നമ്മുടെ കുട്ടികള്‍ ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ? സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ നവ്യ നായര്‍
കല്‍പ്പറ്റ: പൂക്കോട് വെറ്റററി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതികരിച്ച് നടി നവ്യ നായര്‍. അങ്ങേയറ്റം വേദനിപ്പിക്കുന്ന സംഭവമാണ് ഇതെന്ന് നടി പറഞ്ഞു. കരുണ ഇല്ലാത്ത ഈ റാഗിംഗ് ദയവ് ചെയ്ത് നിര്‍ത്തണണമെന്ന് നടി പയുന്നു. എന്തൊക്കെ പ്രതീക്ഷകളോെയാണ് നമ്മള് മക്കളെയെല്ലാം പഠിക്കാനായി വിടുന്നത്.
ഇത്രയും കരുണയില്ലാത്ത റാഗിംഗ് ദയവ് ചെയ്ത് നിര്‍ത്തൂ. ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികള്‍. ഞങ്ങള്‍ മാതാപിതാക്കള്‍ക്ക് മക്കള്‍ ജീവനാണ്. കൊല്ലരുതേ. ഏറെ വേദനയോടെ ഒരു രാഷ്ട്രീയവുമില്ലാതെ ഒരു അമ്മ എന്ന നിലയില്‍ ആ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും നവ്യ പറഞ്ഞു.

അതേസമയം സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. അറസ്റ്റിലായവരില്‍ കൂടുതല്‍ എസ്എഫ്ഐ നേതാക്കളാണ്. ഹോസ്റ്റലില്‍ പോലീസ് തെളിവെടുപ്പും ഇന്ന് നടത്തി. കേസിലെ മുഖ്യ പ്രതി സിന്‍ജോ ജോണ്സനുണായിട്ടാണ് പോലീസ് സിദ്ധാര്‍ത്ഥനെ ആക്രമിച്ച ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയിലെത്തി തെളിവെടുപ്പ് ആരംഭിച്ചത്.
തെളിവെടുപ്പില്‍ സിദ്ധാര്‍ത്ഥനെ ആക്രമിച്ച ആയുധങ്ങളും അന്വേഷണ സംഘം കണ്ടെത്തി. ഹോസ്റ്റല്‍ മുറിയിലും നടുത്തളത്തിലും വെച്ചാണ് സിദ്ധാര്ത്ഥന് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ മുഖ്യ പ്രതി തെളിവെടുപ്പിനിടെയാണ് കാണിച്ച് കൊടുത്തത്.
സഹപാഠിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു സിദ്ധാര്‍ത്ഥിനെ പ്രതികള്‍ മര്‍ദിച്ചത്. ഫെബ്രുവരി പതിനഞ്ചിന് വീട്ടിലേക്ക് മടങ്ങിയ സിദ്ധാര്‍ത്ഥിനെ കോളേജിലേക്ക് തിരികെ വന്നില്ലെങ്കില്‍, പോലീസ് കേസാകുമെന്നും ഒത്തുതീര്‍പ്പാക്കാമെന്നും പറഞ്ഞാണ് വിളിച്ചുവരുത്തിയത്. ഇതേ തുടര്‍ന്നാണ് അടുത്ത ദിവസം തന്നെ സിദ്ധാര്‍ത്ഥ് കോളേജില്‍ തിരിച്ചെത്തിയത്.
തുടര്‍ന്ന് ഹോസ്റ്റലില്‍ നിന്ന് എങ്ങോട്ടും പോകാന്‍ അനുവദിക്കാതെ പ്രതികള്‍ സിദ്ധാര്‍ത്ഥനെ തടവില്‍ വെച്ചു. അന്ന് രാത്രി മുതലായിരുന്നു മര്‍ദനം ആരംഭിച്ചത്. പ്രതികള്‍ സിദ്ധാര്‍ത്ഥനെ ആത്മഹത്യയിലേക്ക് എത്തിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ക്യാമ്പസിലെ വിവിധ ഇടങ്ങളില്‍ എത്തിച്ചും സിദ്ധാര്‍ത്ഥനെ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചു. വിവസ്ത്രനാക്കിയും പ്രതികള്‍ മര്‍ദിച്ചു. പുലര്‍ച്ചെ രണ്ട് മണി വരെ മര്‍ദനം തുടര്‍ന്നു. മരണമല്ലാതെ മറ്റൊരു വഴിയുമില്ല എന്ന നിലയിലേക്ക് പ്രതികള്‍ കാര്യങ്ങള്‍ എത്തിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം സിദ്ധാര്‍ത്ഥിന്റെ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന് മുഖ്യമന്ത്രിക്ക് കത്ത് നല്കി. കൊടുംക്രൂരതയ്ക്ക് ഡീന്‍ അടക്കമുള്ള അധ്യാപകരും കൂട്ടുനിന്നുവെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?












Click it and Unblock the Notifications