ദിലീപിന്റെ ധിക്കാരമൊന്നും എന്നോട് വേണ്ട, ഓൻ എന്നെ വിളിച്ചില്ലെങ്കിലും പ്രശ്നമില്ല';നടൻ അപമാനിച്ചെന്ന് കൈതപ്രം
തന്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാറുള്ള വ്യക്തിയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരിപ്പാട്. മുൻപ് പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾക്കെതിരെ അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ദിലീപിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ. വായിക്കാം
'ദിലീപ് എന്നെ വിളിച്ച് പാട്ടെഴുതിക്കാൻ കൊണ്ടുപോയി. ഒരുപാട്ടേ നിങ്ങൾക്ക് ഉള്ളൂ എന്ന് പറഞ്ഞാൽ പ്രശ്നമില്ലാർന്നു. ഇത് ഞാൻ ദീപക് ദേവിന്റെ സ്റ്റുഡിയോയിൽ പോയാണ് എഴുതുന്നത്. ഒരു പാട്ട് എഴുതി കഴിഞ്ഞപ്പോൾ ദിലീപ് വിളിച്ചുപറഞ്ഞു, അടുത്ത പാട്ട് വേറെ നമ്പൂതിരി എഴുതട്ടേന്ന്. അത്ര ധിക്കാരം വേണ്ട അയാൾക്ക് എന്ന് പറഞ്ഞ് ആ പടം വേണ്ടെന്ന് വെച്ച് ഞാൻ ഇറങ്ങി വന്നു. ഭരതേട്ടൻ പറഞ്ഞാൽ ഞാൻ കേൾക്കില്ല, പിന്നെ ഇവൻ പറഞ്ഞാൽ കേൾക്കുമോ? ഓനെ ഞാൻ വിളിക്കൂല. എന്നെ സംബന്ധിച്ച കാര്യത്തിനൊന്നും എനിക്ക് ഓനെ പേടിയില്ല.

ഞാൻ സാധാരണക്കാരനാണ്. സ്നേഹം മാത്രമാണ് സത്യം. സ്നേഹം ഇല്ലെങ്കിൽ പാട്ടെഴുതാനൊന്നും പറ്റില്ല. ഒരേ മനസോടെ ശ്രുതി ചേർന്നില്ലെങ്കിൽ ഒന്നും സാധിക്കില്ല. ലോകത്തിന് കേൾക്കാവുന്ന പാട്ടേ ഞാൻ എഴുതുള്ളൂ. പാട്ടൊക്കെ ക്ലിക്കാവുമെന്നൊക്കെ എനിക്ക് അറിയാമായിരുന്നു. ഞാൻ ഭക്തിഗാനം എഴുതിയിട്ടുണ്ട്. ക്രിസ്ത്യൻ പാട്ടും നബിയുടെ പാട്ടുമൊക്കെ എഴുതിയിട്ടുണ്ട്. ഞാൻ മൂകാംബിക ഭക്തനാണ്, ഗുരുവായൂരപ്പ ഭക്തനാണ്. എന്ന് വെച്ച് അവിടെ മരിക്കാനൊന്നും ഞാൻ തയ്യാറല്ല. ഞാൻ ആണ് ഏറ്റവും വലുതെന്ന് ഞാൻ പറയും.
എന്റെ പാട്ടുകൾ സ്ത്രീ പക്ഷ പാട്ടുകളാണ്. അവരെ ദ്രോഹിക്കുന്ന ഒരു വരികളും ഞാൻ എഴുതില്ല. അവരെ ഞാൻ ശാരീരികമായും മാനസികമായും ദ്രോഹിച്ചിട്ടില്ല. ഗിരീഷ് പുത്തഞ്ചേരി പോലും മാറത്തെ മായാ മറുക് എന്നൊക്കെ പറഞ്ഞ് എഴുതിയിട്ടുണ്ട്. ഇതൊക്കെ ചെയ്യാൻ പാടില്ല. അയാൾക്കില്ലേ ഭാര്യയും അമ്മയുമൊക്കെ. അതൊക്കെ അസഭ്യം ആണ്. എന്റെ അമ്മയോടും പെങ്ങളോടും ഞാൻ പറയുന്നതേ ഞാൻ എഴുതാറുള്ളൂ. ഇറോട്ടിക്ക് ആവാം. മനസിലെ ഒഴുക്കാണ് വേണ്ടത്. ലൈംഗികത നിഷിദ്ദമല്ല, പക്ഷേ അത് പെങ്ങളുടെ ഉടുപ്പ് അഴിച്ചിട്ട് വേണോ?
വയലാറിന്റെ വേറെ പഠനമാണ്. അന്നത്തെ കാലത്ത് നിറച്ച് ഊണ് കഴിച്ച് പാട്ടെഴുതുന്ന ടീമുകളാണ്. ഞങ്ങളൊക്കെ പട്ടിണി കിടന്നാണ് പാട്ടെഴുതുന്നത്',കൈതപ്രം പറഞ്ഞു.












Click it and Unblock the Notifications