ദിലീപ് പറയുന്നു; 'ജീവിതത്തില്‍ ഇനി ഇയാള്‍ ഇല്ല എന്ന ഘട്ടത്തിലാണ് അത് സംഭവിക്കുന്നത്'
കഴിഞ്ഞ ദിവസമാണ് ദിലീപ് നായകനായ പ്രിന്‍സ് ആന്റ് ഫാമിലി തീയേറ്ററുകളിലേക്ക് എത്തിയത്. നവാഗതനായ സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപിനൊപ്പം സിദ്ധീഖ്, ധ്യാന്‍ ശ്രീനിവാസന്‍,ജോണി ആന്റണി, ബിന്ദു പണിക്കര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോഴിതാ തന്റെ തിരിച്ചുവരിനെക്കുറിച്ചും മറ്റും സംസാരിക്കുകയാണ് ദിലീപ്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് മനസ് തുറന്നത്.
''ഏത് ഹീറോയ്ക്കും ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകും. ഒരേ പോലെ തന്നെ പോയാല്‍ അതിനൊരു സാച്ചുറേഷന്‍ പോയന്റുണ്ടാകും. അവിടെ എത്തുമ്പോള്‍ എന്തായാലും ഇടിഞ്ഞു പൊളിഞ്ഞു വീഴും. പിന്നേയും ഒന്നില്‍ നിന്നും തുടങ്ങണം. എല്ലാ ഭാഷയിലുള്ള സൂപ്പര്‍ സ്റ്റാറുകളുടേയും അവസ്ഥ അത് തന്നെയാണ്. ഞങ്ങളുടെയൊക്കെ ഭാഗ്യം എന്തെന്നാല്‍, എനിക്ക് 250 ദിവസം വരെ ഓടിയ സിനിമകള്‍ ഉണ്ടെന്നതാണ്. ഇപ്പോഴത്തെ തലമുറയ്ക്ക് അത് എത്രത്തോളം കിട്ടുന്നുണ്ടെന്ന് പറയാനാകില്ല'' എന്നാണ് ദിലീപ് പറയുന്നത്.

പ്രിന്‍സ് ആന്റ് ഫാമിലിയ്ക്ക് ലഭിച്ച പ്രതികരണങ്ങളെക്കുറിച്ചും ദിലീപ് സംസാരിക്കുന്നുണ്ട്. ''ഈ സിനിമയുടെ അഭിപ്രായം പറഞ്ഞത് ഞങ്ങള്‍ ചെയ്ത പരസ്യങ്ങളിലൂടെയല്ല. വളരെ കുറച്ചു മാത്രം പരസ്യങ്ങളേ ഈ സിനിമയ്ക്കുണ്ടായിരുന്നുള്ളൂ. അടുത്തകാലത്തിറങ്ങിയവയില്‍ ഏറ്റവും പരസ്യം കുറവ് ചെയ്ത സിനിമകളിലൊന്നാകും. അവിടെ ഇവിടെയായി കുറച്ച് ഫ്‌ളക്‌സുകള്‍ വച്ചിരുന്നുവെന്ന് മാത്രം. പി ന്നെ മെയ് 9 ന് റിലീസുണ്ടാകുമെന്ന് പറഞ്ഞു. അതല്ലാതെ വേറൊന്നും ഈ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നില്ല'' എന്നാണ് താരം പറയുന്നത്.
സിനിമ കണ്ട ശേഷം, ആരെങ്കിലും ഈ സിനിമയെക്കുറിച്ച് മോശമായി സംസാരിച്ചാല്‍ അവരെ ഓടിച്ചിട്ട് അടിക്കുക എന്ന നിലയില്‍ പ്രവര്‍ത്തിച്ചത് പ്രിയപ്പെട്ട പ്രേക്ഷകരാണ്. സോഷ്യല്‍ മീഡിയയും വളരെ പ്രധാനപ്പെട്ടതാണ്. ആരെങ്കിലും നെഗറ്റീവ് പറഞ്ഞാല്‍ അവരെ ശക്തമായി വിമര്‍ശിച്ചിരുന്നത് യൂട്യൂബേഴ്‌സാണെന്നാണ് ദിലീപ് പറയുന്നത്. മൗത്ത് പബ്ലിസിറ്റി കിട്ടിയ സിനിമയാണ്. നിങ്ങള്‍ സിനിമ കണ്ട ശേഷമാണ് ഞങ്ങള്‍ സംസാരിച്ചു തുടങ്ങുന്നത് പോലും. നാലഞ്ച് ദിവസത്തിനിടയിലാണ് ഞങ്ങള്‍ സംസാരിച്ച് തുടങ്ങുന്നതെന്നും താരം പറയുന്നു. ആദ്യ ദിവസങ്ങളില്‍ തീയേറ്ററുകള്‍ നിറച്ചത് പ്രേക്ഷകര്‍ തന്നെയാണ്. മൗത്ത് പബ്ലിസിറ്റിയുടെ ഭയങ്കര വൈബ് ഉണ്ടായി. പ്രേക്ഷകരാണ് ഈ സിനിമയെ സഹായിച്ചതെന്നും ദിലീപ് പറയുന്നുണ്ട്.
