Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോളിവുഡിനെ ത്രസിപ്പിച്ച സുന്ദരി ഇനി സന്യാസിനി; മഹാമണ്ഡലേശ്വറായി മമത കുല്‍ക്കര്‍ണി

ഒരു കാലത്ത് ബോളിവുഡിനെ തന്റെ സൗന്ദര്യം കൊണ്ട് ത്രസിപ്പിച്ച നടിയാണ് മമത കുല്‍ക്കര്‍ണി. തൊണ്ണൂറുകളിലെ യുവാക്കളുടെ ഹരമായിരുന്ന മമത ഷാരൂഖ് ഖാന്‍,

സല്‍മാന്‍ ഖാന്‍, ഗോവിന്ദ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളുടെയും ഭാഗമായിട്ടുണ്ട്. മലയാളത്തില്‍ ചന്ദാമാമ എന്ന സിനിമയിലെ ഗാനരംഗത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം നൃത്തം ചെയ്തിട്ടുണ്ട്.

mamta

25 വര്‍ഷത്തോളം നീണ്ട സിനിമാ ജീവിതത്തിനിടെ ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ ചെയ്യുകയും അവയൊക്കെ ബോക്സ് ഓഫീസ് ഹിറ്റുകളായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ 2016-ല്‍ മമതയും ഭര്‍ത്താവ് വിക്കി ഗോസ്വാമയും മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടത് നടിയുടെ പ്രശസ്തിയില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. താനെയില്‍ നിന്ന് പിടികൂടിയ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിലാണ് ഇരുവരുടെയും പങ്ക് കണ്ടെത്തിയത്. 2000 കോടി രൂപയുടെ ലഹരിക്കേസിലാണ് താരം ഉള്‍പ്പെട്ടത്. ഈ കേസ് പിന്നീട് ബോംബെ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

വിവാഹശേഷം കെനിയയില്‍ സെറ്റിഡല്‍ഡായിരുന്ന മമത അടുത്തിടെയാണ് ഇന്ത്യയിലെത്തിയത്. ഇപ്പോള്‍ തന്റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവിനെക്കുറിച്ച് മമത കുല്‍ക്കര്‍ണി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. സിനിമാ മേഖല വിട്ട് ആത്മീയ പാതയിലേക്ക് തിരിഞ്ഞിരിക്കുകയാണ് നടി. മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തിയ മമത തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരിക്കുന്നത്. അടുത്ത കുറച്ചുദിവസങ്ങളിലെ തന്റെ ആത്മീയ യാത്രകളുടെ വിവരവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

സന്യാസിനിയാകുന്നതിന്റെ ഭാഗമായി പ്രയാഗ് രാജിലെ ത്രിവേണിസംഗമത്തില്‍ പിണ്ഡദാനച്ചടങ്ങുകള്‍ നടത്തി. ഭൗതിക ജീവിതത്തോട് പൂര്‍ണമായും വിടവാങ്ങുന്നതിന്റെ ഭാഗമായാണ് പിണ്ഡദാനച്ചടങ്ങ് നടത്തിയത്. ചടങ്ങുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നിരവധി മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നു.

പ്രയാഗ് രാജിലെ കുംഭമേളയില്‍നിന്ന് കാശി വിശ്വനാഥ ക്ഷേത്ര ദര്‍ശനത്തിനായി വാരാണസിയിലേക്ക് പോകുമെന്ന് മമത കുല്‍ക്കര്‍ണി അറിയിച്ചു. അവിടെനിന്ന് അയോധ്യയിലേക്കും പോകും.

ട്രാന്‍സ്‌ജെന്‍ഡര്‍ സന്യാസ കൂട്ടായ്മയായ കിന്നര്‍ അഖാഡയുടെ മഹാമണ്ഡലേശ്വര്‍ പദവിയാണ് മമതയ്ക്കു ലഭിച്ചിരിക്കുന്നത്. ശ്രീ യാമൈ മമത നന്ദ് ഗിരി എന്ന പേരാണ് 52 കാരിയായ മമത സ്വീകരിച്ചിരിക്കുന്നത്. മഹാദേവനും കാളീദേവിയും നല്‍കിയ നിയോഗമാണിതെന്ന് മമത മാധ്യമങ്ങളോടു പറഞ്ഞു. സനാ്യാസ ജീവിതം വളരെ വെല്ലുവിളി നിറഞ്ഞതാണെങ്കിലും ഒരാള്‍ക്ക് യഥാര്‍ത്ഥ പ്രതിബദ്ധതയുണ്ടെങ്കില്‍ നിലനില്‍ക്കാനാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+