ദിലീപ് കേസിലെ നടിക്ക് 6 വർഷം എത്ര സിനിമ കിട്ടി? തേനും പാലുമൊഴുക്കി, പക്ഷേ ഒരുത്തനും വിളിച്ചില്ല: ശാന്തിവിള
സിനിമാ സെറ്റിലെ ലഹരി ഉപയോഗത്തിനെതിരെ തുറന്ന് പറച്ചിൽ നടത്തിയ നടി വിൻസി അലോഷ്യസിനെ കാത്തിരിക്കുന്നത് ദിലീപ് കേസിലെ അതിജീവിതയുടെ അവസ്ഥയെന്ന് ശാന്തിവിള ദിനേശ്. വൺഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ശാന്തിവിള ദിനേശിന്റെ പ്രതികരണം. തുറന്ന് പറച്ചിൽ കാരണം നഷ്ടം വിൻ സിക്ക് മാത്രമാണെന്നും ഷൈനിനെ മലയാള സിനിമയ്ക്ക് ആവശ്യമുണ്ടെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ: ''സിനിമാ സെറ്റുകളില്‍ ഷാഡോ പോലീസ് വരാന്‍ പാടില്ലെന്ന് ആദ്യം പറഞ്ഞത് ബി ഉണ്ണിക്കൃഷ്ണമാണ്. അദ്ദേഹം ലഹരി ഉപയോഗിക്കുന്ന ആളല്ല. പിന്നെന്താണ് അങ്ങനെ പറഞ്ഞത് എന്ന് മനസ്സിലാകുന്നില്ല. ഫിലിം ചേംബര്‍ ആദ്യം മുതല്‍ക്കേ പറയുന്നത് സെറ്റുകളില്‍ ഷാഡോ പോലീസ് വരട്ടെ എന്നാണ്. കേരളത്തിലെ അറിയപ്പെടുന്ന ഗുണ്ടയായ ഓം പ്രകാശ് താമസിക്കുന്ന സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ വെളുപ്പിന് ഒരു നടി ചെന്ന് ഉറങ്ങാന്‍ കിടന്നുവത്രേ. ക്ഷീണം കൊണ്ട് കിടന്ന് ഉറങ്ങിപ്പോയത്രേ. പോലീസ് കേസെടുത്തില്ല. പോലീസ് പറയുന്നത് ആ നടിക്കെതിരെ യാതൊരു തെളിവും ഇല്ലെന്നാണ്.

ചില നടന്മാരും സംവിധായകരും തിരക്കഥാകൃത്തുക്കളും ക്യാമറാമാന്മാരും ഉളള സെറ്റുകളില്‍ ലഹരി ഉണ്ടെന്ന് സിനിമാക്കാര്‍ക്ക് അറിയാം. ആ സെറ്റുകളില്‍ ഷാഡോ പോലീസിനെ ഇറക്കി ഒരു 5 കാരവന്‍ പൊക്കാമെങ്കില്‍ മലയാള സിനിമയിലെ ലഹരിക്ക് ഒരു അറുതി ഉണ്ടാക്കാന്‍ പറ്റും. അല്ലാതെ അമ്മ സംഘടനക്കൊന്നും ചെയ്യാന്‍ പറ്റില്ല. കാരണം ഇവരാരും അമ്മയില്‍ അംഗങ്ങളൊന്നും അല്ല. ഷൈന്‍ ടോം ചാക്കോയ്ക്ക് ഈയടുത്താണ് ഒരുപാട് ചര്‍ച്ചകള്‍ക്ക് ശേഷം അംഗത്വം കൊടുത്തത്. എങ്കിലും അമ്മ വിചാരിച്ചാലൊന്നും ഒന്നും ചെയ്യാനാകില്ല.
പരാതി നല്‍കിയ പെണ്‍കുട്ടി അന്ന് തന്നെ പറയണമായിരുന്നു, ഇയാളുടെ കൂടെ അഭിനയിക്കാന്‍ പറ്റില്ല എന്ന്. ഇന്റേണല്‍ കമ്മിറ്റിയില്‍ അന്ന് തന്നെ പരാതി കൊടുത്ത് കല്ലും നെല്ലും തിരിക്കണമായിരുന്നു. മാസങ്ങള്‍ക്ക് ശേഷം ഒരു പള്ളിയുടെ പരിപാടിയില്‍ ചെന്ന് നിന്ന് പത്താളുടെ കയ്യടി കിട്ടാന്‍ വേണ്ടി അവിടെ ചെന്ന് നിന്നല്ല പറയേണ്ടത്. ഞാന്‍ അഭിനയിച്ച സിനിമയുടെ സെറ്റില്‍ ഒരു നടന്റെ വായില്‍ നിന്ന് വെള്ളപ്പൊടി വന്നു എന്ന് അന്ന് പറയണമായിരുന്നു.
