മമ്മൂട്ടിയാണ് അതെല്ലാം; സരോജ് കുമാർ മോഹന്‍ലാല്‍ മാത്രമല്ല, ഭൂരിപക്ഷവും മമ്മൂട്ടിയാണെന്ന് ശ്രീനിവാസന്‍
മോഹന്‍ലാലിനെതിരേയും മമ്മൂട്ടിക്കെതിരേയും വീണ്ടും തുറന്ന് പറച്ചിലുമായി ശ്രീനിവാസന്‍. സരോജ് കുമാർ എന്ന ചിത്രം മോഹന്‍ലാലിന് കളിയാകാക്കാനായി മാത്രം ഇറങ്ങിയ സിനിമയല്ല. സംവിധായകന്‍ രാജീവ്നാഥ് ടിവിയില്‍ പറഞ്ഞ ഒരു കാര്യമാണ് എനിക്ക് പ്രചോദനമായതെന്നും ശ്രീനിവാസന്‍ തുറന്ന് പറയുന്നു.
കപില്‍ദേവിന് ലെഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ചപ്പോള്‍ മോഹന്‍ലാല്‍ വിളിച്ച് ചോദിച്ചുവത്രെ 'നമുക്കും കേണല്‍ പദവി കിട്ടാന്‍ വഴിയുണ്ടോയെന്ന്'. അത് എനിക്ക് വളരെ വിചിത്രമായി തോന്നിയെന്നും അദ്ദേഹം പറയുന്നു. സിനിമാതെക്ക് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അങ്ങനെ ചോദിച്ച് വാങ്ങേണ്ട സാധാനമാണോ അത്. അവിടെയാണ് തുടക്കം. സൈനിക സ്കൂളില്‍ പഠിച്ച വ്യക്തിയാണ് രാജീവ്നാഥ്. അവിടുത്തെ അധ്യാപകരെയൊക്കെ പിടിച്ചാണ് മോഹന്‍ലാല്‍ കേണല്‍ പദവി വാങ്ങിയതെന്നാണ് രാജീവ്നാഥ് പറഞ്ഞത്. മോഹന്‍ലാല്‍ മാത്രമല്ല, സരോജ് കുമാറില്‍ കുറേയധികം മമ്മൂട്ടിയുമുണ്ട്. പ്രധാനമായും മമ്മൂട്ടിയാണ്.
മഴയെത്തുംമുന്‍പെ ഇറങ്ങുന്ന അതേ ദിവസമാണ് മോഹന്‍ലാലിന്റെ സ്ഫടികവും ഇറങ്ങുന്നത്. രണ്ടും തിയേറ്ററില്‍ ഒടിയ സമയമാണ്. ഒരു ദിവസം ഞാനും മമ്മൂട്ടിയും കൊച്ചിന്‍ ഹനീഫയും കൂടെ എംജി റോഡിലൂടെ ഒരു മീറ്റിങ്ങിന് പോകുകയായിരുന്നു. മമ്മൂട്ടിയാണ് വണ്ടി ഓടിക്കുന്നത്. മമ്മൂട്ടി റോഡ് സൈറിലെ പോസ്റ്റർ നോക്കുകയാണ്. സ്ഫടികത്തിന്റേയും മഴയെത്തുംമുന്‍പേയുമിന്റെ പോസ്റ്ററുകള്‍ ഉണ്ട്.
അപ്പോള്‍ മമ്മൂട്ടി എന്നോട് പറയുകയാണ് ' കണ്ടോ സ്ഫടികത്തില്‍ അവന്റെ മുഖം മാത്രം, മഴയെത്തുംമുന്‍പെ കണ്ടോ.. ശോഭനയും വേറെ ആരെക്കെയോ. നീ ആ മാധവന്‍ നായരെ വിളിച്ച് പറ എന്റെ പടം മാത്രമായിവെക്കാന്‍ പറഞ്ഞു'. അപ്പോള്‍ എന്റെ മറുപടി ഞാന്‍ വിളിച്ച് എന്റെ പടം വെക്കാന്‍ പറയുമെന്നായിരുന്നു. അതോടെ പിന്നെ അദ്ദേഹം അധികം പ്രോല്‍സാഹിപ്പിച്ചില്ലെന്നും ശ്രീനിവാസന്‍ പറയുന്നു.
'എന്റെ മുഖം, എന്റെ ഫുള്‍ ഫിഗർ' എന്നൊരു ഡയലോഗ് ഞാന്‍ ഉദയനാണ് താരം എന്ന ചിത്രത്തില്‍ പറയുന്നുണ്ട്. അതൊക്കെ മമ്മൂട്ടിയാണ്. മമ്മൂട്ടിയെ ആഗ്രഹമാണ് ഞാന്‍ അവിടെ പറഞ്ഞത്. പക്ഷെ മോഹന്‍ലാല്‍ മാത്രമാണ് അതെന്നാണ് പറഞ്ഞത്. അതിന് ഞാനെന്ത് ചെയ്യാനാണ്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയുമൊക്കെ നിരന്തരം വിമർശിക്കാറുണ്ട്.
ഒരു ദിവസം ഞാനും മമ്മൂട്ടിയും ചെന്നെയിലെ ഒരു തെരുവില്‍ നില്‍ക്കുകയാണ്. അപ്പോള്‍ പ്രത്യേകിച്ച് കാരണവുമില്ലാതെ ഞാന്‍ പറഞ്ഞു 'നിങ്ങള്‍ ശരിക്കും ഭാഗ്യവാനാണെന്ന്'. അതോടെ അദ്ദേഹത്തിന്റെ മുഖത്ത് ഒരു തെളിച്ചമൊക്കെ വന്നു. 'മറ്റൊന്നും അല്ല, നിങ്ങളുടെ രണ്ട് മക്കളും നിങ്ങളെ പോലെ ആയില്ലാലോ' എന്നായിരുന്നു പിന്നീടുള്ള എന്റെ വാക്കുകള്‍. അതോടെ പുള്ളിയുടെ മുഖത്ത് 40 വികാരങ്ങള്‍ വന്നു. ആ വികാരങ്ങളൊന്നും സിനിമയില്‍ വന്നിട്ടില്ല.
ഇങ്ങനെയൊക്കെ വിമർശിച്ചാല്‍ തന്റ മക്കളുടെ അവസരങ്ങളെ ബാധിക്കുമെന്ന പേടിയില്ല. അവർക്ക് ലഭിക്കുന്ന അവസരങ്ങള്‍ അവരുടെ നിയോഗം പോലെ ഇരിക്കും. ഞാന്‍ നിയോഗത്തില്‍ വിശ്വസിക്കുന്നയാളാണ്. ദൈവ വിശ്വാസം തീരെയില്ല. ഇതെല്ലാം പറഞ്ഞതുകൊണ്ട് മക്കള്‍ പിണങ്ങും എന്നാണെങ്കില്‍ അത് എന്റെ നിയോഗത്തില്‍ പെട്ടതായിരിക്കും. ഞാന്‍ ഇങ്ങനെയൊന്നും പറയരുതെന്ന് മക്കള്‍ പറയാറില്ലെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications