'കാവ്യയോട് ഒരിക്കലെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കിൽ അങ്ങനെ പറയില്ല', ഒരു ലോജിക് വേണ്ടേയെന്ന് രാഹുൽ ഈശ്വർ
നടിയെ ആക്രമിച്ച കേസിന് പിന്നിൽ ഒരു സ്ത്രീ ഉണ്ടെന്നും അത് കാവ്യാ മാധവൻ ആണെന്നുമുളള പ്രചാരണം നേരത്തെ വ്യാപകമായി നടന്നിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ അടക്കമുളളവർ ആ മാഡം കാവ്യ ആണെന്ന് ആരോപിക്കുകയുണ്ടായി. കേസിൽ കാവ്യയെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല.
കേസുമായി ബന്ധപ്പെട്ട് കാവ്യയെ കുറിച്ചുളളതൊക്കെ കെട്ടിച്ചമച്ച കഥകളാണെന്ന് രാഹുൽ ഈശ്വർ പറയുന്നു. കാവ്യാ മാധവൻ എന്തിനാണ് അതിജീവിതയെ കുടുക്കുന്നത് എന്ന ചോദ്യവും രാഹുൽ ഈശ്വർ ഉയർത്തുന്നു. ജിഞ്ചർ മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
രാഹുൽ ഈശ്വർ പറയുന്നത് ഇങ്ങനെ: ഈ കേസിന് പിന്നിലൊരു മാഡമുണ്ട്, കാവ്യാ മാധവനാണ് മാഡം എന്നതായിരുന്നു അന്നത്തെ പ്രചാരണം. ഒരാഴ്ച മുഖ്യധാരാ മാധ്യമങ്ങളില്‍ കാവ്യയാണോ മാഡം എന്ന് ചര്‍ച്ച ചെയ്തു. പാവം കാവ്യ. കാവ്യയെ ഒരു തവണയെങ്കിലും ജീവിതത്തില്‍ കണ്ട് സംസാരിച്ചിട്ടുളളവര്‍ അങ്ങനെ പറയില്ല.

ഇതിന്റെയെല്ലാം പിന്നില്‍ കാവ്യയാണ് എന്നായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അതിന്റെ ഗും പോയി, കാവ്യയുടെ അമ്മയാണോ മാഡം എന്നും പറഞ്ഞ് ചര്‍ച്ച ചെയ്തു. എന്തൊക്കെയാണ് ആ കുടുംബത്തോട് നമ്മള്‍ ചെയ്തത്. ദിലീപ് എന്ത് തെറ്റ് ചെയ്തു എന്നാണ് പറയുന്നത്. എന്തിനാണ് ദിലീപ് ഈ അതിജീവിതയെ കുടുക്കുന്നത്.
പോലീസ് പറയുന്നത് ദിലീപും മഞ്ജു വാര്യരും തമ്മിലുളള വിവാഹം തകരാനും പിന്നീട് ദിലീപ് കാവ്യയെ വിവാഹം കഴിക്കാനും ഉളള കാരണം ഈ അതിജീവിതയാണ് എന്നാണ്. അങ്ങനെയുളള ഒരു വ്യക്തിയെ എന്തിനാണ് കാവ്യ കുടുക്കുന്നത്. എന്തെങ്കിലും ലോജിക് വേണ്ടേ. കാവ്യയാണ്, കാവ്യയുടെ അമ്മയാണ് കുടുക്കിയത് എന്നൊക്കെ ആള്‍ക്കാര്‍ക്ക് കഥയുണ്ടാക്കാന്‍ ഒരു മടിയും ഇല്ല.
പോലീസുകാര്‍ മനപ്പൂര്‍വം കഥയുണ്ടാക്കിയതാണ്. ബാലചന്ദ്ര കുമാര്‍ മരിച്ച് പോയി. അദ്ദേഹത്തെ കുറിച്ച് ഒന്നും പറയുന്നില്ല. ആശയപരമായി വിയോജിപ്പ് ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന് വയ്യാതെ കിടന്നപ്പോള്‍ താന്‍ വിളിച്ചിരുന്നു. എന്തൊക്കെ കഥകളായിരുന്നു. ഗ്രൂപ്പിലിട്ട് തട്ടാന്‍ തീരുമാനിച്ചു എന്നൊക്കെ. ഓഡിയോ അവിടുന്നു ഇവിടുന്നുമായി കട്ട് ചെയ്ത് ഒരാളുടെ ശബ്ദശകലമുണ്ടാക്കുന്നതിന് എന്താണ് ബുദ്ധിമുട്ട്.
ദിലീപ് ബാലചന്ദ്രകുമാറിന്റെ ഒരു സിനിമ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നു. ദിലീപ് അതില്‍ നിന്ന് പിന്മാറി. ബാലചന്ദ്ര കുമാര്‍ കുറേ പേരുടെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടായിരുന്നു. പുള്ളി ദിലീപിനെ വിളിച്ച് പറഞ്ഞു, അവരോടൊക്കെ പറയണം തന്റെ സിനിമ ചെയ്യും അതിനൊരു സമയം വേണം എന്ന്. ദിലീപ് അത് പറ്റില്ലെന്ന് പറഞ്ഞു. ഈ ദേഷ്യം തീര്‍ക്കാനാണ് പുളളി വന്നത്.
ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ട് എന്നതിന് കടുക്മണിയോളം തെളിവ് ഏതെങ്കിലും മാധ്യമങ്ങളില്‍ വന്നോ. ദിലീപിനെതിരെ പോലീസുകാര്‍ വ്യാജഫോട്ടോയുണ്ടാക്കി. ഇത് പോലീസില്‍ ഡിഐജി ആയിരുന്ന ശ്രീലേഖ പറയുന്നതാണ്. പോലീസ് ഈ കേസ് നടത്തിയത് മാധ്യമങ്ങളുടെ പിന്തുണയോട് കൂടിയായിരുന്നു. ദിലീപിനെതിരെ ഒരു പൊതുവികാരം സൃഷ്ടിച്ചെടുക്കുകയായിരുന്നു.
ദിലീപ് പള്‍സര്‍ സുനി എന്ന് തിരഞ്ഞൊല്‍ ഒരു ഫോട്ടോ കിട്ടും. വളരെ ചീപ്പായ ഒരു ഫോട്ടോഷോപ്പ്. പള്‍സര്‍ സുനിയേയും ദീലിപിനേയും ചേര്‍ത്ത് വെച്ച് ഒരു ഫോട്ടോ. കോടതിയില്‍ പോയാല്‍ ഇത് തെളിവാണെന്ന് പറയില്ല. ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ച് നില്‍ക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന ഒരു ഫോട്ടോ കിട്ടിയിട്ടുണ്ട്, അതേക്കുറിച്ച് അന്വേഷിക്കണം എന്നാണ് പറയുക. അത് കേള്‍ക്കുന്ന മാധ്യമങ്ങള്‍ ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ചുളള ഫോട്ടോ കിട്ടി എന്ന് റിപ്പോര്‍ട്ട് ചെയ്യും.
ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് എടുത്ത ഒരു സെല്‍ഫിയില്‍ ദിലീപിന്റെ പിറകില്‍ നില്‍ക്കുന്നത് പള്‍സര്‍ സുനിയാണ് എന്നാണ് പറയുന്നത്. അത് പോലീസിന് എങ്ങനെ മനസ്സിലായി. കള്ളം പറയുന്നതിന് ഒരു മര്യാദ വേണ്ടേ.












Click it and Unblock the Notifications