Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഞ്ജു വാര്യറെക്കുറിച്ചായാലും ലക്ഷ്മി പ്രിയയെക്കുറിച്ചായാലും എന്തൊക്കെ തെമ്മാടിത്തരമാണ് എഴുതി വിടുന്നത്'

ബിഗ് ബോസ് ഷോയ്ക്ക് ശേഷം അധികം അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടാത്തതിന്റെ കാരണം വ്യക്തമാക്കി നടിയും ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഫൈനല്‍ മത്സരാർത്ഥികളില്‍ ഒരാളുമായിരുന്നു ലക്ഷ്മിപ്രിയ. തമ്പ്നെയില്‍ ക്ലിക്ക് ബൈറ്റുകളാകുന്നതിനാല്‍ തന്നെ തനിക്ക് അഭിമുഖങ്ങളോട് താല്‍പര്യം ഇല്ലെന്നാണ് ലക്ഷ്മിപ്രിയ തുറന്ന് പറയുന്നത്.

കണ്ടന്റുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യമായിരിക്കും തമ്പ്നെയിലില്‍ ഉണ്ടായിരിക്കുക. രണ്ടാമതായി വളരെ ഒപ്പണായി സംസാരിക്കുന്ന വ്യക്തിയാണ് ഞാന്‍. ഒഴിവാക്കണമെന്ന് എനിക്ക് തോന്നുന്ന ചോദ്യങ്ങളില്‍ പോലും പറ്റാവുന്ന രീതിയില്‍ ഞാന്‍ ഉത്തരം പറയാറുണ്ട്. വളരെ സത്യസന്ധമായ തരത്തില്‍ തന്നെ സംസാരിക്കും. അതായത് വേറെ ഏതെങ്കിലും രീതിയില്‍ അതിനെ കവർഅപ്പ് ചെയ്യാന്‍ ശ്രമിക്കാറില്ല.

lakshmi-priya

ഞാന്‍ പറഞ്ഞ കാര്യം മുഴുവനായി കണ്ടാല്‍ മാത്രമേ, ഏത് സാഹചര്യത്തിലാണ് നമ്മള്‍ അത് പറഞ്ഞതെന്ന് മനസ്സിലാകുകയുള്ളു. എന്നാല്‍ ഇത് കാണാതെ തമ്പ്നെയില്‍ മാത്രം വെച്ചിട്ട് ചിലർ എന്തൊക്കെയാണ് വിളിച്ച് പറയുന്നത്. നവോത്ഥാനക്കാർ എന്ന് പറഞ്ഞിട്ട് എന്തൊക്കെ തെറിയും തെമ്മാടിത്തരവുമാണ് എഴുതി വെക്കുന്നതെന്നും ലക്ഷ്മിപ്രിയ ചോദിക്കുന്നു. 'ഴ' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചർ മീഡിയ എന്റർടെയിമെന്റ് എന്ന തന്റെ പുതിയ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

എന്റെ അച്ഛന്‍ മരിച്ചിട്ട് ഇപ്പോള്‍ രണ്ട് വർഷം കഴിഞ്ഞു. ആ അച്ഛനേയും വീട്ടിലിരിക്കുന്ന അമ്മയേയും ഭർത്താവിനേയുമൊക്കെ എന്തിന് ഇതിലേക്ക് കൊണ്ടുവരണം. നമുക്കും കുടുംബവും ബന്ധുക്കളുമൊക്കെ ഉണ്ടല്ലോ, അവർക്കൊക്കെ എന്തുമാത്രം വിഷമമാകും.

കഴിഞ്ഞ ദിവസം ഒരു മീഡിയ എന്നെ അഭിമുഖത്തിനായി വിളിച്ചുകൊണ്ടിരുന്നു. ഇത്തരം മോശം കമന്റുകള്‍ വരുമ്പോള്‍ നിങ്ങള്‍ അത് മ്യൂട്ട് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യുന്നില്ല. പിന്നെ നിങ്ങള്‍ക്ക് റീച്ച് ഉണ്ടാക്കാനായി മാത്രമായിട്ട് ഞാന്‍ എന്തിനാണ് എന്റെ മാതാപിതാപിതാക്കളെ തെറിവിളി കേള്‍പ്പിക്കുന്നത്. സിനിമയിലേയും സമൂഹത്തിലേയും മാറ്റം പറഞ്ഞത് പോലെയുള്ള ഒരു മാറ്റമാണ് ഇത്.

യാതൊരു പരിചയവും ഇല്ലാത്ത, ജീവിതത്തില്‍ ഒരിക്കല്‍ പോലും നേരിട്ട് കാണാന്‍ ഇടയില്ലാത്ത ഒരാളെക്കുറിച്ച് എവിടെയോ ഇരുന്ന് കള്ളും കഞ്ചാവും അടിച്ച് ഒന്നും അറിയാതെ, ഒരു ഫോണിന്റെ സ്വകാര്യതയില്‍ ഇരുന്ന് അശ്ലീലങ്ങള്‍ എഴുതി വിടുകയാണ്. സ്ത്രീയേക്കുറിച്ച് ആകട്ടെ പുരുഷനെ കുറിച്ചാകട്ടെ, യേശുദാസിനെ കുറിച്ചാകട്ടെ മമ്മൂട്ടിയെക്കുറിച്ചാകട്ടെ, മഞ്ജുവാര്യറെ കുറിച്ചാകട്ടെ ലക്ഷ്മിപ്രിയെക്കുറിച്ചാകട്ടെ. ആരെക്കുറിച്ചും എന്തും എഴുതുന്ന രീതിയില്‍ എന്ത് സാമൂഹിക പുരോഗമനമാണ് മലയാളികള്‍ നേടിയതെന്നും ലക്ഷ്മിപ്രിയ ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+