്നത്. നല്ല വേഷം ആയിരുന്നു. ആദ്യ ചിത്രം പോലെ അത്ര ഹിറ്റ് ആയിരുന്നില്ലെങ്കിലും വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ അമ്പത് ദിവസം ഓടി.

ഓടുന്ന ചിത്രത്തിലെ ചെറിയ വേഷമാണെങ്കിലും ശ്രദ്ധിക്കപ്പെടും. സോപ്പുപ്പെട്ടി കഥ എന്ന ചിത്രത്തില്‍ ഞാന്‍ നായകനായിരുന്നു. അത് ഒരാഴ്ചയില്‍ താഴെ മാത്രമാണ് തിയേറ്ററില്‍ ഓടിയത്. ആ ചിത്രം കൊണ്ട് ആരും തിരിച്ചറിഞ്ഞിരുന്നില്ല. ചെയ്യുന്ന സിനിമകളുടെ അടിസ്ഥാനത്തിലാണ് നമ്മുടെ വളർച്ച. ഹിറ്റായ സിനിമയിലെ ചെറിയ വേഷമാണെങ്കില്‍ ആളുകള്‍ ശ്രദ്ധിക്കും. വലിയ വേഷം ചെയ്തിട്ടും പടം ഓടിയില്ലെങ്കില്‍ ആരും ശ്രദ്ധിക്കില്ല.

എന്നെ ഞാന്‍ ആക്കിയത് അമർ അക്ബർ അന്തോണി ആദം എന്ന ചിത്രമാണ്. ഇപ്പോഴും ആ ചിത്രത്തിലെ വേഷത്തിന്റെ പേരില്‍ തിരിച്ചറിയുന്നു എന്നതിനാല്‍ എനിക്ക് വിഷമം ഇല്ല. ആ സിനിമ ഇല്ലായിരുന്നില്ലെങ്കില്‍ പിന്നീടുള്ള വേഷങ്ങള്‍ ലഭിക്കുമായിരുന്നില്ല. അതുകൊണ്ട് തന്നെ ആ ചിത്രം എനിക്ക് ഒരു അംഗീകാരമാണ്. മുന്‍കാലം നോക്കുകയാണെങ്കില്‍ ലേലം പോലുള്ള ചിത്രങ്ങളില്‍ ചെറിയ, ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+