'എന്നാലും എന്റെ ആ ജെട്ടി ആരെടുത്തു: മമ്മൂക്കയോ പിഷാരടിയോ?' ഒരു ജെട്ടിക്കഥയുമായി ജയറാം, കൂടെ ദിലീപും
മമ്മൂട്ടി, ജയറാം, രമേശ്, പിഷാരടി, ജയറാം, ദിലീപ്, കാവ്യ എന്നിവർ മലയാളികളുടെ ഇഷ്ട താരങ്ങളാണ് എന്നത് സംശയമില്ലാത്ത കാര്യമാണ്. ഇവരെല്ലാവരും ഒരുമിച്ച് അഭിനയിക്കുന്ന ഒരു സിനിമ ഒരു സിനിമ ഉണ്ടാവുകയാണെങ്കില്‍ അതിന് വന്‍ വരവേല്‍പ്പ് ലഭിക്കുമെന്ന കാര്യവും ഉറപ്പാണ്. നിർഭാഗ്യവശാല്‍ അത്തരമൊരു സിനിമ ഇതുവരെ വന്നില്ല. എന്നാല്‍ ഇവരെല്ലാവരും തന്നെ കഥാപാത്രങ്ങളായി എത്തിയ ഒരു സംഭവകഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
ജയറാം തന്നെയാണ് ഈ കഥ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. എംഎ യൂസഫലിയുടെ സഹോദരൻ അഷ്റഫലിയുടെ മകളുടെ കല്യാണത്തിന് പോയപ്പോഴാണ് ഈ രസകരമായ കഥ നടന്നിരിക്കുന്നത്. ജയറാം പങ്കുവെച്ച കഥയുടെ പൂർണ്ണ രൂപം ഇങ്ങനെ..

മറന്നു പോയ ഒരു പിങ്ക് പെട്ടിയുടെ ഒരിക്കലും മറക്കാനാവാത്ത കഥയാണ്. സംഭവം നടന്നത് കഴിഞ്ഞമാസം. കൊച്ചി വിമാനത്താവളം മുതൽ അബുദാബി വരെ നീണ്ട പെട്ടിക്കഥയിൽ തരിമ്പും പതിരില്ല. ലുലു ഗ്രൂപ്പിന്റെ ചെയർമാൻ എംഎ യൂസഫലിക്കയുടെ സഹോദരൻ അഷ്റഫലിയുടെ മകളുടെ കല്യാണത്തിനു പോകാനായാണു ഞാൻ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്നത്.
സംവിധായകൻ മിഥുൻ മാനുവലിന്റെ 'ഏബ്രഹാം ഓസ്‌ലറിന്റെ' ലൊക്കേഷൻ തൃശൂരിലായിരുന്നു. അവിടെ നിന്നാണ് എന്റെ വരവ്. തിരക്കിട്ട ഷൂട്ടിങ്ങിനിടയിൽ നിന്ന് എന്നെ വിടാൻ മിഥുന് മടിയായിരുന്നു. ഒരു തെലുങ്കു സിനിമയാണ്. പണ്ടേ കൊടുത്ത ഡേറ്റാണ് എന്നൊക്കെ മിഥുനോട് കള്ളം പറഞ്ഞ് ഞാൻ എയർപോർട്ടിലെത്തി.
കല്യാണത്തിന് ധരിക്കാനുള്ള വസ്ത്രങ്ങൾ ഒരു പെട്ടിയിലാക്കി. വേറൊരു ചെറിയ പെട്ടി ഹാൻഡ്ബാഗേജ്. എന്റെ മകൾ മാളു ദുബായിൽ നിന്നു വാങ്ങിയ ഒരു ക്യൂട്ട് പിങ്ക് പെട്ടിയാണത്. അത് കണ്ടിഷ്ടം തോന്നി ഞാൻ ചോദിച്ചു വാങ്ങിയതാണ്. വിമാനത്താവളത്തിലെത്തിയപ്പോൾ സുഹൃത്തുക്കൾ ഒരുപാടുണ്ട്. ദിലീപും കുഞ്ചാക്കോ ബോബനും ആസിഫലിയും കുടുംബസമേതമുണ്ട്.

