'സുരേഷ് ഗോപിയെ ഞാൻ കല്യാണം വിളിച്ചില്ല, ലാലേട്ടൻ അമ്മയുടെ കാര്യത്തിൽ അന്ന് പറഞ്ഞത് ഇത്'; ജയൻ ചേർത്തല
മലയാളികൾക്ക് സുപരിചിതനായ നടനാണ് ജയൻ ചേർത്തല. സിനിമയിൽ എത്തിയിട്ട് രണ്ട് പതിറ്റാണ്ടുകൾ പിന്നിടുന്ന വേളയിൽ അഭിനേതാവ് എന്ന നിലയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾ താരത്തെ തേടി എത്തിയിരുന്നു. സിനിമയിൽ മാത്രമല്ല സീരിയലിലും തന്റെ മികവ് തെളിയിച്ച ആൾ കൂടിയാണ് ജയൻ എന്ന പ്രത്യേകതയുണ്ട്. ടെലിവിഷൻ സീരിയൽ രംഗത്തെ എക്കാലത്തും ഓർമ്മിക്കപ്പെടുന്ന ചില വില്ലൻ വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്‌തിരുന്നു.
അടുത്തകാലത്തായി പ്രേക്ഷകർക്ക് അദ്ദേഹത്തെ കൂടുതൽ പരിചയം അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ ഭാരവാഹിത്വം വഹിച്ചതിലൂടെ.ആയിരുന്നു. പലപ്പോഴും ഹേമ കമ്മിറ്റി റിപ്പോർട്ട് പോലെയുള്ള സെൻസിറ്റീവ് വിഷയങ്ങൾ പോലും മിതത്വത്തോടെ കൈകാര്യം ചെയ്‌തിരുന്ന അദ്ദേഹം ജയൻ ചേർത്തല സംഘാടന മികവും തെളിയിച്ചതാണ്.

ഇപ്പോഴിതാ സിനിമയിലെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് അദ്ദേഹം. അമ്മ സംഘടനയിലൂടെയാണ് മോഹൻലാലുമായി കൂടുതൽ അടുത്തതെന്ന് ജയൻ ചേർത്തല പറയുന്നു. സൂപ്പർതാരങ്ങളിൽ കൂടുതൽ അടുപ്പം സുരേഷ് ഗോപിയോടാണെന്ന് അദ്ദേഹം പറയുന്നു. എന്നാൽ കല്യാണത്തിന് സുരേഷ് ഗോപിയെ വിളിച്ചിരുന്നില്ലെന്നും ജയൻ പറഞ്ഞു. കാൻ ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജയൻ ചേർത്തലയുടെ വാക്കുകൾ
ഓസ്ലർ എന്ന സിനിമയുടെ സെറ്റിൽ വച്ച് ഞാൻ മമ്മൂക്കയുടെ അനുഗ്രഹം വാങ്ങാൻ ചെന്നിരുന്നു. പുള്ളി ചെന്നപ്പോൾ തന്നെ ചോദിച്ചു, അനുഗ്രഹം വാങ്ങാൻ അല്ലേ എന്ന്. കാലിൽ ഒന്നും വീഴണ്ട എന്ന് പറഞ്ഞുകൊണ്ട് പുള്ളി എന്നെ അനുഗ്രഹിച്ചു. എത്ര പേർക്ക് പറ്റും അതിന്. ലോകം മുഴുവൻ വീക്ഷിക്കുന്ന താരമാണ്. എന്നെ പോലെയൊരു ചെറിയ ഉറുമ്പിനെ അത്രകണ്ട് കാര്യമാക്കേണ്ട ആവശ്യമില്ലല്ലോ. അവരുടെയൊക്കെ വലിയ മനസിന്റെ ഫലമാണ്.
മമ്മൂക്കയുമായി അടുത്ത് ഇടപഴകി, ഒരുമിച്ച് ഇരുന്ന് തമാശകൾ വരെ പറയുന്നൊരു കാലമുണ്ടായിരുന്നു. ഇപ്പൊ പിന്നെ അധികം അങ്ങനെ അദ്ദേഹത്തെ കാണാറില്ല. എന്നാൽ ലാലേട്ടന്റെ കൂടെ അങ്ങനെ കഴിഞ്ഞിരുന്നില്ല. ലാലേട്ടൻ എന്താണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു ഇതുവരെ. അമ്മയിൽ വന്ന ഒരു വർഷം കൊണ്ടാണ് ഞങ്ങൾക്കൊക്കെ അദ്ദേഹത്തെ അറിയാൻ കഴിഞ്ഞത്. അംഗങ്ങൾക്ക് ഗുണകരം ആണെങ്കിൽ എന്ത് കഷ്‌ടപ്പാടു സഹിച്ചും പണം ഉണ്ടാക്കാൻ അദ്ദേഹം തയ്യാറാണ്.
