ഭ്രമയുഗം എത്തുക സോണി ലിവില്‍: നല്‍കിയത് എത്ര കോടിയെന്ന് അറിയുമോ? റെക്കോർഡ് തുക
മമ്മൂട്ടി ചിത്രമായ ഭ്രമയുഗം മികച്ച അഭിപ്രായം നേടികൊണ്ട് നിറഞ്ഞ സദസ്സില്‍ തിയേറ്ററുകളില്‍ ഓടുകയാണ്. ഓരോ ദിവസവും കളക്ഷനിലും ചിത്രം പുതിയ നേട്ടങ്ങള്‍ കൊയ്തുകൊണ്ടിരിക്കുന്നു. തിയേറ്റർ വിട്ട ഉടന്‍ തന്നെ ഭ്രമയുഗം ഒടിടിയിലും എത്തും. ഇത് സംബന്ധിച്ച കരാർ നിർമ്മാണ കമ്പനികളുമായി പൂർത്തിയായി കഴിഞ്ഞു. തിയേറ്റർ പ്രദർശനത്തിന് ശേഷം സോണി ലിവിലായിരിക്കും ഭ്രമയുഗം എത്തുക.
ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറും ചിത്രം സ്വന്തമാക്കാനായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ 30 കോടി രൂപ നല്‍കി ഭ്രമയുഗം സോണി ലിവ് സ്വന്തമാക്കുകയായിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ 20 കോടി രൂപ ഓഫർ ചെയ്‌തെങ്കിലും റെക്കോർഡ് തുകയായിരുന്നു സോണിയുടെ ഓഫർ. ഭ്രമയുഗത്തിന് എല്ലായിടത്ത് നിന്നും മികച്ച റിപ്പോർട്ടാണ് ലഭിക്കുന്നത്.

ആദ്യ ഞായറാഴ്ചയായ ഇന്നലെയും മികച്ച കളക്ഷനാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത് എന്നാണ് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽകിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഭ്രമയുഗം ഇതുവരെ 12.80 കോടി രൂപയാണ് രാജ്യത്ത് നിന്ന് വാരികൂട്ടിയത്. ഇന്നലെ മാത്രം സിനിമയ്ക്ക് 67.62 ശതമാനം ഒക്യുപെൻസിയാണ് ലഭിച്ചത്. മോണിംഗ് ഷോകള്‍ - 56.75%, ആഫ്റ്റര്‍ നൂണ്‍ ഷോ -71.86%, ഈവനിംഗ് ഷോ -71.86% നൈറ്റ് ഷോ- 63.20% എന്നിങ്ങനെയായിരുന്നു സിനിമയുടെ ഒക്യുപെൻസി. സിനിമ ഇതുവരെ 30 കോടിയിലേറെ നേടിയെന്നാണ് റിപ്പോർട്ട്.
ഞായറാഴ്‍ച കേരളത്തില്‍ നിന്ന് 3.52 കോടി രൂപ നേടി നസ്‍ലെൻ നായകനായ പ്രേമലുവാണ് കളക്ഷനില്‍ മുന്നില്‍. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ചുകൊണ്ടാണ് പ്രേമലു മുന്നേറുന്നത്. കേരളത്തില്‍ നിന്ന് മാത്രമായി 22.36 കോടി രൂപയാണ് പ്രേമലു നേടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, മോഹന്‍ലാല്‍ നായകനായ മലൈക്കോട്ടെ വാലിബനും ഉടന്‍ തന്നെ ഒടിടിയില്‍ എത്തും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് മലൈക്കോട്ടൈ വാലിബന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടുണ്ട്. മലൈക്കോട്ടൈ വാലിബൻ ഫെബ്രുവരി 23-ാം തീയതി മുതൽ ഒടിടിയിൽ സംപ്രേഷണം ചെയ്ത് തുടങ്ങുമെന്നാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഔദ്യോഗികമായി അറിയിച്ചത്.
65 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം ബോക്സ്ഓഫീസിൽ കാര്യമായ ചലനം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ആദ്യ ദിനം 5.65 കോടി കേരള ബോക്സ്ഓഫീസിൽ ഇനിഷ്യൽ കളക്ഷൻ മലൈക്കോട്ടൈ വാലിബൻ നേടിയിരുന്നു. എന്നാല്‍ പിന്നീട് ചിത്രത്തിനെതിരെ വലിയ രീതിയിലുള്ള ഡീഗ്രേഡിങ്ങ് ആയിരുന്നു നടന്നത്. സിനിമയ്ക്കെതിരെ ഹേറ്റ് ക്യാമ്പയിൻ നടക്കുന്നയുന്നായിരുന്നു അണിയറപ്രവർത്തകരുടെ അവകാശ വാദം.












Click it and Unblock the Notifications