അതേസമയം കരിയറിലും ജീവിതത്തിലും പരാജയങ്ങളെ നേരിടേണ്ടത് എങ്ങനെയാണെന്നും ദിലീപ് ചൂണ്ടിക്കാണിക്കുന്നുണ്ട്. പരാജയങ്ങളില്‍ വീണു പോകരുതെന്ന് പറഞ്ഞ ദിലീപ് തന്റെ കരിയറിലെ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്തതിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്.
''പരാജയങ്ങളില്‍ വീണു പോകരുത്. പരാജയങ്ങള്‍ വിജയത്തിലേക്കുള്ള ചവിട്ടു പടിയാണ്. ജീവിതത്തില്‍ പല പരാജയങ്ങളും നേരിട്ടു, ഇനി ഇല്ല എന്ന് കരുതിയിടത്തു നിന്നും ദൈവം കൈ പിടിച്ചുയര്‍ത്തിയ മുഹൂര്‍ത്തങ്ങള്‍ നമ്മുടെയെല്ലാം ജീവിതത്തില്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. അതില്‍ ഒരാളാണ് ഞാന്‍ എന്ന് എനിക്ക് പറയാന്‍ സാധിക്കും. ഓരോ ആപല്‍ ഘട്ടത്തിലും ദൈവം വന്ന് കൈ തന്നിട്ടുണ്ട്. ദൈവം വന്ന് കൈ തരുന്നത് എനിക്ക് കണക്ടാവുന്നത് പ്രേക്ഷകരിലൂടെയാണ്. ആ രൂപത്തിലാണ് വരുന്നത്'' എന്നാണ് ദിലീപ് പറയുന്നത്.
''എന്റെ ജീവിതത്തില്‍ ഇനി ഇയാള്‍ ഇല്ല എന്ന് പറഞ്ഞ് നില്‍ക്കുന്ന നിര്‍ണായകമായൊരു ഘട്ടത്തിലാണ് ദൈവമായിട്ട് രാമലീല എന്ന സിനിമ വരുന്നത്. ആ സിനിമയ്ക്ക് ഒരാളും അന്ന് വന്നില്ലായിരുന്നുവെങ്കില്‍ ദിലീപ് എന്ന നടന്‍ അവിടെ ക്ലോസ്ഡ് ആണ്. അതിന് ശേഷവും ഞാന്‍ സിനിമകള്‍ ചെയ്തു. 150-ാമത്തെ സിനിമ റിലീസായിരിക്കുന്നു'' ദീലീപ് പറയുന്നു.
ഓരോ സമയത്തും, പുള്ളിയ്ക്ക് അറിയാം എവിടെയാണ് കൈ തരേണ്ടതെന്ന്. ആ കൈ ആയി വരുന്നത് പ്രേക്ഷകരാണ്. ഞങ്ങളെ നിലനിര്‍ത്തുന്നത് പ്രേക്ഷകരുടേതാണ്. ഞങ്ങളുടെ ഫൈനല്‍ ജഡ്ജസ് അവരാണ്. ആരെന്ത് പറഞ്ഞാലും പ്രേക്ഷകരുടെ വിധിയുണ്ടെന്നും ദിലീപ് പറയുന്നു. തന്റെ സിനിമകളിലും ജീവിതത്തിലും വളരെ പ്രധാനപ്പെട്ട സ്ഥാനം വഹിച്ചിരുന്ന കലാഭവന്‍ മണിയുടേയും കൊച്ചിന്‍ ഹനീഫയുടേയും വിയോഗം വലിയ നഷ്ടമാണെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.
''തീര്‍ച്ചയായും. മലയാള സിനിമയ്ക്ക് തന്നെ വലിയ നഷ്ടമാണ്. മണി അത്രയും കഴിവുള്ള നടനായിരുന്നു. എനിക്ക് തോന്നുന്നത് മണിയെ ശരിക്കും ഉപയോഗിച്ചിട്ടില്ല എന്നതാണ്. ഹനീഫിക്കയുടെ വിയോഗം വ്യക്തിപരമായ നഷ്ടമാണ്. അങ്ങനെ പോയവരെല്ലാം പ്രിയപ്പെട്ടവരാണ്'' എന്നാണ് ദിലീപ് പറയുന്നത്.












Click it and Unblock the Notifications