'മകൾ വിവാഹം കഴിച്ചശേഷമാണ് ഞാൻ വിവാഹത്തിലേക്ക് പോയത്, 14 വർഷം ശ്രീക്കുട്ടൻ കാത്തിരുന്നു': ലേഖ ശ്രീകുമാർ
മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എം ജി ശ്രീകുമാർ. അദ്ദേഹത്തിന്റെ ഭാര്യ ലേഖയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ലിവിംഗ് ടുഗദർ റിലേഷൻ ഷിപ്പ് ഇന്ന് കാണുന്നതുപോലെ സാധാരണമല്ലാതിരുന്ന കാലത്ത് ലിവിംഗ് റിലേഷനിൽ കഴിഞ്ഞിരുന്നവരാണ് എം ജി ശ്രീകുമാറും ലേഖയും. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ഇവർ വിവാഹം കഴിച്ചത്. ഇപ്പോൾ തങ്ങളുടെ ജീവിതത്തെക്കുറിച്ച് പറയുകയാണ് ലേഖ എം ജി ശ്രീകുമാർ. സൈന സൗത്ത് പ്ലസിനോടാണ് ഇക്കാര്യങ്ങൾ സംസാരിച്ചത്.
' നമ്മുടെ കാലത്തും ഒരുപാട് പേർ ഇങ്ങനെ താമസിച്ചിട്ടുണ്ട്. കുറെ സെലിബ്രിറ്റീസ് താമസിച്ചിട്ടുണ്ട്. അവരൊന്നും കല്യാണം കഴിച്ചില്ല. അതാണ്. കുറേ കാലം ലിവിംഗ് ടുഗദർ ആയിരുന്നു. അല്ലെങ്കിൽ പോയിവരുന്ന റിലേഷൻഷിപ്പായിരുന്നു, പക്ഷേ നമ്മൾ വിവാഹം കഴിച്ചത് കൊണ്ടാണ് ഹൈലറ്റ് വന്നത്. ഇപ്പോൾ ഞാൻ വേറെ കല്യാണം കഴിച്ചു, ശ്രീക്കുട്ടൻ വേറെ കല്യാണം കഴിച്ചു എന്നായാൽ ആ സ്‌റ്റോറി അവിടെ നിൽക്കും. കല്യാണം കഴിച്ചത് കൊണ്ടാണ് 36 വർഷം കഴിഞ്ഞിട്ടും ഇത് ചോദിക്കുന്നത്, ലേഖ പറയുന്നു.

ഫ്രണ്ട്‌സിന്റെ പ്രഷർ കൊണ്ടാണ് കല്യാണം കഴിച്ചത് എന്ന് താൻ പറയില്ലെന്നും. ഈ 14 വർഷവും ഞാൻ കല്യാണം വേണ്ടാന്ന് വെച്ചത് മകൾക്ക് വേണ്ടിയാണ്. അവളെ ഒരു സ്ഥിതിയിൽ എത്തിച്ചിട്ട് മാത്രം അല്ലാതെ ഞാൻ സ്‌നേഹിച്ച ഒരാളെ കല്യാണം കഴിച്ച് മകളെയൊന്നും നോക്കാതെ, എനിക്കതിന് പറ്റില്ല. ഞാൻ എന്റെ കുട്ടിയുമായി വളരെ അറ്റാച്ചിഡ് ആണ്.
കാരണം എന്റെ 18 വയസ്സിൽ ജനിച്ച എന്റെ കുഞ്ഞാണത്. ഞാനും എന്റെ മകളും സുഹൃത്തുക്കളെ പോലെയാണ്. എന്റെ മകൾ അന്ന് ഊട്ടിയിൽ പഠിക്കുന്നു. അവളുടെ എല്ലാ കാര്യങ്ങളും നോക്കി, അവളെ കല്യാണം കഴിഞ്ഞ ശേഷമാണ് ഞാൻ മാരേജ് എന്ന ഇതിലേക്ക് പോയത്. ആ 14 വർഷവും ശ്രീക്കുട്ടൻ കാത്തിരുന്നു. അതൊക്കെ നിമിത്തങ്ങളായിരിക്കാം. അദ്ദേഹത്തിന് വേണ്ടി എഴുതിവെച്ച ആളായിരിക്കും ഞാൻ. ഞാൻ ശ്രീക്കുട്ടന്റെ അടുത്ത് കാത്തിരിക്കാൻ പറഞ്ഞിട്ടില്ല.
അതിന്റിടയ്ക്ക് ശ്രീക്കുട്ടന് ഒരുപാട് വിവാഹാലോചനകൾ അദ്ദേഹത്തിന് വന്നു. ശ്രീക്കുട്ടൻ വിവാഹം കഴിക്കട്ടേ എന്ന് വെച്ച് ഞാൻ യു എസിൽ പോയി നിന്നു. അപ്പോഴും അദ്ദേഹം പറഞ്ഞ വാക്കുണ്ട്. ഏത് പെണ്ണിന്റെ മുഖം കാണുമ്പോഴും നിന്റെ മുഖമാണ് ഓർമ്മ വരുന്നതെന്ന്.
എന്റെ ജീവിതത്തിൽ നീയല്ലാതെ മറ്റൊരാളെ പറ്റില്ലെന്ന് പറഞ്ഞു. മകളെ സെറ്റിൽഡ് ആക്കാനും അദ്ദേഹം എന്റെ കൂടെയുണ്ടായിരുന്നു. മകളെ കല്യാണം കഴിപ്പിച്ച് അയക്കുമ്പോൾ മാലയൊക്കെ അദ്ദേഹം തന്നെ എടുത്തുകൊടുത്തു. അതൊക്കെ ജീവിതത്തിൽ എനിക്ക് മറക്കാൻ പറ്റില്ല, ലേഖ പറയുന്നു.
ഡിവോഴ്‌സ് കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ ഒരു സിനിമയിൽ അഭിനയിക്കാൻ വിളിച്ചിരുന്നുവെന്നും താൻ അഭിനയിച്ചില്ലെന്നും ലേഖ പറയുന്നു. ഒരു വീട്ടിൽ ഒരു സെലിബ്രിറ്റി മതിയെന്നും രണ്ട് പേരാകുമ്പോൾ പ്രശ്‌നങ്ങൾ ആണെന്നും ലേഖ പറയുന്നു. തനിക്ക് ഹാപ്പി ലൈഫാണ് വേണ്ടതെന്നും ലേഖ പറയുന്നു.












Click it and Unblock the Notifications