Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ നാറിയാണ് തള്ള് തുടങ്ങിയത്': കൊത്തയ്ക്ക് പിന്നാലെ സംഭവിച്ചത്, വലിയ ദുഃഖമെന്ന് പ്രമോദ് വെളിയനാട്

ഒടിടി റിലീസിന് പിന്നാലെ ദുല്‍ഖർ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തയ്ക്കെതിരെ വലിയ രീതിയിലുള്ള ട്രോള്‍ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. വിവിധ ട്രോള്‍ ഗ്രൂപ്പുകളില്‍ ചിത്രം വലിയ രീതിയില്‍ വിമർശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ട്രോളുകള്‍ സ്വാഭാവികമാണെങ്കിലും ചില ട്രോളുകള്‍ താരങ്ങള്‍ക്കെതിരേയുള്ള വ്യക്തി അധിക്ഷേപം എന്ന തരത്തിലേക്ക് വരെ നീളുന്നു.

ചിത്രത്തില്‍ അഭിനയിച്ച പ്രമോദ് വെളിയനാട് എന്ന നടനാണ് ഇത്തരത്തില്‍ അധിക്ഷേപ പരാമർശങ്ങള്‍ക്കും വലിയ രീതിയില്‍ ഇരയായിക്കൊണ്ടിരിക്കുന്ന വ്യക്തി. കിങ് ഓഫ് കൊത്തയുടെ പ്രമോഷന്റെ ഭാഗമായി താരം നടത്തിയ ചില പരാമർശങ്ങളുടെ ചുവടുപിടിച്ചാണ് ഈ വിമർശനവും പരിഹാസവും. ഇതേക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് മനോജോ വെളിയനാട് ഇപ്പോള്‍. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

 pramod-veliyanad-king-of-kotha

എനിക്ക് നൂറിന് നൂറ്റമ്പ് ആണ് ആ പടം. എന്റെ ജീവിതത്തില്‍ തന്നെ അത്രയും വലിയ ഒരു സിനിമ സെറ്റപ്പില്‍ ഞാന്‍ ചെന്നിട്ടില്ല. അത്രയും ഫെസിലിറ്റി എനിക്ക് ഒരു സിനിമയിലും തന്നിട്ടില്ല. ഒരു അത്ഭുത ലോകത്ത് എത്തിയത് പോലെയാണ് ഞാന്‍ അതെല്ലാം കണ്ടത്. ഈ സിനിമ ബംപർ ഹിറ്റായിരിക്കുമെന്ന് ഞാന്‍ ഉറപ്പിച്ചു. അഭിമുഖത്തില്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ആ സിനിമയിലെ നായകന് നൂറ് കയ്യടി കിട്ടിയാല്‍ 10 കയ്യടി ഞാന്‍ എടുക്കുമെന്ന് പറഞ്ഞിരുന്നു.

ആ നായകന്റെ ഇന്‍ട്രോ സീന്‍ എന്ന് പറയുന്നത് എന്നെ കൊല്ലുന്നതാണ്. അക്കാര്യം സിനിമ ഇറങ്ങുന്നതിന് മുമ്പുള്ള അഭിമുഖത്തില്‍ എനിക്ക് പറയാന്‍ സാധിക്കില്ലാലോ. അക്കാര്യം വെച്ച് എന്നെ പറയാത്തതായി ഒന്നുമില്ല. 'ഈ നാറിയാണ് തള്ള് തുടങ്ങിയത്' തുടങ്ങിയത് എന്നൊക്കെ പറഞ്ഞാണ് അധിക്ഷേപം. എന്റെ വീട്ടിലേക്ക് ഒരു നേരത്തെ ആഹാരം തന്ന ആ സിനിമ മോശമാണെന്നായിരുന്നോ ഞാന്‍ പറയേണ്ടിയിരുന്നതെന്നും പ്രമോദ് ചോദിക്കുന്നു.

നിങ്ങളെക്കുറിച്ച് നിങ്ങളുടെ അച്ഛന്റേയും അമ്മയുടേയും അഭിപ്രായം എന്താണ്. അത് നല്ലതായിരിക്കും. ആ അഭിപ്രായം നാട്ടുകാർക്കും ഉണ്ടാകണമെന്ന് വാശി പിടിക്കുന്നത് ശരിയല്ല. എനിക്ക് ആ സിനിമ പൊന്നാണ്. കരിയറിലെ എടുത്ത് വെക്കാന്‍ കഴിയുന്ന സീനാണ്. ചെയ്ത സീന്‍ നന്നായെന്ന് പലരും പറഞ്ഞു. ജീവിതത്തില്‍ തന്നെ ആദ്യമായി എന്റെ പേര് കാരവാന് മുന്നില്‍ എഴുതിവെക്കുന്നത് ആ സിനിമയിലാണ്.

