Get Updates
Get notified of breaking news, exclusive insights, and must-see stories!

കംപ്ലീറ്റ് ലാലേട്ടന്‍ ഷോ, ബോക്‌സോഫീസ് കിംഗ് ആയി നേര്; ഇതുവരെ നേടിയത് ഇത്ര

ബോക്‌സോഫീസില്‍ ഹിറ്റുകളില്ലെന്ന വിമര്‍ശകരുടെ വാക്കുകളെ കാറ്റില്‍ പറത്തി മോഹന്‍ലാല്‍. പുതിയ ചിത്രമായ നേര് കേരള ബോക്‌സോഫീസില്‍ മാത്രമല്ല ആഗോള ബോക്‌സോഫീസിലും കളക്ഷന്‍ റെക്കോര്‍ഡിടുകയാണ്. ഒരാഴ്ച്ച കൊണ്ട് ചിത്രത്തിന് അമ്പരപ്പിക്കുന്ന കളക്ഷനാണ് എല്ലായിടത്ത് നിന്നും ലഭിക്കുന്നത്. മോഹന്‍ലാല്‍ എന്ന ക്രൗഡ്പുള്ളര്‍ തിരിച്ചെത്തിയിരിക്കുകയാണ്.

ആഗോള ബോക്‌സോഫീസില്‍ നിന്ന് ചിത്രം 40 കോടിയില്‍ അധികം നേടിയ എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സൗത്ത് വുഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സമീപകാലത്ത് ഒരു മോഹന്‍ലാല്‍ ചിത്രം നാല്‍പ്പത് കോടി പിന്നിടുന്നതും ആദ്യമായിട്ടാണ്. ലൂസിഫറാണ് ബോക്‌സോഫീസില്‍ അവസാനം തരംഗമായ ചിത്രം.

neru-mohanlal-movie

അതേസമയം നേരിന്റെ വമ്പന്‍ വിജയം ജനുവരിയില്‍ റിലീസ് ആ വാനുള്ള മലൈക്കോട്ടൈ വാലിബന്റെ പ്രതീക്ഷ വാനോളം ഉയര്‍ത്തിയിരിക്കുകയാണ്. അത് മാത്രമല്ല ബോക്‌സോഫീസില്‍ തന്റെ സിംഹാസനം തിരിച്ചുപിടിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ചിത്രത്തില്‍ വിജയമോഹന്‍ എന്ന അഭിഭാഷകനായിട്ടാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. ദൃശ്യം ഒരുക്കിയ ജീത്തു ജോസഫാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്.

കോര്‍ട്ട് റൂം ഡ്രാമയായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ അനശ്വര രാജന്റെ പ്രകടനം ഏറ്റവും മികച്ചതായിരുന്നു. നടിയുടെ പ്രകടനം സംസ്ഥാന അവാര്‍ഡ് അര്‍ഹിക്കുന്നതാണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. അനശ്വരയ്ക്കും ഈ ചിത്രം വലിയൊരു നേട്ടമാണ് സമ്മാനിച്ചത്. കൂടുതല്‍ മികവുറ്റ റോളുകളിലേക്ക് അനശ്വരയെ പരിഗണിക്കാനും ഈ ചിത്രം കാരണമായേക്കും.

അതേസമയം കേരള ബോക്‌സോഫീസിലും ചിത്രം വമ്പന്‍ മുന്നേറ്റമാണ് നടത്തുന്നത്. 2.8 കോടിയായിരുന്നു ആദ്യ ദിനത്തിലെ കളക്ഷന്‍. ആദ്യ ശനിയാഴ്ച്ച മൂന്ന് കോടി കളക്ഷന്‍ നേടിയ ചിത്രം പിന്നീട് അതിന് താഴേക്ക് പോയിട്ടില്ല. നാലാം ദിനമായ ആദ്യ ഞായറാഴ്ച്ച 3.55 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ക്രിസ്മസ് ദിനമായ ആദ്യ തിങ്കളാഴ്ച്ച 3.9 കോടിയും ചിത്രം കളക്ട് ചെയ്തു.ഒരു ദിനത്തില്‍ ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണിത്.

വര്‍ക്കിംഗ് ഡേയായ ആറാം ദിനത്തില്‍ ചിത്രം 3.25 കോടിയാണ് നേടിയിരിക്കുന്നത്. വെറും 16 ശതമാനമാണ് മാത്രമാണ് ഡ്രോപ്പ്. അത് മാത്രമല്ല ആദ്യ ദിനത്തേക്കാള്‍ ഉയര്‍ന്നതാണ് വര്‍ക്കിംഗ് ഡേയിലെ കളക്ഷന്‍. ഇതിനര്‍ത്ഥം ചിത്രം ഇനിയും പല റെക്കോര്‍ഡുകളും സ്വ്ന്തമാക്കുമെന്നാണ്. ഇതുവരെ കേരളത്തില്‍ നിന്ന് മാത്രം 18.6 കോടിയാണ് ചിത്രം കളക്ട് ചെയ്തത്.

നേരിന് ചൊവ്വാഴ്ച്ച 61.79 ശതമാനം ഒക്കുപ്പെന്‍സിയാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. മോണിംഗ് ഷോകള്‍ക്ക് 39.56 ശതമാനം മാത്രമായിരുന്നു ഒക്കുപ്പെന്‍സി. എന്നാല്‍ നൂണ്‍ ഷോ, ഈവനിംഗ് ഷോ, നൈറ്റ് ഷോകള്‍ എന്നിവയ്ക്ക് ജനത്തിരക്കായിരുന്നു. നൂണ്‍ ഷോകള്‍ക്ക് 65.68 ശതമാനമായിരുന്നു ഒക്കുപ്പെന്‍സി, ഈവനിംഗ് ഷോകള്‍ക്ക് ഇത് 71.24 ശതമാനവും, നൈറ്റ് ഷോകള്‍ക്ക് 70.67 ശതമാനവുമാണ് ഒക്കുപ്പെന്‍സി. നഗരങ്ങളില്‍ കൊച്ചിയും, കോഴിക്കോടും, തിരുവനന്തപുരവും തന്നെയാണ് ഒക്കുപ്പെന്‍സിയില്‍ മുന്നില്‍. കൊച്ചിയില്‍ 68.25 ശതമാനമാണ് ഒക്കുപ്പെന്‍സി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+