ദിലീപേട്ടന് വേണ്ടി എനിക്ക് അത് ചെയ്യണമായിരുന്നു; മറ്റുള്ളതിനേക്കാള്‍ വലിയ എഫേർട്ടെടുത്തു: ലിസ്റ്റിന്‍
ദിലീപിന്റെ 150ാമത്തെ ചിത്രമായ പ്രിൻസ് ആന്റി ദി ഫാമിലി റിലസായിരിക്കുകയാണ്. സിനിമയെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ലിസ്റ്റിൻ ജോസഫഫ് പറയുന്ന വാക്കുകളാണ് ശ്രദ്ധനേടുന്നത്. ലിസ്റ്റിന്റെ വാക്കുകൾ ഇങ്ങന
'ഈ കഥയുടെ ആദ്യഘട്ടം മുതൽ ഈ സിനിമയുടെ ചർച്ചകളുടെ ഭാഗമാണ് ഞാൻ. സിനിമ എനിക്ക് ഇഷ്ടപ്പെട്ടു. ദിലീപിനേട്ടനെ നല്ല സിനിമയിലൂടെ തിരിച്ചുകൊണ്ടുവരിക എന്നതായിരുന്നു ലക്ഷ്യം. ഞാൻ ഇതുവരെ ഒരു പടം ദിലീപേട്ടനുമായി ഒന്നിച്ച് ചെയ്തിട്ടില്ല. അങ്ങനെ ചെയ്യുമ്പോൾ നല്ലൊരു സിനിമ കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നല്ല പടമാണെന്നാണ് എല്ലാവരും പറയുന്നത്.

ആക്ഷൻ പടങ്ങൾ പോലെ ഹെവി പ്രമോഷൻ കൊടുക്കാൻ പറ്റുന്ന പടമായിരുന്നില്ല ഇത്. ഒരു കുടംബ ചിത്രമാണിത്. കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ഇഷ്ടമാകുന്ന പടമാണിത്. എനിക്ക് 38 വയസായി. ഞാനൊക്കെ ദിലീപേട്ടന്റെ സിനിമ കണ്ടിട്ടാണ് വളർന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പടം കാണുമ്പോൾ നമ്മുക്കും പല ഓർമ കാണും. മറ്റൊരു സിനിമക്ക് എടുക്കുന്നതിനേക്കാൾ എഫേർട്ട് ഈ സിനിമയ്ക്ക് വേണ്ടി എടുത്തു. കുഞ്ഞ് കുഞ്ഞ് കാര്യങ്ങളിൽ പോലും ശ്രദ്ധിച്ചു. ചില തമാശകൾ പറയുമ്പോൾ അത് ചളിയാകുമോയെന്നൊക്കെയുള്ള തോന്നൽ ഉണ്ടായിരുന്നു. അതൊക്കെ ശ്രദ്ധിച്ചു. എന്തായാലും എല്ലാവരും വളരെ സന്തോഷവാൻമാരാണ്.
ഈ സിനിമയ്ക്ക് ഒരുപാട് ലിമിറ്റേഷൻ ഉണ്ട്. വലിയ പ്രമോഷൻ കൊടുക്കാൻ പറ്റില്ല,സിനിമയിൽ ഫൈറ്റില്ല, അത്തരത്തിലുള്ള മാസ് ഒന്നുമില്ല. ദിലീപേട്ടന്റെ പടം കണ്ട് ചിരിക്കുകയും സങ്കടപ്പെടുകയും ചെയ്തിട്ടുണ്ട്. ആ ദിലീപേട്ടനെ തിരികെ കൊണ്ടുവരാൻ കഴിഞ്ഞുവെന്നതാണ് സന്തോഷം. ദിലീപേട്ടനെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ തമാശയൊകെ ആളുകൾ ആസ്വദിക്കുന്നുണ്ടെന്ന് പറഞ്ഞു.
അതേസമയം സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. രാമലീലയ്ക്ക് ശേഷം ദിലീപിൻ്റെ സർപ്രൈസ് ഹിറ്റ്. കഴിവുള്ളവർ ഉയർന്നു വരും ഫിനീക്സ് പക്ഷിയേപോലെ എന്നാണ് നടനെ അനുകൂലിച്ചുള്ള കമന്റുകൾ.
'ദിലീപ് തന്റെ കഥാപാത്രത്തെ ആവും വിധം ഭംഗിയാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ പ്രായകൂടുതൽ നല്ലോണം ബാധിച്ചിട്ടുണ്ട്. ഇത്തരം വേഷങ്ങൾ ദിലീപ് ഇനി ചെയ്യാതിരിക്കുകയാണ് നല്ലത്. പ്രായത്തെ ഒക്കെ കഥയിൽ ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇങ്ങനെ ഒരു വേഷത്തിൽ ഇനി ദിലീപിനെ കാണാൻ കഴിയില്ല. അൻപത് വയസ്സൊക്കെ കഴിഞ്ഞു എന്നൊരു ബോധം ഇനിയെങ്കിലും കാണിക്കണം. നായികയായി വന്ന നടി (പേരറിയില്ല) നല്ല ബോർ ആയിരുന്നു. അവരുടെ characterisation അങ്ങനെ ആയതുകൊണ്ട് അവരെ കുറ്റം പറയാൻ പറ്റില്ല. ആ കഥാപാത്രം എഴുതിയ ആളെ മാത്രമേ പറയാൻ പറ്റുള്ളൂ, എന്നായിരുന്നു മൂവി ഗ്രൂപ്പിൽ ഒരാൾ കുറിച്ചത്.
പഴയ ദിലീപ് തിരിച്ചുവരണം എന്ന തരത്തിലുള്ള മുറവിളികൽ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നാണ് മറ്റൊരാൾ കുറിച്ചത്. പഴയ ദിലീപിനെ മലയാള സിനിമയ്ക്ക് ഇനി ആവശ്യമില്ലെന്നും ഇപ്പോഴത്തെ െമാറ്റങ്ങൾക്ക് അനുസരിച്ച് അഭിനയിച്ചാൽ അദ്ദേഹത്തിന് മലയാള സിനിമ അർഹമായ പരിഗണന ലഭിക്കുമെന്നും മറ്റൊരാൾ പോസ്റ്റിൽ പറഞ്ഞു. അതേസമയം നടി ആക്രമിച്ച കേസ് ചൂണ്ടിക്കാണിച്ചുള്ള വിമർശനങ്ങളും നിറയുന്നുണ്ട്. 'ആ കാലം അല്ല ഇപ്പോൾ അതൊക്ക താങ്കൾ കളഞ്ഞു കുളിച്ചില്ലേ ദിലീപേ... നല്ലൊരു ഇമേജ് നശിപ്പിച്ച മനുഷ്യൻ.. ഇത്തിരി ലാഭം. അതിനു സ്വന്തം കരി യർ ജീവിതം മൊത്തം നശിപ്പിച്ച നല്ല ടാലെന്റ്റ് ഉള്ള ഒരുത്തൻ കഷ്ടം', മറ്റൊരു കമന്റിൽ പറഞ്ഞു.












Click it and Unblock the Notifications