കൊച്ചിരാജാവിൽ അഭിനയിക്കുമ്പോഴായിരുന്നു അത് ; ദിലീപ് അന്ന് ചെയ്ത ആ സഹായത്തെക്കുറിച്ച് കലാരഞ്ജിനി
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര സഹോദരിമാരാണ് കലാരഞ്ജിനിയും കൽപനയും ഉർവശിയും. മലായള സിനിമയിൽ നിറഞ്ഞ നിന്ന താരങ്ങളാണ് മൂന്നുപേരും. കൽപനയുടെ വിയോഗം മലയാള സിനിമയിലെ നികത്താൻ പറ്റാത്ത നഷ്ടമാണ്. കലാരഞ്ജിനി സജീവമായി ഇപ്പോൾ സിനിമയിൽ ഇല്ലെങ്കിലും ഉർവശി സജീവമായി സിനിമയിലുണ്ട്.
ഇപ്പോൾ കുടുംബത്തിലുണ്ടായ ദുരന്തങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് കലാരഞ്ജിനി. ജീവിതത്തിൽ സംഭവിച്ച ദുഖങ്ങൾ ഒരിക്കലും മറക്കാൻ സാധിക്കില്ലെന്ന് കലാരഞ്ജിനി പറയുന്നു. അച്ഛന്റെയും അനിയന്റെയും ചിറ്റപ്പന്റെയും മിനിമോളുടെയും മരണങ്ങളെല്ലാം നഷ്ടങ്ങളാണെന്ന് താരം പറയുന്നു.

ചിറ്റപ്പൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ഉണ്ടായ സമയത്തെ ഒരു അനുഭവവും കലാരഞ്നി പറയുന്നു. ദിലീപ് നായകനായ കൊച്ചി രാജാവിൽ അഭിനയിക്കുമ്പോഴാണ് ചിറ്റപ്പൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായതെന്നും ആശുപത്രിയിലേക്ക് പോകാൻ ഇറങ്ങുമ്പോൾ തന്റെ പ്രതിഫലം മുഴുവൻ ആയി ദിലീപ് വാങ്ങി തന്നുവെന്നും കലാരഞ്ജിനി പറഞ്ഞു.
' ആദ്യം അച്ഛൻ പിന്നെ അനിയൻ, ചിറ്റപ്പൻ, മിനി മോൾ ( കൽപന) അതെല്ലാം നഷ്ടങ്ങളാണ്. മിനി മോളുടെ മരണം എല്ലാവരുടെയും നഷ്ടമാണ്. അവളുടെ കഴിവിന് അനുസരിച്ചിട്ടുള്ള അംഗീകാരങ്ങൽ കിട്ടിയിട്ടില്ലെങ്കിലും അവൾക്ക് പകരം വെയ്ക്കാൻ വേറെ ആരും ഇതുവരെയുണ്ടായിട്ടില്ല. അതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല. അപ്പോഴൊക്കെ സഹപ്രവർത്തകർ ഞങ്ങളെ ചേർത്ത് പിടിച്ചിരുന്നു. അതൊരു ആശ്വാസമായിരുന്നു കലാരഞ്ജിനി പറയുന്നു.
' ദിലീപ് നായകൻ ആയ കൊച്ചി രാജാവിൽ അഭിനയിക്കുമ്പോഴാണ് ഞങ്ങളുടെ ചിറ്റപ്പൻ ഗുരുതകാവസ്ഥയിൽ ആശുപത്രിയിലായത്. ഇത് കേട്ട ഉടനെ ദിലീപും മുരളിച്ചേട്ടനും ഞാനും അഭിനയിക്കാനുള്ള സീനുകൾ എല്ലാം വേഗം തീർത്തു. ആശുപത്രിയിലേക്ക് പോകാൻ ഞാൻ ഇറങ്ങിയപ്പോൾ എന്റെ പ്രതിഫലം മുഴുവനായി ദിലീപ് വാങ്ങിത്തന്നു. എന്നിട്ട് പറഞ്ഞു ചേച്ചി വേറൊന്നും ഇപ്പോൾ നോക്കേണ്ട, ആദ്യം ആശുപത്രിയിൽ നോക്കൂവെന്ന്, അതൊരിക്കലും മറക്കില്ല, ,താരം പറയുന്നു.
അനിയന്റെ മരണവും ഞെട്ടിക്കുന്നതായിരുന്നുവെന്നും അപ്പോൾ ലാലേട്ടന്റെ അമ്മ പറഞ്ഞു മക്കളെ എന്റെ വീട്ടിലും മരണം നടന്നില്ലേ, എന്നിട്ടും ഞാൻ പിടിച്ചുനിന്നു. ഇതൊക്കെ മറക്കാനുല്ള ധൈര്യം ദൈവം തരും എന്ന്, ഓരോ ദുരന്തത്തിലും ശ്രീകുമാരൻ തമ്പി സാറിന്റെ കുടുംബം കൂടെ തന്നെ ഉണ്ടായിരുന്നുവെന്നും കലാരഞ്ജിനി പറഞ്ഞു.
അച്ഛനും അമ്മയിം നിർബന്ധിച്ചിട്ടില്ല തങ്ങൾ സിനിമയിലേക്ക് വന്നതെന്നും യാദൃശ്ചികമായി എത്തിയതാണെന്നും അതുപോലെ മക്കളും അവർക്ക് ഇഷ്ടമുള്ള ജോലി ചെയ്യട്ടേ എന്നായിരുന്നു തങ്ങളുടെ തീരുമാനമെന്നും അവരും ചെറുപ്പം മുതൽ കാണുന്നത് സിനിമ തന്നെയാണല്ലോ, ഈ ചോര് കഴിച്ചിട്ടാണല്ലോ അവരും വളർന്നത്, അതുകൊണ്ടാവാം അവരുടെ രക്തത്തിലും സിനിമ തന്നെയാണെന്ന് താരം പറയുന്നു.












Click it and Unblock the Notifications