ഈ പ്രശ്‌നത്തില്‍ നഷ്ടം വരുന്നത് വിന്‍ സി അസോഷ്യസിന് മാത്രമായിരിക്കും. വലിയും കുടിയും ഉളള ഒരുത്തന്റെ സിനിമയിലേക്ക് ഇനി ഈ കുട്ടിയെ വിളിക്കില്ല. സംസ്ഥാന അവാര്‍ഡൊക്കെ വാങ്ങിയ നടിയാണ് അവര്‍. ഈ തുറന്ന് പറച്ചിലില്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു നഷ്ടവും വരില്ല. കാരണം ഒരു പടം ഓടിയാല്‍ അടുത്ത പടത്തിന് കോടികള്‍ ചോദിക്കുന്ന ആളല്ല അയാളെന്നാണ് പറയുന്നത്. പൈസക്ക് വേണ്ടി വാശി പിടിക്കുന്ന ആളല്ല. സെറ്റില്‍ കൃത്യസമയത്ത് വരുന്ന ആളാണ്. സെറ്റില്‍ നന്നായി പെരുമാറുന്ന ആളാണ്. നന്നായി അഭിനയിക്കുന്ന ആളാണ്.
അങ്ങനെ ഒരാള്‍ക്ക് നഷ്ടം വരാന്‍ സാധ്യത ഇല്ല. കാരണം അയാളെ മലയാള സിനിമയ്ക്ക് ആവശ്യമുണ്ട്. കുറുപ്പ് പോലൊരു പടത്തില്‍ ദുല്‍ഖറിനേക്കാളും മനോഹരമായിട്ട് അഭിനയിച്ചത് അയാളാണ്. അയാളെ സിനിമയ്ക്ക് ആവശ്യമുണ്ട്. തുറന്ന് പറച്ചില്‍ കൊണ്ട് നഷ്ടം വിന്‍സിമാര്‍ക്ക് ആയിരിക്കും. അവരെ വിളിച്ച് അഭിനയിപ്പിച്ചാല്‍, പത്ത് ദിവസങ്ങള്‍ക്ക് ശേഷം നമ്മളെ കുറിച്ച് എന്തെങ്കിലും പറയാന്‍ സാധ്യതയുണ്ട് എന്ന് കരുതി അവരെ വിളിക്കാതിരിക്കാനാണ് സാധ്യത.
കേരളം മുഴുവന്‍ പിന്തുണച്ച ആളായിരുന്നു ദിലീപ് കേസിലെ അതിജീവിത. തേനും പാലും ഒഴുക്കിയാണ് മലയാള സിനിമ അവര്‍ക്ക് വേണ്ടി സംസാരിച്ചത്. മോളേ, പെങ്ങളേ വന്നേ ഞങ്ങളുണ്ട് എന്നൊക്കെ പറഞ്ഞ്. അവര്‍ സഹകരിപ്പിച്ചിരുന്നുവെങ്കില്‍ മലയാള സിനിമയിലെ ഏറ്റവും തിരക്കുളള നായിക ആ പെണ്‍കുട്ടി ആയേനെ. അവര്‍ ഈ കേസിന് ശേഷമുളള 6 വര്‍ഷം എത്ര സിനിമയില്‍ അഭിനയിച്ചു എന്നൊന്ന് അന്വേഷിച്ച് നോക്കണം. ഒരുത്തനും വിളിച്ചില്ല. പിന്തുണച്ചവരൊക്കെ ആ വഴി അങ്ങ് പോയി. വിന്‍സിമാര്‍ക്കും അതുണ്ടാകാനാണ് സാധ്യത.
അല്ലെങ്കില്‍ ബി ഉണ്ണിക്കൃഷ്ണന്‍ അടക്കമുളളവര്‍ എടുക്കുന്ന അടുത്ത പത്ത് പടത്തിലേക്ക് വിന്‍ സിയെ ബുക്ക് ചെയ്യട്ടെ അവര്‍. നേരെ വാ നേരെ പോ എന്ന് ജീവിക്കുന്ന, നന്നായി അഭിനയിക്കുന്ന പെണ്‍കുട്ടിയാണ്, അവള്‍ക്ക് ഞങ്ങള്‍ അവസരം കൊടുക്കും എന്ന് പറയട്ടെ. പറയില്ല. അതുകൊണ്ട് തന്നെ നഷ്ടം വിന്‍സിക്ക് തന്നെയാണ്. സെറ്റില്‍ ലഹരി ഉപയോഗിക്കുന്ന നിരവധി പേരെ താന്‍ കണ്ടിട്ടുണ്ട്. പഴയ നടന്മാരില്‍ പലരും മദ്യപിക്കാറുണ്ട്. എന്നാല്‍ ഷൂട്ടിംഗിനെ ബാധിക്കുന്ന രീതിയില്‍ ഒന്നും ചെയ്യാറില്ല, ശാന്തിവിള ദിനേശ് പറഞ്ഞു.












Click it and Unblock the Notifications