Get Updates
Get notified of breaking news, exclusive insights, and must-see stories!

മിമിക്രിയിലെ താരം, ആദ്യ സിനിമയില്‍ ജഗതിയെ ഞെട്ടിച്ച പ്രകടനം: പിന്നാലെ മരണം - ലാല്‍ ജോസ് ഓർക്കുന്നു

മലയാള സിനിമയിലേക്ക് നിരവധി പുതുമുഖങ്ങളെ സംഭാവന ചെയ്തിട്ടുള്ള സംവിധായകനാണ് ലാല്‍ ജോസ്. കൈലാഷ്, സംവൃത സുനില്‍, മുരളി ഗോപി, മുക്ത, മീര നന്ദന്‍, അർച്ചന കവി, അമല പോള്‍, ആന്‍ അഗസ്റ്റിന്‍, അനുശ്രീ, ദീപ്തി സതി, ധന്യ അനന്യ, ദർശന എസ് നായർ തുടങ്ങിയ നിരവധി താരങ്ങള്‍ ലാല്‍ ജോസ് സിനിമയിലൂടെയാണ് ആദ്യമായ് വെള്ളിത്തിരയിലേക്ക് എത്തിയത്.

കഴിവുള്ള പുതുമുഖങ്ങളെ കണ്ടെത്തുന്നതില്‍ ലാല്‍ ജോസിനുള്ള മിടുക്ക് മുകളില്‍ പറഞ്ഞ പട്ടിക തന്നെ വ്യക്തമാക്കുന്നു. അത്തരത്തില്‍ ലാല്‍ ജോസ് കണ്ടെത്തുകയും എന്നാല്‍ ആദ്യ സിനിമയ്ക്ക് പിന്നാലെ മരണപ്പെടുകയും ചെയ്ത ഒരു കലാകാരനുണ്ട്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ ലാല്‍ ജോസ് തന്നെയാണ് ഈ കലാകാരനെ കുറിച്ച് ഓർക്കുന്നത്.

elsamma-enna-ankutty-

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍, ആന്‍ അഗസ്റ്റിന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2010 പുറത്തിറങ്ങിയ ചിത്രമായിരുന്നു എല്‍സമ്മ എന്ന ആണ്‍കുട്ടി. മോഹന്‍ലാലിന്റെ ഷിക്കാർ, മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ് തുടങ്ങിയ വമ്പന്‍ സിനികള്‍ക്കൊപ്പമാണ് എല്‍സമ്മയും പുറത്തിറങ്ങിയതെങ്കിലും സിനിമ വന്‍ ഹിറ്റായി.

എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ ഒരു ചെറിയ വേഷമിട്ട കലാകാരനെക്കുറിച്ചാണ് സഫാരി ടിവിയിലെ പരിപാടിയില്‍ ലാല്‍ ജോസ് തുറന്ന് പറയുന്നത്. "എല്‍സമ്മ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒരുപാട് ഓർമ്മകളുണ്ട്. ആ ചിത്രം ചെയ്യുന്നതിന് മുന്‍പായി ഏഷ്യാനെറ്റിന്റെ ഒരു പരിപാടിക്ക് അഥിതിയായി പോയിരുന്നു. തമാശ പരിപാടികളൊക്കെയുള്ള ഒരു പരിപാടിയായിരുന്നു. പ്രിന്‍സ് എന്ന് പറയുന്ന ഒരു നടനെ ആ പരിപാടിയില്‍ ഞാന്‍ നോട്ടീസ് ചെയ്തു' ലാല്‍ ജോസ് പറയുന്നു.

നല്ല ടൈമിങും ഭാവങ്ങളുമുള്ള ഒരാളായിരുന്നു പ്രിന്‍സ്. അന്ന് ആ പരിപാടി കഴിഞ്ഞ വരുമ്പോള്‍ എന്റെ അടുത്ത സിനിമയില്‍ ഒരു റോള്‍ നിങ്ങള്‍ക്ക് തരുമെന്ന് പറഞ്ഞു. അങ്ങനെ പ്രിന്‍സിനെ എല്‍സമ്മയിലേക്ക് വിളിപ്പിച്ചു. പഞ്ചായത്ത് ഓഫീസിലെ പ്യൂണിന്റെ ഒരു ചെറിയ റോളാണ്. പക്ഷെ അദ്ദേഹത്തിന്റെ നടത്തം നോട്ടം എന്നിവയിലെല്ലാം നല്ല ടൈമിങ് ഉള്ള ആക്ടർ ഉണ്ടായിരുന്നുവെന്നും ലാല്‍ ജോസ് ഓർക്കുന്നു.

ജഗതി ചേട്ടനുമായിട്ടായിരുന്നു പ്രിന്‍സിന്റെ ആദ്യ അഭിനയം. ജഗതി ചേട്ടനോട് കൌണ്ടർ ചോദിക്കുന്ന ഒരു ഷോട്ട് ഉണ്ട്. ആ ഷോട്ടില്‍ ജഗതി ചേട്ടന്‍ പെട്ടെന്ന് ചിരിച്ചുപോയി. വീണ്ടും എടുക്കാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഷോട്ട് പെർഫെക്ട് ആയിരുന്നതിനാല്‍ അത് മതിയെന്ന് ഞാന്‍ പറഞ്ഞ്. അന്ന് ജഗതി ചേട്ടന്‍ പറഞ്ഞത് അവന്‍ ഒരു നില്‍പ്പ് നില്‍ക്കും, നല്ല ടൈമിങ് ഉണ്ടെന്നായിരുന്നു.

elsamma-enna-ankutty

ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ കുറച്ച് ദിവസം കഴിഞ്ഞാണ് രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കുന്നത്. അന്ന് പ്രിന്‍സ് വരുമ്പോള്‍ കണ്ണിനൊരു മഞ്ഞ നിറം ഉള്ളതായി എനിക്ക് തോന്നി. മഞ്ഞപ്പിത്തം വല്ലതും ഉണ്ടോന്ന് നോക്കണമെന്ന് ഞാന്‍ പ്രിന്‍സിനോട് പറയുകയും ചെയ്തു. എന്നാല്‍ ഒന്നുമില്ല. എന്റെ കണ്ണ് ചില സമയത്ത് അങ്ങനെയാണെന്നായിരുന്നു പ്രിന്‍സിന്റെ മറുപടിയെന്ന് ലാല്‍ ജോസ് പറയുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് ഡബ്ബിങ്ങിനും പ്രിന്‍സ് വന്നു. പിന്നീട് ഞാന്‍ അറിയുന്നത് പ്രിന്‍സ് ആശുപത്രിയിലാണെന്നാണ്. മഞ്ഞപിത്തം തന്നെയായിരുന്നു. ആ പടം റിലീസ് ചെയ്യുന്നതിന് മുമ്പോ മറ്റോ പ്രിന്‍സ് മരിച്ചു. എന്നെ സംബന്ധിച്ച് അത് വലിയ ഷോക്ക് ആയിരുന്നു. ഒരു വരവ് അറിയിച്ചിട്ട് അത് പൂർത്തിയാക്കാതെയുള്ള മടക്കം വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണ്.

എനിക്ക് വലിയ പ്രതീക്ഷയുള്ള കലാകാരനായിരുന്നു പ്രിന്‍സ്. സലീം കുമാറൊക്കെ കയറി വന്നത് പോലെ കയറിവരുമെന്ന് ഞാന്‍ വിചാരിച്ചിരുന്നു. എന്നാല്‍ ആദ്യ സിനിമയോടെ തന്നെ അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചുവെന്നും ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ ലാല്‍ ജോസ് ഓർത്തെടുക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+