മമ്മൂട്ടിയും മോഹൻലാലും വരാതിരുന്നത് എന്തുകൊണ്ട്'; അന്നത്തെ വിവാദങ്ങളിൽ പ്രതികരിച്ച് മാമുക്കോയയുടെ മകൻ
കൊച്ചി: നടൻ മാമുമക്കോയയെ അവസാനമായി കാണാൻ മോഹൻലാലും മമ്മൂട്ടിയുമൊക്കെ വന്നില്ലെന്നതിനെ ചൊല്ലി വലിയ വിവാദം ഉയർന്നിരുന്നു. മലയാള സിനിമ മുതിർന്ന നടനെ അവഗണിച്ചെന്ന തരത്തിലായിരുന്നു വിമർശനങ്ങൾ. ഇപ്പോഴിതാ അന്നത്തെ വിവാദങ്ങളിൽ പ്രതികരിച്ചുകയാണ് മാമുക്കോയയുടെ മകൻ നിസാർ. മലയാളം ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
' ഉപ്പ മരിച്ച സമയത്ത് എല്ലാവരും വന്നിരുന്നു. തിരക്കുള്ളവരല്ലേ, അതിന് അനുസരിച്ച് സമയം നോക്കി എല്ലാവരും വന്നിരുന്നു. ഉപ്പ മരിച്ചതിന് മൂന്ന് ദിവസങ്ങൾക്ക് ശേഷം റിപ്പോർട്ടർ ചാനലിൽ ഒരു ചർച്ച നടത്തിയിരുന്നു. ആ ചർച്ചയിൽ ഞാൻ പങ്കെടുത്തു. അതിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് പറയാൻ രാവിലെ നികേഷ് കുമാർ വിളിച്ചു. അദ്ദേഹത്തിന് ഉപ്പയുമായി നല്ല ബന്ധമുണ്ടെന്ന്. പലപ്പോവും അഭിമുഖത്തിന് ശ്രമിച്ചെങ്കിലും രണ്ട് പേർക്കും ഒരുപോലെ സമയം ഇല്ലാതിരുന്നതാണ് ഇരുന്നൊരു അഭിമുഖമൊക്കെ ചെയ്യാതിരുന്നതെന്നൊക്കെ പറഞ്ഞു. പുള്ളിയുടെ അച്ഛൻ എംവിആറുമായൊക്കെ ഉപ്പക്ക് നല്ല ബന്ധമുണ്ടായിരുന്നു. ഒരു കുടുംബം പോലും അടുത്ത ആളുകളാണ്.

എന്തായാലും വൈകുന്നേരം ഞാൻ ലൈവിൽ കയറി. നാലഞ്ച് ആളിരുന്ന് സംസാരിക്കുകയാണ്. അപ്പോൾ അദ്ദേഹം ചോദിച്ചു ,നിസാർ പറയൂ, എന്താണ് മോഹൻലാലും മമ്മൂട്ടിയുമൊക്കെ വരാതിരുന്നതെന്ന്. ഞാൻ പറയുന്നുണ്ട്, രണ്ട് പേർക്കും തിരക്കായിരിക്കും മമ്മൂക്ക ഉംറക്ക് പോയെന്നാണ് അറിയാൻ കഴിഞ്ഞത്, മോഹൻലാൽ ജപ്പാനിൽ ആണെന്നൊക്കെ. പിന്നേയും ഇത് തന്നെ പറയുകയാണ്. ഗതികെട്ടപ്പോ ഞാൻ ചോദിച്ചു അല്ല നികേഷേട്ട ഉപ്പയുമായി നിങ്ങൾക്കുള്ള ബന്ധം എന്താണെന്ന്. അദ്ദേഹം പറഞ്ഞു നല്ല ബന്ധമാണെന്നൊക്കെ, അപ്പോൾ ഞാൻ ചോദിച്ചു നല്ല ബന്ധം ആയിട്ട് പിന്നെ മുകേഷേട്ടനെന്തേ വാപ്പയെ കാണാൻ വരാതിരുന്നതെന്ന് ഞാൻ ചോദിച്ചു, അദ്ദേഹത്തിന് അതിന് ഉത്തരമുണ്ടായിരുന്നില്ല. ഇത് തന്നെയാണ് പ്രശ്നം. ഓൻക് വരാൻ കഴിഞ്ഞിട്ടില്ല, എന്നിട്ടാണ് മമ്മൂട്ടിയും മോഹൻലാലും വരാത്തത് പ്രശ്നമാക്കിയത്. എന്ത്, ഓരോന്ന് അടിച്ചുവിടലാണ്.
ഒരു അവഗണനയും ഇല്ല, ഉപ്പ കുറേക്കാലം കൂലി പണി ചെയ്ത്, സിനിമയിലൊക്കെ അവസരം കിട്ടി, ഒരു അഡ്രസായി, ഇതൊക്കെ മലയാള സിനിമ തന്നതല്ലേ, ഒറ്റക്ക് വഴിവെട്ടി വന്നവനൊന്നുമല്ല ഞാൻ. ഉപ്പയുടെ അഡ്രസിലാണല്ലേ ഇവിയൊക്കെ നിൽക്കുന്നത്. മലയാള സിനിമയാണ് എല്ലാ സൗഭാഗ്യങ്ങളും തന്നത്, പിന്നെ മരിച്ചപ്പോൾ അവഗണിച്ചെന്നൊന്നും പറയാൻ പാടില്ല.
എൽഎൽബി എന്ന സിനിമയിലാണ് ഞാൻ ആദ്യം അഭിനയിച്ചത്. അന്ന് ഉപ്പയുണ്ട്. അഭിനയിക്കാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഒന്നും പറഞ്ഞൊന്നുമില്ല. ആദ്യ സിനിമയിൽ വെറും 2 മിനിറ്റ് മാത്രമൊക്കെയേ ഉണ്ടായിരുന്നുള്ളൂ. പുതിയ സിനിമയിൽ നടക്കാനൊക്കെ അവസരം കിട്ടി', നിസാർ പറഞ്ഞു.












Click it and Unblock the Notifications