ഞാന്‍ തള്ളിയതല്ല, ഞാന്‍ കണ്ട കാഴ്ചയാണ് പറഞ്ഞത്. നിങ്ങള്‍ക്ക് ആ കാഴ്ച കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്റെ വിവരക്കേടായി കണ്ട് മാപ്പ് തരിക. അത്രയേ പറയാനുള്ളു. സത്യ പറഞ്ഞാല്‍ വേദനയാണ്, സഹിക്കാന്‍ പറ്റാത്ത വേദനയാണ്. ഞാന്‍ ദാരിദ്രം പറയുന്നുവെന്നാണ് ചിലരൊക്കെ പറയുന്നത്. കടന്നുവന്ന ജീവിത പശ്ചാത്തലമാണ് ഞാന്‍ പറയുന്നതെന്നും നടന്‍ പറയുന്നു.

അതേസമയം, പ്രമോദ് വെളിയനാടിനെ പിന്തുണച്ചുകൊണ്ടുള്ള ഒരു കുറിപ്പും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. എഡിറ്റിംഗ് ടേബിളിൽ സിനിമ എങ്ങനെ വേണേലും മാറാം. അതിന് ഒരാളെ ഇങ്ങനെ ക്രൂശിക്കുന്നതിനോട് യോജിപ്പില്ലെന്നാണ് ഒരു പ്രേക്ഷകന്‍ സിനി ഫിലെ എന്ന സിനിമ ഗ്രൂപ്പില്‍ കുറിച്ചത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പ്രമോദ് വെളിയനാട്. ഈ നടനെ കളിയാക്കിയും അവഹേളിച്ചും കുറെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ കണ്ടു. കിങ് ഓഫ് കൊത്ത സിനിമയിൽ തന്റെ റോൾ വളരെ മികച്ചതും, തന്റെ റോൾ ഇല്ലെങ്കിൽ കഥ മുന്നോട്ട് പോവില്ല എന്നൊക്ക ഇദ്ദേഹം റിലീസിന് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സിനിമ റിലീസ് ചെയ്തപ്പോൾ ഒറ്റ സീനിൽ മാത്രമേ ഇദ്ദേഹം ഉള്ളൂ.

ആ സീനിൽ തന്നെ മരിച്ചും പോവുന്നുണ്ട്. ഇതാണ് കളിയാക്കാൻ കാരണം. പക്ഷേ ആ കളിയാക്കൽ കാണുമ്പോൾ പാവം തോന്നുനുണ്ട്. ഇദ്ദേഹം വർഷങ്ങളായി സിനിമയിൽ ഉള്ള നടൻ ഒന്നും അല്ല. വളരെ കുറച്ച് നാൾ മാത്രമേ ആയുള്ളൂ സിനിമയിൽ വന്നിട്ട്. ഇദ്ദേഹം അഭിനയിച്ച ഒരു ബിഗ് ബജറ്റ് ചിത്രം കിങ് ഓഫ് കൊത്ത ആണ്. അദ്ദേഹം നോക്കുമ്പോൾ പടത്തിന് നല്ല വലിപ്പം ഉണ്ട്.

ചിലപ്പോൾ ഇദ്ദേഹത്തിന് ഷൂട്ടിംഗ് സമയത്ത് കൂടുതൽ രംഗങ്ങൾ ഉണ്ടായിരുന്നു കാണും. ഇദ്ദേഹത്തോട് കഥ പറഞ്ഞപ്പോഴും "ചേട്ടാ കിടു റോൾ "ആണെന്ന് പറഞ്ഞും കാണും. തിയേറ്ററിൽ പടം വന്നിട്ടേ, പടത്തിൽ അഭിനയിച്ച കാര്യം പോലും വെളിയിൽ പറയാവൂ എന്ന സംഗതി ഇദ്ദേഹതിന്ന് മനസിലായത് ഇപ്പോൾ ആയിരിക്കും. എഡിറ്റിംഗ് ടേബിളിൽ സിനിമ എങ്ങനെ വേണേലും മാറാം. അതിന് ഒരാളെ ഇങ്ങനെ ക്രൂശിക്കുന്നതിനോട് യോജിപ്പില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+