മാസ്കിട്ട് നടന്നാലും ആളുകള്‍ തിരിച്ചറിയും: സ്വകാര്യത നഷ്ടമായി, പ്രണയത്തെക്കുറിച്ചും മാളവിക മേനോന്‍ പറയുന്നു
2016 ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിയ അഭിനേത്രിയാണ് മാളവിക മേനോന്‍. അതേ വർഷം തന്നെ പുറത്തിറങ്ങിയ 916 എന്ന ചിത്രത്തിലൂടെ നായിക നിരയിലേക്കും താരം ഉയർത്തപ്പെട്ടു. അത് പതിനാല് വയസ്സ് മാത്രമായിരുന്നു മാളവികയുടെ പ്രായം. പിന്നീട് മലയാളത്തിന് പുറമെ തമിഴിലും തെലങ്കിലുമായി ഒട്ടനവധി ഭാഷകളില്‍ താരം അഭിനയിച്ച് കഴിഞ്ഞു.
മലയാളത്തില്‍ തന്നെ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, പൃഥ്വിരാജ് തുടങ്ങിയ മുന്‍ നിര താരങ്ങളോടൊപ്പവും താരം അഭിനയിച്ചു. നാദിർഷ സംവിധാനം ചെയ്ത 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി' യാണ് താരത്തിന്റേതായി പുറത്ത് വന്ന അവസാനത്തെ ചിത്രം. ഇപ്പോഴിതാ ഗൃഹലക്ഷ്മിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ തന്റെ കൂടുതല്‍ സിനിമാ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം.

ഹീറോ എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷമാണ് ഇത് തന്നെയാണ് എന്റെ വഴി ഉറപ്പിച്ചതെന്നാണ് അഭിമുഖത്തില്‍ മാളവിക മേനോന്‍ വ്യക്തമാക്കുന്നത്. ഹീറോ കഴിഞ്ഞപ്പോഴേക്കും കൃത്യമായ ഇടവേളകളില്‍ സിനിമകള്‍ വന്നു. സിനിമ അഭിനയത്തില്‍ താന്‍ ഏറെ സന്തോഷവതിയാണെന്നും മാളവിക മേനോന്‍ വ്യക്തമാക്കുന്നു.
മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങള്‍ക്കൊപ്പവും ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ അഭിനയിക്കാന്‍ സാധിച്ചു. അതെല്ലാം വലിയ അനുഗ്രഹവും ഭാഗ്യവുമായിട്ടാണ് കാണുന്നത്. ചെറിയ വേഷങ്ങളായിരുന്നെങ്കിലും സന്തോഷം. അവരുടെയൊക്കെ നായികയായിക്കൂടി അവസരം ലഭിക്കണമേയെന്നാണ് പ്രാർത്ഥന.
നല്ല സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹം എന്നതിനാല്‍ തന്നെ നല്ലതെന്ന് തോന്നുന്ന ഏത് കഥാപാത്രങ്ങളോടും സ്വാഭാവികമായ ഇഷ്ടം തോന്നും. അത്തരത്തില്‍ ഇഷ്ടം തോന്നിയ ഒരുപാട് കഥാപാത്രങ്ങളുണ്ട്. ചെയ്യണമെന്ന് തോന്നിയ ഒരു സിനിമ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ അതൊരു പക്ഷെ "കുമ്പളങ്ങി നൈറ്റ്സ്" ആവും. അതിലെ എല്ലാ സ്ത്രീ കഥാപാത്രങ്ങളോടും പ്രത്യേക ഇഷ്ടം തോന്നിയിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു.
സിനിമ ഗുണങ്ങളും ദോഷങ്ങളും നല്‍കിയിട്ടുണ്ട്. നാട്ടിന്‍ പുറത്ത് വളർന്ന് വന്ന ഞാന്‍ നലാള്‍ അറിയുന്ന നായികയായി മാറിയിട്ടുണ്ടെങ്കില്‍ അതാണ് സിനിമ നല്‍കിയ ഗുണം. അറിയുന്ന എന്നത് ഒരേ സമയം ഗുണവും ദോഷവുമായി മാറിയിട്ടുണ്ട്. നേരത്തേയൊക്കെ എല്ലായിടത്തേക്കും പോകാന്‍ പറ്റുമായിരുന്നു. ഇപ്പോള്‍ മാസ്കിട്ട് നടന്നാല്‍ പോലും ആളുകള്‍ തിരിച്ചറിയും. സ്വകാര്യത നഷ്ടമായി എന്ന ദോഷവും ഇതിനോടപ്പമുണ്ട്.
ആദ്യമൊക്കെ സൈബർ ആക്രമണങ്ങള്‍ പോലുള്ള പ്രശ്നങ്ങൾ കുറവായിരുന്നു. എന്നാല്‍ ഈയിടെ ചിലർ സംഘമായി എന്നെ സാമൂഹ്യമാധ്യമങ്ങളിൽ ആക്രമിക്കുന്നു. തുടക്കത്തിൽ ചില കമന്റുകൾ കണ്ടപ്പോൾ വേദന തോന്നി. ഇപ്പോഴത് ശീലമായി. അതുകൊണ്ട് അതിനെക്കുറിച്ച് ആലോ ചിക്കാറില്ല. കമന്റ് ചെയ്യുന്നവരിൽ പലരും അവരവരുടെ ജീവിതത്തിൽ നിരാശരാണ്.
സൈബറിടത്തിൽ പെൺകുട്ടികളെ വേട്ടയാടുകയാണ് അവരുടെ ജോലി. വേട്ടക്കാർ എല്ലായ് പ്പോഴും ഒന്നുതന്നെ. ഇരകൾ മാറി ക്കൊണ്ടിരിക്കും. ആളുകൾക്ക് എന്നെ വിമർശിക്കാം. പക്ഷേ, അത് മാന്യമായ ഭാഷയിലാവണം. പ്രണയമുണ്ടായിരുന്നെങ്കിലും അതെല്ലാം ആ വഴിക്ക് പോയെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ മാളവിക മേനോന്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications