Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയം രവി പറഞ്ഞതുപോലെയല്ല കാര്യങ്ങൾ? 'തീരുമാനം രവിയുടേത് മാത്രം'; തുറന്നുപറഞ്ഞ് ആരതി

നടൻ ജയം രവിയുടെ വിവാ​ഹ മോചന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. എക്സിലൂടെയാണ് അദ്ദേഹം വിവാഹ മോചന വാർത്ത അറിയിച്ചത്. ഇപ്പോൾ‌ ജയം രവിക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ ആരതി. തൻ്റെ അറിവോ സമ്മതമോ കൂടാതെയാണ് രവിയുടെ പരസ്യ പ്രഖ്യാപനമെന്ന് അവർ വെളിപ്പെടുത്തി. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് ആരതി ഇക്കാര്യം പറഞ്ഞത്.

തങ്ങളുടെ വിവാഹം അവസാനിപ്പിക്കാനുള്ള തീരുമാനം രവിയുടേത് മാത്രമാണെന്നും അത് തങ്ങളുടെ കുടുംബത്തിന് ഗുണം ചെയ്തില്ലെന്നും ആരതി വ്യക്തമാക്കി. തങ്ങളുടെ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും രവിയുമായി നേരിട്ട് കാര്യങ്ങൾ ചർച്ച ചെയ്യാൻ അവസരം ലഭിച്ചില്ലെന്നും ആരതി പറഞ്ഞു.

JAYARAVI

തങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ കാണുമ്പോൾ ഞെട്ടലും സങ്കടവും ഉണ്ടാകുന്നുണ്ടെന്ന് ആരതി പറഞ്ഞു. കഴിഞ്ഞ 18 വർഷമായി പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയും ജീവിച്ചെങ്കിലും ജയ രവിയുടെ പ്രസ്താവനയോടെ അന്തസ്സും വ്യക്തിത്വവും നഷ്ടപ്പെട്ടതായി തനിക്ക് തോന്നുന്നുവെന്നും ആരതി എഴുതി.

വിവാഹത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പൂർണമായും ജയം രവിയുടെ ഇഷ്ട പ്രകാരമാണ് എന്നും വളരെ വേദനജനകമായ ഈ അവസ്ഥയിൽ പരസ്യമായി ഇതേക്കുറിച്ച് അഭിപ്രായം പറയുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ താൻ ആ​ഗ്രഹിക്കുന്നുവെന്നും പക്ഷേ തന്നെ കുറ്റപ്പെടുത്തി, തന്റെ പെരുമാറ്റത്തെ അപകീർത്തിപ്പെടുത്തുന്ന പരോക്ഷമായ ആക്രമണങ്ങളെ താൻ വളരെ പ്രയാസത്തോടെ അഭിമുഖീകരിക്കേണ്ടതുണ്ട്, ആരതി പറഞ്ഞു.

റിപ്പോർട്ട് അനുസരിച്ച് ജയം രവി ആരതിയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് സെപ്തംബർ 10 ന് ചെന്നൈ കുടുംബ കോടതിയിൽ ഹർജി സമർപ്പിച്ചു. 2009 ൽ നടന്ന അവരുടെ വിവാഹം റദ്ദാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ഒക്ടോബർ 10 ന് വാദം കേൾക്കും. "വളരെയധികം ആലോചിച്ചതിനും ചർച്ചകൾക്കും ശേഷം ആരതിയുമായുള്ള എൻ്റെ വിവാഹബന്ധം വേർപെടുത്താനുള്ള ബുദ്ധിമുട്ടുള്ള തീരുമാനമാണ് ഞാൻ എടുത്തത്. ഈ തീരുമാനം തിടുക്കത്തിൽ എടുത്തതല്ല, ഇത് വ്യക്തിപരമായ കാരണങ്ങളാൽ ഉടലെടുത്തതാണ്. ഉൾപ്പെട്ടിരിക്കുന്ന എല്ലാവരുടെയും മികച്ച താൽപ്പര്യങ്ങൾക്കാണെന്ന് വിശ്വസിക്കുന്നു." എന്നാണ് അദ്ദേഹം പറഞ്ഞത്.

ഈ വർഷം ജൂണിൽ, ജൂൺ 4 ന് അവരുടെ പതിനഞ്ചാം വിവാഹ വാർഷികത്തിന് തൊട്ടുപിന്നാലെ, ആരതി തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് രവിയുമൊത്തുള്ള എല്ലാ ഫോട്ടോകളും നീക്കം ചെയ്തിരുന്നു. ഇത് അവരുടെ വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് കാരണമായി.

ഒരു അമ്മയെന്ന നിലയിൽ എന്റെ കുട്ടികളുടെ ക്ഷേമവും ഭാവിയുമാണ് എപ്പോഴും എന്റെ പ്രഥമ പരി​ഗണന. അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങൾ എന്റെ മക്കളെ വേദനിപ്പിക്കാൻ അനുവദിക്കില്ല. ഈ നുണകളെ നിഷേധിക്കേണ്ടത് എന്റെ പ്രാഥമിക കടമയാണ്. നിഷേധിക്കാത്ത നുണകൾ ഒടുവിൽ സത്യമായി വിശ്വസിക്കപ്പെടും എന്ന് തന്നെയാണ് ഇതിന് കാരണം. ഈ ദുഷ്കരമായ സമയത്ത് എന്റെ കുട്ടികൾക്കൊപ്പം നിൽക്കുകയും അവർ‌ക്ക് ആവശ്യമായ ധൈര്യം നൽകുകയും ചെയ്യേണ്ടത് താനാണെന്നും അവർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+