കൽപനയ്ക്കും തനിക്കും ഇടയിൽ സംഭവിച്ചത്..അത് ചെയ്തത് പേടിപ്പിക്കാൻ..മകൾ ഇപ്പോൾ മിണ്ടാറില്ല'; അനിൽ പറയുന്നു
മരിക്കുന്നതിന് മുൻപ് വിവാഹമോചിതയായിരുന്നു കൽപ്പന. ഭർത്താവായിരുന്ന അനിലുമായുണ്ടായ പ്രശ്നത്തെ തുടർന്ന് വീട് വിട്ടിറങ്ങിയ കൽപ്പന പിന്നീട് നിയമപരമായി വിവാഹമോചനം നേടുകയായിരുന്നു. കൽപ്പനയും ഭർത്താവും തമ്മിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നടിയുമായി അടുത്ത് ബന്ധമുള്ളവർ വെളിപ്പെടുത്തിയിരുന്നു. അപ്പോഴൊന്നും അനിൽ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ തനിക്കും കൽപ്പനയ്ക്കും ഇടയിൽ സംഭവിച്ചതെന്താണെന്ന് പറയുകയാണ് അനിൽ. മനോരമ ഓൺലൈനിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തങ്ങൾ പറയത്തക്ക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അനിൽ പറയുന്നത്. തങ്ങളെ അകറ്റിയത് ചുറ്റുമുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു. 'സാധാരണ ദാമ്പത്യത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമേ തങ്ങൾ തമ്മിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ചിലർ അത് ആളിക്കത്തിച്ച് വലിയ പ്രശ്നമാക്കി മാറ്റി. തനിക്ക് കൽപനയെ സംശയമാണെന്ന് വരെ ചിലർ പറഞ്ഞു പരത്തി. അവൾ വീട് വിട്ട് ഇറങ്ങിപ്പോയതാണെങ്കിലും തീർച്ചയായും തിരികെ വരുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നു', അനിൽ പറഞ്ഞു.

അവൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. താൻ കൂടെ ഉണ്ടായിരുന്നപ്പോൾ കൃത്യമായി മരുന്ന് കൊടുക്കുമായിരുന്നു. അവൾ പോകുമ്പോൾ താൻ പറഞ്ഞതും മരുന്ന് കഴിക്കണമെന്നാണ്. അവൾ വരുമെന്ന് കരുതി വീടിന്റെ വാതിൽ താൻ വൈകിയേ അടച്ചിരുന്നുള്ളൂ. മടങ്ങി വരുമെന്നായിരുന്നു പ്രതീക്ഷ. അതുണ്ടായില്ല.
വീട്ടിലേക്ക് മടങ്ങി വരണമെന്ന് പറഞ്ഞാണ് കോടതിയിൽ കേസ് കൊടുത്തത്. അല്ലാതെ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടല്ല. അവളെ പേടിപ്പിക്കാൻ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. പക്ഷെ വളരെ പെട്ടെന്ന് അതൊക്കെ വഷളായി. തങ്ങളെ അകറ്റാനായി ചിലർ ശ്രമിച്ചു. കൽപ്പന ഇത്ര പെട്ടെന്ന് മരിക്കുമെന്ന് കരുതിയിരുന്നില്ല. അവളുടെ മരണം തനിക്ക് ഷോക്കായിരുന്നു. കൽപന മരിക്കുന്ന സമയത്ത് താൻ മറ്റൊരു ഷൂട്ടിങ് ലൊക്കേഷനിൽ ആയിരുന്നു. മാത്രമല്ല വെള്ളത്തുണിയിൽ പൊതിഞ്ഞ് കിടക്കുന്ന കൽപ്പനയെ കാണാൻ തനിക്ക് സാധിക്കുമായിരുന്നില്ല. അവൾ മരിച്ച് കിടക്കുന്ന ഫോട്ടോ പോലും താൻ കണ്ടിരുന്നില്ല. തനിക്ക് അമ്മയെ അത്തരത്തിൽ കാണാൻ സാധിക്കില്ലെന്ന് മകളെ വിളിച്ച് പറയുകയായിരുന്നു.
മകളും ഞാനും തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു. കൽപ്പന മരിച്ചപ്പോൾ പോലും ഞങ്ങൾ തമ്മിൽ അടുപ്പം ഉണ്ടായിരുന്നു. എന്റെ കുടുംബവുമായിട്ടെല്ലാം വളരെ കണക്ടഡ് ആയിരുന്നു അവൾ. എന്നാൽ ഇപ്പോൾ കുറച്ചുനാളുകളായി അവളുമായി യാതൊരു ബന്ധവുമില്ല. മകളെ നേരിട്ട് കാണാൻ ഞാൻ ശ്രമിച്ചിരുന്നു. ഒരിക്കൽ സമ്മാനവുമായി അവളെ കാണാൻ പോയി. എന്നാൽ ഗേറ്റിന് പുറത്ത് ഏൽപ്പിക്കാനാണ് അവർ പറഞ്ഞത്. അതോടെ ആ പോക്കും നിന്നു. എന്താണ് നമ്മുക്കിടയിൽ ഉണ്ടായതെന്ന് അറിയില്ല. മകൾ ഇപ്പോൾ കൽപ്പനയുടെ അമ്മയ്ക്കൊപ്പമാണ്. നല്ല നിലയിലാണ് അവർ അവളെ നോക്കുന്നത്.
ഞാൻ മറ്റൊരു വിവാഹം കഴിച്ചത് അമ്മയുടെ കൂടി നിർബന്ധത്തിലായിരുന്നു. അമ്മ മരിച്ചപ്പോൾ ആരും കൂടെയില്ലെന്ന തോന്നലായി. ഒറ്റപ്പെടൽ അനുഭവപ്പെട്ടപ്പോഴാണ് വീണ്ടും വിവാഹിതനായത്. പൂർണമായും അറേഞ്ച്ഡ് വിവാഹമായിരുന്നു. അവൾ വക്കീലാണ്. ഇപ്പോൾ പ്രാക്ടീസൊന്നും ചെയ്യുന്നില്ല. ഞങ്ങൾ രണ്ടുപേരും കൊച്ചിയിലാണ് കഴിയുന്നത്. മകൾ തെറ്റിധാരണ മാറി തന്റെടുത്തേക്ക് വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇല്ലെങ്കിൽ എന്റെ ഒരു ആവശ്യത്തിന് ഞാൻ അവളെ തേടി പോകും', അനിൽ പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications