'മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തിലകൻ ചേട്ടനെ ചിലർ കൊണ്ടുനടന്ന് കൊന്നതാണ്'; ശാന്തിവിള ദിനേശ്
അടുത്തിടെയാണ് മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവായ ലിസ്‌റ്റിൻ സ്‌റ്റീഫൻ തന്റെ സിനിമയുടെ പ്രമോഷൻ സമയത്ത് ഒരു ആരോപണം ഉന്നയിച്ചത്. ഒരു പ്രമുഖ നടൻ അരുതാത്ത ചില കാര്യങ്ങൾ ചെയ്‌തെന്നും അത് തുടർന്നാൽ പിന്നെ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നുമായിരുന്നു ലിസ്‌റ്റിൻ പൊതുവേദിയിൽ വച്ച് പറഞ്ഞത്. ദിലീപ് നായകനായ പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രത്തിന്റെ പരിപാടിയിൽ വച്ചായിരുന്നു ഈ സംഭവം.
ലിസ്‌റ്റിൻ സ്‌റ്റീഫൻ നിർമ്മിക്കുന്ന ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് നടന്ന സംഭവമായിരുന്നു വിവാദത്തിന് കാരണമായത്. ഷൂട്ടിന്റെ പാതി വഴിയിൽ വച്ച് പ്രധാന താരം ഇറങ്ങിപോയതായാണ് ലിസ്‌റ്റിനെ ചൊടിപ്പിച്ചതെന്നായിരുന്നു സൂചന. ഈ പ്രമുഖ നടൻ നിവിൻ പോളി ആണെന്നും ഇരുവരുമായി ഭിന്നതയിൽ ആണെന്നുമുള്ള വാർത്തകൾ അതിന് പിന്നാലെ പുറത്തുവരികയും ചെയ്‌തിരുന്നു.

എന്നാൽ ലിസ്‌റ്റിൻ സ്‌റ്റീഫൻ ഇക്കാര്യം നിഷേധിച്ചിരുന്നു. പിന്നാലെ നിവിൻ പോളിയെ ചേർത്തുവച്ചുള്ള കഥകളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ലിസ്‌റ്റിൻ സ്‌റ്റീഫനെയും നിവിൻ പോളിയെയും അദ്ദേഹം വിമർശിച്ചു. കൂടാതെ മോഹൻലാലിനെ കുറിച്ചും തിലകനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. യെസ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
പറയാൻ തുടങ്ങിയാൽ സിനിമ മൊത്തത്തിൽ നാറിയിരിക്കുകയാണ്. പരമാവധി സിനിമാക്കാർ സംയമനം പാലിക്കേണ്ട സമയമാണിത്. ലിസ്‌റ്റിൻ സ്‌റ്റീഫൻ നിർമ്മാതാക്കളുടെ സംഘടനയുടെ ഏതൊക്കെയോ തലത്തിലുള്ള നേതാവാണ്. മോഹൻലാലിനും മമ്മൂട്ടിക്കും ദിലീപിനും ഒക്കെ പകരക്കാരനാവാൻ നടനാവാം എന്ന് പറഞ്ഞു വന്ന ആളാണ് ലിസ്‌റ്റിൻ.
ബുദ്ധിയുള്ള ആളായതിനാലാവാം പ്രൊഡ്യൂസർ ആവാൻ തീരുമാനിച്ചത്. പെട്ടെന്നാണ് അയാൾ മലയാള സിനിമയിലെ വലിയൊരു നിർമ്മാതാവായി മാറിയത്. ഒരു ബ്രാൻഡായി മാറി, പൃഥ്വിരാജുമായി ഉള്ള ചങ്ങാത്തം, നിവിൻ പോളിയുമായുള്ള ചങ്ങാത്തം, ഒരുപാട് തിയേറ്ററുകൾ ലീസിന് എടുത്ത് നടത്തുന്നു. അങ്ങനെ മലയാള സിനിമയുടെ ഒരു അവിഭാജ്യ ഘടകമായി അദ്ദേഹം മാറുമ്പോൾ അതിന് അനുസരിച്ച് മാറണം. മനസും അതിന് അനുസരിച്ച് വളരണം.
അയാൾ എങ്ങനെയാണെന്ന് വച്ചാൽ, ജീവിക്കാൻ വേണ്ടി ആയിരിക്കും ചിലപ്പോൾ, സുരേഷ് കുമാർ മലയാള സിനിമയിൽ നടക്കുന്ന കോടിക്കണക്കിന് രൂപയുടെ നഷ്‌ടത്തെ കുറിച്ച് പത്രസമ്മേളനം വിളിച്ച് തുറന്നുപറയുകയും ഈ എമ്പുരാൻ പത്ത് നൂറ്റമ്പത് കോടി മുടക്കി അതിന്റെ അവസ്ഥ എന്താവുമെന്ന് അറിയില്ലെന്ന് പറയുകയും ചെയ്‌തിരുന്നു.
അതിന്റെ നിർമ്മാതാവ് പറഞ്ഞ കാര്യമാണ് അദ്ദേഹം പറഞ്ഞത്. അത് വലിയൊരു ഇഷ്യൂ ആയി മാറുകയും ആന്റണി പെരുമ്പാവൂർ അതിന്റെ മറുപടി നൽകുകയും ചെയ്‌തിരുന്നു. അതിന് ഓക്കേ അല്ലേ അണ്ണാ എന്ന് പൃഥ്വിരാജ് അടക്കം മറുപടി ഇടുകയും, അജു വർഗീസ്, ഉണ്ണി മുകുന്ദൻ ഒക്കെ പൊക്കി വിട്ടു കൊടുക്കുകയും ചെയ്‌തു. ഇവനൊക്കെ നടന്ന കാലത്ത് നല്ല പടങ്ങൾ എടുത്തയാളാണ് സുരേഷ് കുമാർ.
മോഹൻലാലിനെ വാർത്തെടുക്കുന്നതിൽ പോലും നിർണായകമായ പങ്കുവഹിച്ച ആളാണ് ശ്രീ സുരേഷ് കുമാർ. അപ്പൊ ആന്റണി പെരുമ്പാവൂർ ആയാലും പൃഥ്വിരാജ് ആയാലും ഉണ്ണി മുകുന്ദനോ അജു വർഗീസോ ആയാലും ഇത്തരം കമന്റുകൾ ഇടുമ്പോൾ മോഹൻലാൽ തിരുത്തേണ്ടതാണ്. മോനെ അങ്ങനെ പറയരുത് മോനെ, അവൻ എന്റെ സിനിമയിലെ തുടക്കം കുറിച്ച് തന്ന ആളാണെന്നൊക്കെ പറഞ്ഞു കൊടുക്കേണ്ടതായിരുന്നു.
പക്ഷേ അയാൾ അത് പറയില്ല. കാരണം അയാൾ ഡിപ്ലോമാറ്റിക് ഒന്നുമല്ല, വെറുമൊരു വായില്ലാക്കുന്നിലപ്പനാണ്. ഇതിൽ എനിക്കെന്ത് കാര്യം എന്ന് ആലോചിച്ച്, അവർ തമ്മിൽ വേണേൽ തന്തയ്ക്ക് വിളിച്ചോട്ടെ എന്ന് കരുതി മോഹൻലാൽ അനങ്ങാതെയിരുന്നു. നേരെ മറിച്ച് മോഹൻലാലിനെ ആണ് ഇങ്ങനെ ആളുകൾ പറഞ്ഞിരുന്നതെങ്കിൽ സുരേഷ് കുമാർ ഇടപെടുമായിരുന്നു.
അതാണ് സുരേഷിന്റെ ക്യാരക്റ്റർ. എന്നാൽ അങ്ങനെ സംഭവിക്കുമ്പോൾ മോഹൻലാൽ തിരുത്തണമായിരുന്നു. അത് ചെയ്‌തില്ല പോട്ടെ. അപ്പൊ അന്ന് ലിസ്‌റ്റിൻ സ്‌റ്റീഫൻ ചെയ്‌ത പരിപാടി എന്താണെന്ന് വച്ചാൽ, സുരേഷ് കുമാർ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞതും ശരിയാണെന്നും പറഞ്ഞു. ഒരു അഴവഴമ്പൻ നിലപാട് എടുത്തു.
ഈ ചെറുപ്പക്കാരൻ ഇങ്ങനെയാണോ എന്നും ഇപ്പോഴത്തെ ചെറുപ്പക്കാർ ഒക്കെ ഇങ്ങനെയാണോ എന്നുമൊക്കെ ഞാൻ ചിന്തിച്ചു. ഒരു വ്യക്തതയോ തീരുമാനമോ ഇല്ല. അതിന്റെ പരിണിതഫലമാണ് മറ്റേ സംഭവം. മലയാളത്തിലെ പ്രമുഖ നിർമ്മാതാവ് എന്നോട് പറഞ്ഞിരുന്നു പരിപാടിയിൽ പുള്ളിയെ ക്ഷണിച്ചില്ലെന്ന്. അതാണ് ലിസ്‌റ്റിന്റെ സ്വഭാവം.
മൈക്ക് കിട്ടിയപ്പോൾ ലിസ്‌റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി. അത് കഴിഞ്ഞപ്പോൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ മുഴുവൻ പേർക്കും എതിരെ പോലീസ് കേസ് കൊടുത്ത ഒരു സ്ത്രീ വന്നു പറയുകയാണ് അയാളെ പുറത്താക്കണം എന്ന്. പുറത്തായി നിൽക്കുന്ന അവരാണ് പറയുന്നത് അയാളെ പുറത്താക്കണമെന്ന്.