എല്ലാവരും കല്യാണത്തിനാണ്. ടൂർ മൂഡിലാണ്. തമാശയും വർത്തമാനവും ഇടയ്ക്ക് ഫോട്ടോയെടുപ്പുമായി സമയം പോയതറിഞ്ഞില്ല. ബോർഡിങ് അനൗൺസ് ചെയ്തപ്പോൾ എല്ലാവരും വിമാനം കയറി. വിമാനത്തിലും ജഗപൊഗ സംസാരം. ദുബായിലെത്തിയപ്പോഴാണറിയുന്നത് എന്റെ കയ്യിലുള്ള ചെറിയ പെട്ടി ഞാൻ എടുത്തില്ല. നെടുമ്പാശേരിയിൽത്തന്നെ മറന്നിരിക്കുന്നു.
ദിലീപും ചാക്കോച്ചനും നെടുമ്പാശ്ശേരിയില്‍ എയര്‍പോര്‍ട്ട് മാനേജരെ വിളിച്ചു. അപ്പോഴേക്കും ഉപേക്ഷിക്കപ്പെട്ട പെട്ടി അവിടെ വലിയ ആശങ്കയ്ക്ക് കാരണമായി. സിഐഎസ്എഫിന്റെ ഡോഗ് സ്‌ക്വാഡെത്തി. പെട്ടി പരിശോധിച്ചു. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയില്‍ ചില സംശയങ്ങള്‍ ഉണ്ടായെന്നും പെട്ടിക്കുള്ളില്‍ എന്താണെന്ന് മെയില്‍ അയക്കണമെന്നും ദിലീപ് എന്നോട് പറഞ്ഞു. മെയില്‍ അയക്കാന്‍ എനിക്ക് സമ്മതമല്ല, പോയത് പോ്‌ട്ടെ എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ ദിലീപ് സമ്മതിക്കുന്നില്ല. ഒടുവില്‍ ഞാന്‍ രഹസ്യമായി മെയില്‍ അയച്ചു.
അപ്പോഴേക്കും അശ്വതിയും പാര്‍വതിയും ദുബായില്‍ എത്തി. കാവ്യ മാധവനും അശ്വതിയും തമ്മില്‍ ചര്‍ച്ച. ഞാന്‍ സ്ഥിരമായി സാധനങ്ങള്‍ മറന്നുവെക്കുന്നയാളാണെന്നൊക്കെയായി കാര്യങ്ങള്‍. അതു കേട്ടാല്‍ തോന്നും ഈ ലോകത്ത് മറ്റാരും പെട്ടി മറന്നിട്ടില്ലെന്ന്. പെട്ടി കളഞ്ഞ അണ്ണാനെ പോലെ ഞാന്‍ മിണ്ടാതെ നിന്നു. ദിലീപ് തന്നെ ഒരു പോം വഴി കണ്ടെത്തി. മമ്മൂക്കയും നിര്‍മ്മാതാവ് ആന്റോ ജോസപും കൊച്ചിയില്‍ നിന്നും വരുന്നുണ്ട്. പെട്ടി അവര്‍ക്ക് കൈമാറാന്‍ പറയാം. എയര്‍പോര്‍ട്ട് അധികൃതര്‍ക്കും സമ്മതം.

മമ്മൂക്ക കുടുംബ സമേതമാണ് വരുന്നത്. ആന്റോ വരാന്‍ വൈകിയാലോ എന്ന് സംശയിച്ചു മമ്മൂക്ക തന്നെ പെട്ടി വാങ്ങി. അങ്ങനെ മലയാളത്തിന്റെ മെഗാ സ്റ്റാർ എന്റെ പിങ്ക് പെട്ടിയുമായി വിമാനം കയറി. വിവാഹ ദിവസം പുലര്‍ച്ചെ മമ്മൂക്കയെത്തി. രമേഷ് പിഷാരടിയുടെ കയ്യില്‍ എന്റെ പിങ്ക് പെട്ടി അദ്ദേഹം കൊടുത്തു വിട്ടു. നൂറുകണക്കിന് വിഐപികള്‍ക്ക് മുന്നിലൂടെ പാലസ് ഹോട്ടലിലെ ഷാന്‍ഡിയലറുകളെ സാക്ഷി നിര്‍ത്തി എന്റെ പിങ്ക് പെട്ടി വന്നു.
അതോടെ ഇത്ര വിശിഷ്ടമായ പെട്ടി തുറക്കാന്‍ പിഷാരടി നിര്‍ബന്ധം തുടങ്ങി. ഒടുവില്‍ നിര്‍ബന്ധിച്ച് പിഷാരടി തന്നെ പെട്ടി തുറന്നു. അതിലുള്ള എന്റെ രഹസ്യം പിഷാരടി കണ്ടു. അതോടെ എനിക്കായി ടെന്‍ഷന്‍. കൊച്ചിയില്‍ നിന്നു കൊണ്ടു പോരുമ്പോള്‍ രഹസ്യം നാലെണ്ണം ഉണ്ടായിരുന്നു. ഇപ്പോള്‍ മൂന്നേയുള്ളൂ. ഒരെണ്ണം ആരെടുത്തു? ആരെ സംശയിക്കും! ആന്റോ, മമ്മൂക്ക.. അയ്യോ അങ്ങനെ ചിന്തിച്ചതു തന്നെ മഹാപരാധം. പിന്നെ സംശയിക്കേണ്ടത് പിഷാരടിയെയാണ്. അതു വായനക്കാര്‍ തീരുമാനിക്കട്ടെ.
അതുവരെ പെട്ടിയെപ്പറ്റിയായിരുന്നു ചർച്ചയെങ്കില്‍ അതിനു ശേഷം പെട്ടിക്കുള്ളില്‍ എന്തെന്നായി മാറി. വിവാഹ സ്ഥലത്ത് എത്തിയപ്പോള്‍ ഒരാള്‍ എന്നെ ഉറക്കെ വിളിക്കുന്നു. 'ജയറാം ജട്ട്ലി' വിളിച്ചത് ദിലീപാണ്. അങ്ങനെ പുതിയ പേരും പഴയ പെട്ടിയുമായാണ് ഞാന്‍ അബുദാബിയില്‍ നിന്നും മടങ്ങിയത്. പെട്ടിയില്‍ ഉണ്ടായിരുന്നത് എന്തായിരുന്നുവെന്നുള്ളത് ഞാനിവിടെ പ്രത്യേകം പറയേണ്ടതില്ലാലോ ലെ...












Click it and Unblock the Notifications