'കുട്ടികള്‍ വേണ്ടെന്നു വെച്ചതാണ്.. ഇവരാണ് എപ്പോഴും മോശം കമന്റിടുന്നത്'; ഇനി കേട്ടിരിക്കില്ലെന്ന് ലേഖ
മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖയും എല്ലാവര്‍ക്കും സുപരിചിതരാണ്. ഏറെ നാള്‍ ലിവിംഗ് ടുഗെദറായി കഴിഞ്ഞതിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. 2000 ല്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ചാണ് എംജി ശ്രീകുമാറും ലേഖയും വിവാഹിതരായത്. ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് നാല് പതിറ്റാണ്ടായെങ്കിലും പാപ്പരാസികള്‍ പലപ്പോഴും ഇരുവരേയും കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കാറുണ്ട്.
ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ലേഖ ശ്രീകുമാര്‍. ഇനി തങ്ങളെ കുറിച്ച് മോശം പറയുന്നവരെ നിയമപരമായി നേരിടും എന്ന് ലേഖ പറയുന്നു. ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലേഖ. ലേഖയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'ഞങ്ങള്‍ തീരെ ചെറുപ്പത്തില്‍ കല്യാണം കഴിച്ച ആള്‍ക്കാര്‍ അല്ല. ഒളിച്ചോടി പോകേണ്ട ഒരു ആവശ്യം ഇല്ല. രണ്ട് സൈഡില്‍ നിന്നും വെല്‍ സെറ്റില്‍ഡ് ആയിരുന്നു. ആവശ്യങ്ങള്‍ക്ക് വേണ്ടിയിട്ടൊന്നുമായിരുന്നില്ല മാര്യേജ്. പ്യുവര്‍ ലവ് ആയിരുന്നു. ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ പറയും വേറൊരുത്തനെ ചതിച്ചിട്ട് ഇയാളുടെ കൂടെ ഓടി എന്നൊക്കെ പറയും. ഇത് നമ്മള്‍ മാത്രെ ഉള്ളോ. എത്ര കല്യാണങ്ങളാണ് നടക്കുന്നത്.
രണ്ടും മൂന്നും കല്യാണങ്ങള്‍ നടക്കുന്നില്ലേ. നമുക്ക് മാത്രം എന്താണ് പ്രത്യേകത എന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. ഇനിയാരെയാണ് പേടിക്കേണ്ടത്. ഈശ്വരനെ അല്ലാതെ വേറെ ആരേയും പേടിക്കേണ്ടതില്ല. നമുക്ക് ഇത്രയും പ്രായമായി. എന്റെ മകള്‍ കല്യാണം കഴിച്ചു. നമ്മള്‍ നമ്മളുടെ ജോലി ചെയ്ത് മുന്നോട്ട് പോകുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ പാട്ടുകളില്‍ ശ്രദ്ധിക്കുന്നു.
ഞങ്ങള്‍ സന്തോഷമായിട്ട് പോകുന്നു. പക്ഷെ ചില ആള്‍ക്കാര്‍ക്ക് ഭയങ്കര വിഷമമാണ്. ഇനിയും കമന്റ് എഴുതിക്കോളൂ. എന്നേയോ ശ്രീക്കുട്ടനേയോ വിഷമിപ്പിക്കാന്‍ വിചാരിച്ചാല്‍ നടക്കില്ല. 40 വര്‍ഷത്തിലേറെയായി. ഇനി നമ്മളെ വിഷമിപ്പിക്കാന്‍ പറ്റുമോ. ഓരോ വര്‍ഷം കഴിയുമ്പോള്‍ നമ്മള്‍ മാറുമല്ലോ. 2025 മുതല്‍ ഞാന്‍ പ്രതികരിക്കും. ഞങ്ങളെ കുറിച്ച് വളരെ മോശമായിട്ട് ഒരു സ്ത്രീ എഴുതി.
അവര്‍ക്കെതിരെ ഞാന്‍ കേസ് കൊടുത്തു. അവര്‍ മാപ്പ് പറഞ്ഞു. ഒരു എപ്പിസോഡ് കൊണ്ട് അവര്‍ ജീവിക്കട്ടെ എന്ന് ഞങ്ങള്‍ വിചാരിച്ചു. രണ്ടാമതും മൂന്നാമതും ആയപ്പോള്‍ ഞങ്ങള്‍ സൈബറില്‍ പരാതി കൊടുത്തു. എന്നെ കുറിച്ച് ആര് മോശമായി പറഞ്ഞാലും ഇനി ഞാന്‍ അത് ചെയ്യും. 40 വര്‍ഷത്തിലധികമായ വിവാഹജീവിതം ജീവിക്കാന്‍ പഠിപ്പിച്ചു. സ്‌നേഹമുള്ള ഒരു പുരുഷനെ ഞാന്‍ കണ്ടു.
എംജി ശ്രീകുമാര്‍ എന്ന ഭര്‍ത്താവ് 100 ശതമാനം പെര്‍ഫക്ടാണ്. എന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞ് ചെയ്യുന്ന വ്യക്തിയാണ്. എന്നെ അദ്ദേഹം വിവാഹത്തിന് പ്രൊപ്പോസ് ചെയ്തത് മറക്കാന്‍ പറ്റില്ല. എനിക്ക് ഇത്രയും പ്രശ്‌നങ്ങളൊക്കെ ഉണ്ടായതിനാല്‍ ഞാന്‍ പറഞ്ഞു, വേണ്ട ഒരുപാട് പ്രശ്‌നങ്ങളാണ് എന്ന്. എന്നാല്‍ അദ്ദേഹം വിടാന്‍ കൂട്ടാക്കിയില്ല. കുട്ടികളില്ലാത്തതിന്റെ പേരില്‍ വരുന്ന കമന്റുകളില്‍ പ്രതികരിച്ചിട്ട് കാര്യമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.
നമ്മള്‍ വേണ്ടാന്ന് വെച്ചു. ഈ സംഗീതലോകത്ത് തന്നെ എത്ര പേര്‍ക്ക് കുഞ്ഞുങ്ങളില്ല. അവരൊന്നും ഇങ്ങനെ ഒരു ചോദ്യം നേരിടേണ്ടി വന്നതായി എനിക്ക് തോന്നുന്നില്ല. എന്തോ അവരെ കുറിച്ചൊന്നും അധികം അറിയുന്നില്ല. കുട്ടികള്‍ എന്നത് ഞങ്ങള്‍ രണ്ട് പേരും നിശ്ചയിച്ചിട്ടില്ല. അദ്ദേഹത്തിനുണ്ടാകാത്തതുമല്ല, ഞാന്‍ പ്രസവിക്കാന്‍ കഴിവില്ലാത്ത ആളുമല്ല. വേണ്ട എന്ന നിശ്ചയിച്ചതാണ്.
ഒരു സ്ത്രീയുണ്ട് ട്രിവാന്‍ഡ്രത്ത് നിന്ന് ലതികാദേവി സരസ്വതി, വലിയ പേരൊക്കെയാണ്. പക്ഷെ വളരെ മോശമായിട്ടുള്ള കമന്റാണ് എനിക്ക് എപ്പോഴും ഇടാറുള്ളത്. പിന്നെ ഷീബ രമ, അത് കൊല്ലം. ഈ രണ്ട് വ്യക്തികളോടും പറയുകയാണ് ദയവായി എന്നേയോ ഭര്‍ത്താവിനേയോ കുറിച്ച് നല്ലതും പറയേണ്ട, ചീത്തയും പറയേണ്ട. ഇനി എന്നെ കുറിച്ച് മോശമായിട്ട് എഴുതുകയോ പ്രതികരിക്കുകയോ ചെയ്താല്‍ നമ്മള്‍ ലീഗലായിട്ട് പോകും. എനിക്കിനി കേട്ടിരിക്കേണ്ട കാര്യമില്ല. ഇവരുടെ വീടൊക്കെ ഞാന്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഇവര്‍ എന്താണെന്നുള്ളതും അറിയാം,' ലേഖ പറയുന്നു.












Click it and Unblock the Notifications