'മോഹൻലാലിനെക്കൊണ്ട് എനിക്ക് ഒരു ആവശ്യവും ഇല്ല', ലാലിന്റെ ഡേറ്റ് എപ്പോൾ വേണമെങ്കിലും കിട്ടുമെന്ന് മേജർ രവി

എമ്പുരാന്‍ വിവാദത്തിന് പിന്നാലെ സിനിമ മോഹന്‍ലാല്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം മാപ്പ് പറയും എന്നുമുളള സംവിധായകന്‍ മേജര്‍ രവിയുടെ വാക്കുകള്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മല്ലിക സുകുമാരന്‍ അടക്കമുളളവര്‍ മേജര്‍ രവിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിരുന്നു.

മേജര്‍ രവിയും മോഹന്‍ലാലും തമ്മില്‍ വര്‍ഷങ്ങളുടെ സൗഹൃദമുണ്ട്. എമ്പുരാനെ വിമര്‍ശിച്ചത് കാരണം മോഹന്‍ലാലും മേജര്‍ രവിയും തമ്മിലുളള ബന്ധത്തിന് ഉലച്ചില്‍ തട്ടിയിട്ടുണ്ടോ? ആ സംശയത്തിന് മേജര്‍ രവി തന്നെ ഉത്തരം തന്നിരിക്കുകയാണ്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലുമായുളള ബന്ധത്തെ കുറിച്ച് മേജര്‍ രവി തുറന്ന് പറയുന്നത്.

mohanlal

'' മോഹന്‍ലാലുമായിട്ടുളള അടുപ്പത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല. ഇപ്പോഴും ഉണ്ട്. തന്നോട് എത്ര അടുപ്പമുണ്ട് എന്നത് പുറത്ത് കാണിക്കാന്‍ ആഗ്രഹിക്കുന്നില്ല. എപ്പോഴും മോഹന്‍ലാലിനൊപ്പം നടന്ന്, ടിവിക്ക് മുന്നിലും അവിടെയും ഇവിടെയും, അങ്ങനെയൊന്നും ചെയ്യാനാഗ്രഹിക്കുന്നില്ല. ഞാന്‍ ഇപ്പോള്‍ വിളിച്ചാലും മോഹന്‍ലാല്‍ ഫോണെടുക്കും. ഇന്നും മൂന്നും നാലും പ്രാവശ്യം ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടുണ്ട്. കോള്‍ ലിസ്റ്റ് നോക്കിയാല്‍ കാണും. ഇതൊന്നും പറയേണ്ട ആവശ്യമില്ല. കാരണം അതൊരു സ്വകാര്യ സ്വത്താണ്, അഹങ്കാരമാണ്. അതിനെ പബ്ലിക്കില്‍ കാണിക്കണമെന്നില്ല.

പലപ്പോഴും ലാലിന്റെ കോള്‍ വരുമ്പോള്‍ താന്‍ എഴുന്നേറ്റ് പോകും. തന്റെ അസിസ്റ്റന്റുമാര്‍ക്കൊപ്പം ഇരിക്കുമ്പോള്‍ പോലും കോള്‍ വന്നാല്‍ എഴുന്നേറ്റ് പോയി ബെഡ്‌റൂമിലിരുന്നാണ് സംസാരിക്കുന്നത്. അല്ലാതെ അവിടെ ഇരുന്ന് സ്പീക്കര്‍ ഫോണിലിട്ടല്ല സംസാരിക്കുക. അത് വളരെ ചീപ്പാണ്. അത് കാണിക്കുന്നത് നിങ്ങളുടെ ബന്ധത്തിന് ആഴം കുറവാണ് എന്നാണ്. താന്‍ ആണെങ്കില്‍ ആളുണ്ടെങ്കില്‍ അപ്പുറത്ത് പോയി സംസാരിക്കും. നമുക്ക് ഒരാളുമായി ബന്ധമുണ്ടെങ്കില്‍ അത് മറ്റുളളവരുടെ അടുത്ത് കാണിക്കേണ്ട ആവശ്യമില്ല. ഞങ്ങള്‍ തമ്മിലുളള ബന്ധം എന്താണെന്ന് ആര്‍ക്കും പറഞ്ഞാല്‍ മനസ്സിലാകില്ല. എന്താണെന്ന് ചോദിച്ചാല്‍ തനിക്കും അറിയില്ല. തന്നെ ഒരു കമാന്‍ഡോ എന്ന രീതിയില്‍ അപ്രിഷിയേറ്റ് ചെയ്യുന്നുണ്ട്, താന്‍ ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിനേയും.