ജനറൽ ബോഡി കഴിഞ്ഞിരുന്നല്ലോ അടുത്ത്. ആദ്യമായിട്ട് അവിടെ ഒരു ഡിജെയും മറ്റുമൊക്കെ ഏർപ്പാടാക്കിയിരുന്നു. ഞാൻ അവിടെ തന്നെയാണ് മുകളിൽ താമസിച്ചിരുന്നത്. അപ്പൊ ഇട്ട ഡ്രസ് ഒക്കെ ഒന്ന് മാറ്റി താഴെ വന്നിരുന്ന് പിള്ളേരുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു ആരവം കേട്ടത്. ലാലേട്ടൻ പടി കയറി വരുവായിരുന്നു. അടുത്തുള്ളവരോട് ഒന്ന് മാറി തരാൻ പറഞ്ഞു, ജയനോട് സംസാരിക്കണമെന്നും.
അങ്ങനെ പുള്ളി എന്റെ അടുത്തിരുന്ന് പത്ത് മിനിറ്റോളം ഓരോ കാര്യങ്ങൾ സംസാരിച്ചു. അതിന്റെ ഫോട്ടോ ഞനിപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് ആരാധിച്ചിരുന്ന ഒരു വ്യക്തി നമ്മൾക്ക് ഒപ്പം ഇങ്ങനെ സംസാരിക്കാൻ ഇരിക്കുക എന്ന് പറഞ്ഞാൽ അതൊരു വലിയ കാര്യമല്ലേ. എനിക്കാണേൽ അദ്ദേഹത്തിന്റെ മേല് മുട്ടാൻ എന്തോ പേടിയായിരുന്നു.
സുരേഷേട്ടനുമായി ഒരു വല്ലാത്ത ആത്മബന്ധം ഉണ്ട്. നാല് പടങ്ങളെ ഒരുമിച്ച് ചെയ്‌തിട്ടുള്ളൂ, എവിടെ കണ്ടാലും പുള്ളിക്ക് ഭയങ്കര സ്നേഹമാണ്. ഉപകാരം ആയാലും ഉപദ്രവം ആയാലും തന്നോട് എന്ത് ചെയ്‌തവർ ആണെന്നൊന്നും പുള്ളി നോക്കാറില്ല. എനിക്കൊരു കടപ്പാടുണ്ട്. 2012ൽ എന്റെ കല്യാണം നടന്നു. എനിക്ക് സുരേഷേട്ടനുമായി വലിയ ബന്ധമില്ലായിരുന്നു. കല്യാണത്തിന്റെ തലേന്ന് എനിക്കൊരു കോൾ വന്നു.
ഞാൻ സുരേഷ് ഗോപിയാണെന്ന് പറഞ്ഞു. നിന്റെ കല്യാണം നാളെയാണോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു അതെ. നീയെന്താ എന്നെ വിളിക്കാഞ്ഞത് എന്ന് ചോദിച്ചു. ഞാൻ ഒന്നും പറഞ്ഞില്ല. അപ്പോൾ പുള്ളി പറഞ്ഞു ഞാൻ നിന്റെ വീട്ടിലേക്ക് വരുന്നു, ഉച്ചയ്ക്ക് ഊണ് റെഡിയാക്കിക്കോ എന്ന്. രാവിലെ ഒൻപതര ആയിക്കാണും. വെള്ളാപ്പള്ളിയുടെ വീട്ടിൽ നിന്ന് വന്നതാണ്. അവിടെ നിന്ന് കഴിക്കാതെ ഇവിടേക്ക് വന്നതാണ്. അന്ന് തൊട്ട് എനിക്ക് പുള്ളിയോട് ഒരു പ്രത്യേക സ്നേഹമാണ്.












Click it and Unblock the Notifications