അന്ന് മോശമായി സംസാരിച്ചപ്പോൾ ജഗതി ശ്രീകുമാറിനെ കൊണ്ട് മാപ്പ് പറയിച്ചിരുന്നു. ജഗതി നിരുപാധികം മാപ്പ് പറഞ്ഞു. അങ്ങനെ മാപ്പ് പറയാതെ വിട്ടിട്ടുണ്ടെങ്കിൽ അത് തിലകനെ മാത്രമാണ്. സിനിമാക്കാർ എല്ലാം മാഫിയകളാണെന്നും ഗുണ്ടകൾ ആണെന്നും ഒക്കെ അദ്ദേഹം വിളിച്ചു പറഞ്ഞു. എന്നിട്ട് പോലും അദ്ദേഹത്തോട് ക്ഷമിച്ചു.
ആൻ രഞ്ജിത്തിന്റെ സിനിമയിൽ തിലകനെ അഭിനയിപ്പിക്കാൻ ബി ഉണ്ണികൃഷ്‌ണനാണ് സമ്മതം മൂളിയത്.
അന്ന് അവർ ആരും എതിർത്തിരുന്നില്ല. രഞ്ജിത്ത് വാശിപിടിച്ചു അഭിനയിപ്പിച്ചാൽ പോലും വേറെ ടെക്‌നീഷ്യൻസിനെ കിട്ടില്ല. അങ്ങനെ തിലകൻ ചേട്ടന് ഒരുപാട് ഇളവ് നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ നടക്കുന്നവൻമാർ എല്ലാം തിലകൻ ചേട്ടനെ പൊക്കിവിട്ടാണ് ഇങ്ങനെ ആക്കിയത്.
തിലകൻ ചേട്ടൻ പാവം ആയത് കൊണ്ട് പറ്റിച്ചതാണ്. ഇവരൊക്കെ കൂടി കൊണ്ട് പോയി കൊന്നതാണ്. ഇനിയും ഒരുപാട് കാലം ജീവിക്കേണ്ടതായിരുന്നു. ഫിക്ഷണൽ ആയിട്ടാണ് അദ്ദേഹം ശത്രുക്കളെ സൃഷ്‌ടിച്ചത്. എംജി രാധാകൃഷ്‌ണൻ വിളിക്കുന്നു, ഈഴവനായ തന്നെ മലയാള സിനിമയിൽ നിന്ന് പുറത്താക്കാൻ ഞങ്ങൾ നായന്മാർ ട്രിവാൻഡ്രം ക്ലബിൽ ഇരുന്ന് തീരുമാനിച്ചെന്ന് പറഞ്ഞു.
അത് കേട്ടപ്പോൾ തിലകൻ ചേട്ടൻ ഉള്ളതാണെന്ന് പറഞ്ഞു. നായന്മാരുടെ ബെൽറ്റിൽ, മോഹൻലാൽ സ്വന്തം അച്ഛനെക്കാൾ കൂടുതൽ അച്ഛാ എന്ന് വിളിച്ചത് എന്നെയാണ്. ആ മോഹൻലാൽ എന്ന നായർ അടക്കം ട്രിവാൻഡ്രം ക്ലബിൽ ചേർന്ന യോഗത്തിലാണ്. തിലകൻ ചേട്ടനെ ആദ്യമായി സിനിമയിൽ നിന്നൊഴിവാക്കിയത്, ജാതി പറയുകയാണ് എന്ന് വിചാരിക്കരുത് അദ്ദേഹത്തിന്റെ ജാതിയിൽ പിറന്ന ജോഷി സാറിന്റെ പടത്തിൽ നിന്നാണ്.
നവമാധ്യമങ്ങൾ ഒക്കെ ശക്തമായ കാലഘട്ടമാണിത്. ആ കാലത്ത് നിവിൻ പോളിയെ പോലെയൊരാളിനെ പേര് പറയാതെ ചെയ്യാൻ പാടില്ലാത്തത് ചെയ്‌തു എന്നൊക്കെ പറയുമ്പോൾ ആർക്കും സംശയം തോന്നാം ആരാണെന്ന്. അങ്ങനെ പല നായകരും സിനിമകളുടെ ഇടയിൽ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്. അങ്ങനെ പലരുമുണ്ട്. ആ ആളാരാണെന്ന് തുറന്ന് പറയാനുള്ള ധൈര്യം ഉണ്ടാവണം.
കുഞ്ചാക്കോ ബോബനാണോ, ദിലീപ് ആണോ, ഷൈൻ ടോം ചാക്കോയാണോ, ഷെയ്ൻ നിഗമാണോ എന്നൊക്കെ ആർക്കും സംശയിക്കാം. ഇത്തരമൊരു ചോദ്യം എറിഞ്ഞു കൊടുത്തത് ശരിയായില്ല. നിവിൻ പോളിയെ പറ്റി പറയുന്നത്, അവർ പരസ്‌പരം കോടിക്കണക്കിന് രൂപയുടെ ഇടപാട് നടത്തുന്നവരാണെന്നാണ്. ലിസ്‌റ്റിൻ സ്‌റ്റീഫന്റെ രണ്ട് മിനിറ്റ് നേരത്തെ പ്രസംഗത്തിലൂടെ ഒരുപാട് പേരെ ഇരുട്ടത്ത് നിർത്തിയെന്നോ മഴയത്ത് നിർത്തിയെന്നോ ഒക്കെ പറയാം.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications