ഫഹദിനും കുഞ്ചാക്കോയ്ക്കും ഉയർന്ന പ്രതിഫലം, പാർവ്വതിക്ക് കുറവ്;ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്
കൊച്ചി: മലയാള സിനിമയിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ സുതാര്യതയില്ലെന്നും പ്രധാന അഭിനേതാക്കൾ അല്ലാതെ ആർക്കും പ്രതിഫലം രേഖമൂലം ഉറപ്പ് നൽകുന്നില്ലെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട്. പ്രതിഫലത്തിൽ തുല്യത ഉറപ്പാക്കണമെന്ന് കമ്മിറ്റി പറയുന്നു. ഒരു സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എല്ലാ നടൻമാർക്കും നടിമാർക്കും തുല്യ വേതനം നൽകാൻ നിർമ്മാതാക്കൾക്ക് സാധിക്കണമെന്നില്ല. വിപണി മൂല്യം കൂടി ഇക്കാര്യത്തിൽ പരിഗണിക്കേണ്ടി വന്നേക്കും. എന്നാൽ നടൻമാരെക്കാൾ പ്രധാന്യമുള്ള വേഷങ്ങൾ നടിമാർ ചെയ്യുമ്പോൾ അവർ ഉയർന്ന പ്രതിഫലത്തിന് അർഹയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
'ടേക്ക് ഓഫ്' സിനിമ ഇതിന് ഉദാഹരണമാണെന്ന് ഹേമ കമ്മിറ്റി ചൂണ്ടിക്കാട്ടി. സിനിമയിലെ മറ്റ് രണ്ട് നായക കഥാപാത്രങ്ങളെക്കാൾ വളരെ കുറഞ്ഞ പ്രതിഫം മാത്രമാണ് നായിക കഥാപാത്രത്തിന് നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. സിനിമയിൽ അധികം സീനുകൾ ഇല്ലാതിരുന്നിട്ട് കൂടി രണ്ടാമത്തെ നടന് മികച്ച പ്രതിഫലം നേടാനായി. ഈ ലിംഗ വിവേചനം സിനിമയിൽ വ്യാപകമായി നടക്കുന്നുണ്ട്. പുരുഷ മേധാവിത്വത്തിന്റെ അനന്തരഫലമാണ് ഇത് സൂചിപ്പിക്കുന്നത്', പേരുകൾ പ്രതിബാധിക്കാതെ കമ്മീഷൻ പറഞ്ഞു. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ പാർവതി തിരുവോത്ത്, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ദിവ്യ പ്രഭ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഉറപ്പ് നൽകിയ പ്രതിഫലം നൽകാത്തത് ചോദ്യം ചെയ്താൽ അത്തരം നടിമാരെ പ്രശ്നക്കാർ എന്ന് മുദ്രകുത്തുകയും അവസരം നൽകാതിരിക്കുകയുമാണെന്നും റിപ്പോർട്ട് പറയുന്നു. രേഖാമൂലമുള്ള കരാറുകളുടെ അഭാവം സിനിമയിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും കമ്മിറ്റി നിരീക്ഷിച്ചു. 2000 വരെ മലയാള സിനിമയിൽ രേഖമൂലമുള്ള കരാറുകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പ്രതിഫലം, ജോലിയുടെ സ്വഭാവം, തിരക്കഥ, സംവിധായകനുമായുള്ള നിബന്ധനകൾ, വർക്ക് ഷെഡ്യൂൾ എന്നിവ സംബന്ധിച്ചെല്ലാം തർക്കങ്ങൾ ഉടലെടുത്തിട്ടുണ്ട്.
പ്രതിഫല പ്രശ്നങ്ങൾക്ക് പുറമെ ഒരു സിനിമയിൽ താരങ്ങൾ ഇഴകി ചേർന്ന് അഭിനയിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് കരാർ ഉണ്ടാക്കുന്നത് ഭാവിയിൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് ഒരു രംഗത്തിൽ എത്രത്തോളം നഗ്നത പ്രദർശിപ്പിക്കണമെന്നത് സംബന്ധിച്ച് കൃത്യമായി തന്നെ അറിയിച്ചിരുന്നില്ലെന്ന് ഒരു നടി മൊഴി നൽകിയതായി കമ്മിറ്റി പറയുന്നു. ചിത്രീകരണത്തിന് മുൻപ് പുറത്തിന്റെ ഒരു ഭാഗം മാത്രമേ കാണിക്കൂവെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഷൂട്ടിംഗ് ആരംഭിച്ചപ്പോൾ, ലിപ് ലോക്ക് സീനും കൂടുതൽ എക്സ്പോസ് ചെയ്യാനും ആവശ്യപ്പെട്ടെന്നും ഇത് അംഗീകരിക്കാൻ സാധിക്കാത്തതിനാൽ സിനിമയിൽ തുടരാൻ നടി വിസമ്മതിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതിഫലം ഉൾപ്പെടെ എല്ലാ കാര്യങ്ങളും രേഖമൂലം ഉറപ്പ് നൽകണമെന്നും ഇത് ഭാവിയിൽ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. തൊഴിൽ കരാർ ഇരു കക്ഷികളുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഉറപ്പാക്കും. കരാറിൽ പ്രതിഫലം, ഷെഡ്യൂൾ, കാലാവധി, പൊതു ഉത്തരവാദിത്തങ്ങൾ അടക്കമുള്ള സുപ്രധാന വിവരങ്ങൾ പ്രതിപാദിക്കണം. ഒരേ അനുഭവ പരിചയമുള്ള നായകനും നായികയും തുല്യ സമയവും പ്രയത്നവും ഊർജവും ചെലവഴിക്കുമ്പോൾ അവർക്ക് തുല്യമായ പ്രതിഫലം നൽകണം. ഇത് പെട്ടെന്ന് നടപ്പാക്കാൻ പ്രയാസം ഉണ്ടാവുമെങ്കിലും പുരുഷന്മാരുടെ അതേ ജോലി ചെയ്യുന്ന സ്ത്രീകളുടെ ശമ്പളത്തിന്റെ അന്തരം കുറക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications