"പണവും പ്രശസ്‌തിയും ഉള്ളപ്പോൾ ബാബുരാജിന് ചുറ്റും ആളുകൾ, അവസാനകാലത്ത് ചികിത്സയ്ക്ക് പോലും ബുദ്ധിമുട്ടി"
മലയാള സിനിമയിൽ ഒരിക്കൽ മാത്രം ഉണ്ടാവുന്ന, അങ്ങനെ കണക്കാക്കുന്ന അത്ഭുത പ്രതിഭാശാലികളായ കലാകാരൻമാർ ഒട്ടേറെയുണ്ട്. അതിൽ എന്നും സിനിമാ പ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്‌ഠ നേടിയിരുന്ന വ്യക്തിത്വമായിരുന്നു എംഎസ് ബാബുരാജ് എന്ന അനുഗ്രഹീത കലാകാരന്റേത്. കോഴിക്കോട് നഗരത്തിൽ ഇന്നും സ്നേഹത്തോടെ അവർ ബാബുക്ക എന്ന് അഭിസംബോധന ചെയ്യുന്ന ബാബുരാജിന്റെ പാട്ടുകൾ വയ്ക്കാത്ത ഒരു കടയെങ്കിലും ഇല്ലാതിരിക്കില്ല.
അത്രയ്ക്ക് മേൽ കോഴിക്കോടിന്റെ സാംസ്‌കാരിക പാരമ്പര്യത്തോട് ചേർന്ന് നിൽക്കുന്ന ബാബുരാജ് അറുന്നൂറോളം ഗാനങ്ങളാണ് സിനിമകളിൽ ചിട്ടപ്പെടുത്തിയത്. എവർഗ്രീൻ എന്ന് എക്കാലവും പറയാവുന്ന ഒട്ടേറെ ഗാനങ്ങളാണ് അദ്ദേഹം ഒരുക്കിയത്. എന്നാൽ എംഎസ് ബാബുരാജ് എന്ന കലാകാരന്റെ അവസാന കാലം വളരെയധികം കഷ്‌ടത നിറഞ്ഞതായിരുന്നു. പലർക്കും അറിയാത്ത വലിയൊരു ദുരന്തപൂർണമായ കഥയും ഇതിലുണ്ടായിരുന്നു.

അത്രയേറെ പ്രശസ്‌തിയുടെ കൊടുമുടിയിൽ എത്തിയിട്ടും അവസാനകാലത്ത് എംഎസ് ബാബുരാജ് എന്ന കലാകാരൻ അത്യന്തം കഷ്‌ടതകൾ അനുഭവിക്കേണ്ടി വന്നുവെന്നാണ് ഇപ്പോൾ സംവിധായകനായ ആലപ്പി അഷ്‌റഫ് പറയുന്നത്. പണവും പ്രശസ്‌തിയും വന്ന് നിറഞ്ഞപ്പോൾ ആളുകൾ അദ്ദേഹത്തിന് ചുറ്റും കൂടിയെന്നും അവസാനം ചികിത്സയ്ക്ക് പോലും ബുദ്ധിമുട്ടിയപ്പോൾ ആരും സഹായിക്കാൻ ഉണ്ടായില്ലെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
മരണമില്ലാത്ത ഒരു കലാകാരനാണ് എംഎസ് ബാബുരാജ്. അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ച അനശ്വര ഗാനങ്ങൾ തലമുറകൾ വന്നുപോയാലും മായാതെ നിലനിൽക്കും. ബാബുക്കയുടെ ഗാനങ്ങൾ എല്ലാം തന്നെ ഔഷധംപോലെയായിരുന്നു. എത്ര കേട്ടാലും മതിവരാത്ത ഗീതങ്ങളായിരുന്നു ഇവയെല്ലാം. ബാബുക്കയുടെ പാട്ടുകൾ എല്ലാം തന്നെ ഹൃദയത്തിൽ നിന്ന് വരുന്ന പാട്ടുകളാണ്. എല്ലാ പാട്ടുകളും ആത്മാവിൽ നിന്ന് വന്നവയാണ്.
600ൽ അധികം ഗാനങ്ങളാണ് അദ്ദേഹം മലയാളികൾക്ക് വേണ്ടി സമ്മാനിച്ചത്. ബംഗാളിൽ നിന്നുളള വ്യക്തിയായിരുന്നു അദ്ദേഹം. ഏറെ കഷ്‌ടപ്പാടുകൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. വിശപ്പടക്കാൻ വേണ്ടി ട്രെയിനുകളിൽ പാട്ടുപാടിയാണ് അദ്ദേഹം ചെറിയ പ്രായത്തിൽ ജീവിച്ചിരുന്നത്. അതുപോലെ തന്നെ ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ അവസാന കാലവും.
തെരുവിൽ പാട്ടുപാടി നടന്ന അദ്ദേഹത്തെ രക്ഷപ്പെടുത്തിയത് കലയെ സ്‌നേഹിച്ചിരുന്ന ഒരു പോലീസുകാരനാണ്. ആ പൊലീസുകാരന്റെ സഹായത്തോടെയാണ് ബാബുരാജിന് പല അവസരങ്ങളും ലഭിച്ചത്. അവിടെ നിന്നും അദ്ദേഹം സിനിമയിലെത്തിയത് രാമു കാര്യാട്ട് എന്ന സംവിധായകനിലൂടെ ആയിരുന്നു.
പിന്നാലെ പണവും പ്രശസ്‌തിയും വന്നുനിറഞ്ഞു. അദ്ദേഹം ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് വരുമ്പോൾ സുഹൃത്തുക്കൾ റെയിൽവേ സ്റ്റേഷനിൽ ഒക്കെ കാത്തുനിൽക്കുമായിരുന്നു. അദ്ദേഹത്തിന്റെ പണത്തിന് വേണ്ടിയായിരുന്നു അത്. ഇടയ്ക്ക് പക്ഷാഘാതം വന്നതോടെ ബാബുരാജിനെ ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയിൽ ആയി. അദ്ദേഹം സാമ്പത്തികപരമായി ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു.
രോഗബാധയെ തുടർന്ന് മദ്രാസിലെ ഒരു സർക്കാർ ആശുപത്രിയിലാണ് അദ്ദേഹം അവസാന കാലത്ത് ചികിത്സയിൽ കഴിഞ്ഞത്. വളരെ മോശം സാഹചര്യങ്ങളുളള ആശുപത്രിയായിരുന്നു അത്. ബാബുരാജിനെ കാണാനായി രാമു കാര്യാട്ട് ആശുപത്രിയിലെത്തി. ആ ദുരവസ്ഥ കണ്ട രാമു കാര്യാട്ട് അന്നത്തെ കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണിയെ വിവരം അറിയിച്ചു.
ഒടുവിൽ ആന്റണി ഇടപെട്ടാണ് ബാബുരാജിനെ വാർഡിൽ നിന്ന് മാറ്റിയത്. എകെ ആന്റണി അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എംജിആറിനെ വിളിച്ച് ബാബുരാജിന് വേണ്ടി സഹായം അഭ്യർത്ഥിക്കുകയായിരുന്നു. നിമിഷങ്ങൾ കൊണ്ട് ബാബുരാജിന് ബെഡും പരിചരണവും ഒക്കെ ലഭിച്ചു. അന്ന് അവിടെ ഒരു മലയാളി ഡോക്‌ടർ ബാബുരാജിന് വേണ്ടി പാട്ടുപാടി, അപ്പോഴേക്കും അദ്ദേഹത്തിന്റെ കണ്ണുകൾ എന്നന്നേക്കുമായി അടഞ്ഞിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications