Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രശസ്തരായ ഡോക്ടേഴ്സ് അടക്കം അങ്ങനെ വിളിച്ച് ചമ്മുന്നത് ഞാൻ കണ്ടിട്ടുണ്ട്'; ആ വിളിയെക്കുറിച്ച് മോഹൻലാൽ

നടന വിസ്മയം എന്നാണ് നടൻ മോഹൻലാലിനെ കുറിച്ച് ആരാധകർ പറയാറുള്ളത്. മോഹൻലാൽ സ്ക്രീനിൽ എത്തുമ്പോൾ കണ്ടിരിക്കുന്ന പ്രേക്ഷകർക്കും അത്ഭുതമാണ്. മലയാളികൾക്ക് മോ​ഹൻലാൽ ലാലേട്ടനാണ്. ലാലേട്ടനെന്ന വിളിയിൽ അദ്ദേഹത്തോട് ഉള്ള മുഴുവൻ സ്നേഹവും ആരാധകർ പ്രകടിപ്പിക്കുന്നു. കൊച്ച് കുട്ടികൾ മുതൽ പ്രായമായവർ വരെ അദ്ദേഹത്തെ ലാലേട്ടാ എന്നാണ് വിളിക്കുന്നത്.

അതൊരു പേരല്ല വികാരമാണ്. ഇപ്പോൾ എങ്ങനെയാണ് ആരാധകർ തന്നെ ലാലേട്ടൻ എന്ന് വിളിക്കാൻ തുടങ്ങിയതെന്ന് പറയുകയാണ് മോഹൻലാൽ. വർഷങ്ങൾക്ക് മുമ്പേ ലാലേട്ടൻ വിളി തുടങ്ങിയതാണെന്നാണ് ഒരു അഭിമുഖത്തിനിടെ മോഹൻലാൽ പറഞ്ഞത്. ശരിക്കും പേര് ലാലേട്ടൻ ആണെന്ന് വിചാരിക്കുന്നവരുണ്ടെന്നും മോഹൻലാൽ തമാശയായി പറഞ്ഞു.

mohanlal

സർവകലാശാല എന്ന സിനിമയിൽ നിന്നുള്ള വിളിയായരുന്നു ലാലേട്ട എന്നും പിന്നീടത് എല്ലാവർക്കും ശീലമായെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞ് കുട്ടികൾ മാത്രമല്ല പ്രായമായവർ പോലും ലാലേട്ട എവിടെ‌ പോകുന്നുവെന്ന് ചോദിക്കും, അതും സന്തോഷമാണ്. പലരുടേയും വിചാരം എന്റെ പേര് തന്നെ ലാലേട്ട എന്നാണ്. അത്യപൂർവ്വം പേരെ മോഹൻലാൽ എന്ന് വിളിക്കാറുള്ളൂ എന്നും അദ്ദേഹം പറയുന്നു.

പ്രശസ്തരായ ഡോക്ടേഴ്സ് അടക്കമുള്ള ആൾക്കാർ ലാലേട്ടാ എന്ന് വിളിച്ചിട്ട് അവർ ചമ്മുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. മറ്റ് എല്ലാവരും അങ്ങനെ ലാലേട്ടാ എന്ന് വിളിക്കുന്നത് കണ്ടിട്ടാണ് എന്ന് പിന്നീട് അവർ എന്നോട് പറഞ്ഞിട്ടുണ്ട്.

അതിൽ കുഴപ്പമില്ലെന്ന് താൻ പറയാറുണ്ടെന്നും മോഹൻലാൽ പറഞ്ഞു. കാരണം എന്റെ പേര് അതാണ്. അതൊരു ഭാ​ഗ്യമാണ്. കുട്ടികളും പ്രായമായവരുമൊക്കെ ലാലേട്ടാ എന്ന് വിളിക്കുന്നു. ജീവിതത്തിൽ കിട്ടുന്ന അനു​ഗ്രഹവും സന്തോഷവുമായിട്ടാണ് കാണുന്നത് എന്നും മോഹൻലാൽ പറയുന്നു.

മോഹൻലാൽ നായകനായ സർവകലാശാല എന്ന സിനിമ 1987ൽ ആണ് പ്രദർശനത്തിന് എത്തുന്നത്. വളരെ ഓളം ഉണ്ടാക്കിയ സിനിമയായിരുന്നു. ഈ സിനിമയിൽ ലാൽ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

വേണു നാ​ഗവള്ളിയാണ് സിനിമ സംവിധാനം ചെയ്തത്. തിരക്കഥയും അദ്ദേഹത്തിന്റേത് തന്നെ. ചിത്രത്തിന്റെ നിർമാണം ആനന്ദ് ആയിരുന്നു, നെടുമുടി വേണു, അടൂtർ ഭാസി, ജ​ഗതി, ശങ്കരാടി. സീമ, സുകുമാരാൻ, ശ്രീനാഥ്, ലസി , ​ഗണേഷ് കുമാർ, മണിയൻ പിള്ള രാജു തുടങ്ങിയവരും അഭിനയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+