ചില ബന്ധങ്ങള്‍ അങ്ങനെയാണ്. തനിക്ക് ഒരു ആവശ്യം ഉണ്ടായപ്പോള്‍, കിഡ്‌നിയുടെ പ്രശ്‌നം വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ തവണ വിളിച്ചത് മോഹന്‍ലാലാണ്. എല്ലാ ദിവസവും കാലത്ത് വിളിക്കും. ഒന്നര മാസം വിളിച്ചു. ഒന്നും ചോദിക്കില്ല, പക്ഷേ ആ വിളിയിലുണ്ട് എല്ലാം. എന്ത് ആവശ്യം ഉണ്ടെങ്കിലും പറയണം എന്ന് പറയും. അത് പോലെ തന്നെ വിളി നിര്‍ത്തിയ വളരെ അടുപ്പമുളള ആളുകളും ഉണ്ട്. ഓപറേഷനൊക്കെ ആയത് കൊണ്ട് ഇവന്‍ വല്ല പണവും കടം ചോദിക്കുമോ എന്ന് കരുതി വിളിക്കാതിരുന്നവരും ഉണ്ട്. അവരെ ഇന്നും കൂടെ തന്നെ വെച്ചിട്ടുണ്ട്. അവിടെയാണ് നമ്മള്‍ അറിയാതെ ചില ബന്ധങ്ങള്‍.

മോഹന്‍ലാലിന് തന്നെക്കൊണ്ട് വല്ല ആവശ്യമുണ്ടോ. തനിക്ക് മോഹന്‍ലാലിനെക്കൊണ്ടും ഒരു ആവശ്യവും ഇല്ല. പക്ഷേ ആ ബന്ധം ഉണ്ട്. ചിലര്‍ കമന്റ് ചെയ്യും, ഇയാള്‍ക്ക് മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടാന്‍ വേണ്ടിയാണ് എന്ന്. തനിക്ക് മോഹന്‍ലാലിന്റെ ഡേറ്റ് എപ്പോള്‍ വേണമെങ്കിലും കിട്ടും. ഇന്നേവരെ മോഹന്‍ലാലിന്റെ ഡേറ്റിന് വേണ്ടി ആരോടും പോയി ചോദിച്ചിട്ടില്ല. നേരെ പോയി മോഹന്‍ലാലിനോട് ചോദിക്കും. 5 പടങ്ങള്‍ ചെയ്തു. മോഹന്‍ലാലിനോട് പോയി പറയും, അണ്ണാ ഇങ്ങനെയൊരു തോട്ട് ഉണ്ട് എന്ന്. കൊള്ളാലോ ചെയ്യാം എന്ന് പറയും. കഴിഞ്ഞു. മോഹന്‍ലാല്‍ എമ്പുരാന്‍ കണ്ടിട്ടില്ല എന്ന് താന്‍ വാദിച്ചില്ലേ.. തന്റെ 5 പടങ്ങളും മോഹന്‍ലാല്‍ കണ്ടിട്ടില്ല. ഷാജി കൈലാസിനോട് ചോദിച്ച് നോക്കൂ, 8 പടം ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ കാണില്ല. അദ്ദേഹവുമായ ബന്ധത്തില്‍ ഒരു ഉലച്ചിലും സംഭവിച്ചിട്ടില്ല. നമ്മള്‍ നമ്മുടെ വഴിക്കും ലാല്‍ അദ്ദേഹത്തിന്റെ വഴിക്കും ജീവിച്ച് പോകുന്നുണ്ട്.

എമ്പുരാനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ തന്നെ വേദനിപ്പിച്ചിട്ടില്ല. അതിനകത്ത് താന്‍ കണ്ട കാര്യങ്ങള്‍ സത്യസന്ധമായി പറഞ്ഞു. പടം നല്ലതെന്ന് താന്‍ ആദ്യം പറഞ്ഞുവെന്നും പിന്നെ മാറ്റിപ്പറഞ്ഞുവെന്നും പറയുന്നു. താന്‍ ഒരിക്കലും പടം കൊള്ളില്ലെന്ന് പറഞ്ഞിട്ടില്ല. മല്ലിക ചേച്ചിയെ വിളിച്ച് ചോദിച്ചിരുന്നു, ചേച്ചി എങ്ങനെയാണ് പറഞ്ഞത് പടം കൊള്ളില്ലാന്ന് താന്‍ പറഞ്ഞു എന്ന്. അപ്പോള്‍ ചേച്ചി പറഞ്ഞത്, മേജര്‍ അങ്ങനെ പറഞ്ഞുവെന്ന് താന്‍ പറഞ്ഞിട്ടില്ല എന്നാണ്.

ബാക്കിയൊക്കെ മാധ്യമങ്ങള്‍ ഉണ്ടാക്കിയ വിവാദമാണ്. മേക്കിംഗ് നോക്കുമ്പോള്‍ പടം നല്ലതാണ് എന്ന് തന്നെയാണ് അപ്പോഴും ഇപ്പോഴും പറയുന്നത്. പക്ഷേ അതിലെ ഉളളടക്കത്തെ കുറിച്ച് താന്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ഒരു വസ്തുത പറയുമ്പോള്‍ അത് പകുതി വെച്ചല്ല കാണിക്കേണ്ടത്. അപ്പോള്‍ നമ്മള്‍ ആശയക്കുഴപ്പത്തിലാകും.

ഗോദ്ര വിഷയത്തില്‍ എന്തുകൊണ്ട് ട്രെയിന്‍ കത്തുന്നത് മുതല്‍ ഉളളത് കാണിച്ചില്ല എന്നതാണ് വിമര്‍ശനം. പെട്രോള്‍ ട്രെയിനിന് അകത്ത് നിന്ന് ഒഴിച്ചോ പുറത്ത് നിന്ന് ഒഴിച്ചോ എന്നതല്ല. സുപ്രീം കോടതിയില്‍ ഒരു കാര്യം തെളിഞ്ഞിട്ടുണ്ട്. ആ നാല് കംപാര്‍ട്ട്‌മെന്റുകളും പുറത്ത് നിന്ന് കമ്പി ഇട്ട് പൂട്ടിയുണ്ട് എന്നത്. അതുകൊണ്ടാണ് 36 പേര്‍ ശിക്ഷിക്കപ്പെട്ടത്. ഇത് പൂട്ടുന്നത് തൊട്ടോ കത്തിക്കുന്നത് തൊട്ടോ കാണിക്കണമായിരുന്നു. അപ്പോള്‍ പിന്നെ പ്രശ്‌നമില്ല.

എമ്പുരാന്‍ കാണുന്ന ഒരാളുടെ മനസ്സില്‍ എന്തായിരിക്കും. 25 വയസ്സുളള ഒരു മുസ്ലീം പയ്യന്‍ എന്താണ് വിചാരിക്കുക, ഇതാണ് ഗോദ്ര എന്നല്ലേ. ഞങ്ങളെയെല്ലാം ഹിന്ദുക്കള്‍ വന്ന് വെട്ടിക്കൊന്നു എന്നല്ലേ വിചാരിക്കുക. അത് കണ്‍ഫ്യൂസ് ചെയ്യിക്കലാണ്. അടഞ്ഞ് പോയ ഒരു അധ്യായം എന്തിനാണ് തുറക്കാന്‍ നില്‍ക്കുന്നത്. മതപരമായ സ്പര്‍ധ ഉണ്ടാക്കിക്കഴിഞ്ഞാല്‍ ആളുകള്‍ തമ്മില്‍ വെട്ടിച്ചാകും. അതോടെ ശത്രുവിന്റെ പണി പകുതി കഴിഞ്ഞു. അതില്‍ വീഴാതിരിക്കാനാണ് നമ്മള്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്.

ഒരു സത്യം പറയുന്ന നേരത്ത് മറുവശത്ത് ആരാണ് നില്‍ക്കുന്നത് എന്നത് താന്‍ നോക്കാറില്ല. സത്യത്തെ മാത്രമാണ് നോക്കാറുളളത്. എന്തുകൊണ്ട് നിങ്ങളിത് ചെയ്തു, എന്തുകൊണ്ട് നിങ്ങള്‍ അങ്ങനെ ചെയ്തില്ല, ഇതാണ് ചോദ്യം. ഇത് താന്‍ ചോദിക്കുന്നതിന് മുന്‍പ് പൊതുജനം ചോദിച്ച് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ആ ചോദ്യമാണ് ഡല്‍ഹിയില്‍ അടക്കം പലയിടങ്ങളിലും വന്നത്. വെറും മേജര്‍ രവി പറഞ്ഞിട്ടുളളതല്ല. പൊതുജനത്തിന്റെ ചോദ്യമാണ്, മേജര്‍ രവി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+