'പാർവതി, റിമ, പത്മപ്രിയ, അഞ്ജലിയൊക്കെയാണ് മെയിൻ; എന്തിന് കോടതിയിൽ പോയെന്ന് ചോദിച്ചു'; രഞ്ജിനി പറയുന്നു
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഡബ്ല്യുസിസി എന്ത് നടപടിയെടുക്കുമെന്നാണ് താൻ ഉറ്റുനോക്കുന്നതെന്ന് നടി രഞ്ജിനി. ഡബ്ല്യുസിസി നല്ല കാര്യം തന്നെയാണ് ചെയ്യുന്നത്. സംഘടനയിൽ ഞാൻ തുടരുക തന്നെ ചെയ്യും. എന്തുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ വനിതാ കമ്മീഷൻ അടക്കം മൗനം പാലിക്കുന്നതെന്നും അവർ തുറന്നടിച്ചു. താൻ കോടതിയിൽ പോയപ്പോൾ എന്തുകൊണ്ട് ഞങ്ങളെ അറിയിച്ചില്ലെന്ന് ഡബ്ല്യുസിസി തന്നോട് ചോദിച്ചെന്നും രഞ്ജിനി പറഞ്ഞു.
പാർവതി തിരുവോത്ത്, അഞ്ജലി മേനോൻ. റിമ കല്ലിങ്കൽ, പത്മപ്രിയ രേവതി ഇവരൊക്കെയാണ് ഡബ്ല്യുസിസിയിലെ പ്രധാന ആളുകൾ. ഞാൻ ഡബ്ല്യുസിസിയിലെ ഒരു അംഗം മാത്രമാണ്. ഞാൻ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ കോടതിയിൽ പോയപ്പോൾ എന്തുകൊണ്ട് അറിയിച്ചില്ലെന്ന് ഡബ്ല്യസിസി ചോദിച്ചു. ഞാൻ എന്തിന് അവരോട് പറയണം. ഞാൻ മൊഴി കൊടുത്തത് രഞ്ജിനി എന്ന നടിയായിട്ടാണ്. അല്ലാതെ ഡബ്ല്യുസിസി ആയിട്ടല്ല. അതുകൊണ്ട് തന്നെ ഞാൻ കോടതിയിൽ പോയത് ചോദ്യം ചെയ്യാൻ അവർക്ക് സാധിക്കില്ല.

ഹേമ കമ്മിറ്റിയിലെ നിർദ്ദേശം നടപ്പാക്കാൻ ആരും ശ്രമിക്കാത്തത് എന്താണ്. നിർദ്ദേശത്തെ കുറിച്ച് ആരും സംസാരിക്കുന്നില്ല. അന്ന് നിർമ്മാതാവിനേയും സംവിധായകനേയും മറ്റ് ടെക്നീഷ്യൻമാരേയുമൊക്കെ നമ്മുക്ക് അറിയാം. എന്നാൽ ഇന്ന് അങ്ങനെയല്ല, നിർമ്മാതാക്കൾ തന്നെ 25 പേരൊക്കെയാണ്. ഇവരുടെയൊക്കെ ബാഗ്രൗണ്ടിനെ കുറിച്ച് നമ്മുക്ക് അറിയുക പോലുമില്ല. എല്ലാവരുടേയും ബാഗ്രൗണ്ട് ചെക്ക് നടത്തണം. ടെക്നീഷ്യൻസിന്റെ വിവരങ്ങൾ എല്ലാ അസോസിയേഷനുകൾക്കും പങ്കുവെയ്ക്കണം. പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ഇതൊക്കെ നടത്തണം.
നമ്മൾ അനുഭവിച്ച കാര്യങ്ങൾ മൊഴി കൊടുക്കുമ്പോൾ അതിൽ ഞങ്ങൾക്ക് സംരക്ഷണം വേണ്ടേ? ഇപ്പോൾ കേൾക്കുന്നുണ്ട് റിപ്പോർട്ട് പുറത്തുവിടുന്നതിന് മുൻപ് ലീക്കായെന്ന്. അപ്പോൾ മൊഴി നൽകിയവരെ കുറിച്ച് എല്ലാവരും അറിഞ്ഞ് കാണുമല്ലോ. അങ്ങനെയെങ്കിൽ എവിടെയാണ് സംരക്ഷണം. കൺസന്റും കോൺഫിഡൻഷ്യാലിയും നിർബന്ധമാണ്. മൊഴി കൊടുത്തവരുടെ അനുവാദമില്ലാതെ റിപ്പോർട്ട് പുറത്തുവിടരുത്.
മൊഴിയിൽ പറഞ്ഞിരിക്കുന്നതെല്ലാം സെൻസിറ്റീവ് കാര്യങ്ങളാണ്. തെറ്റ് ചെയ്തവരെ കുറിച്ച് എസ്ഐടി അന്വേഷിക്കുന്നുണ്ട്. അവർക്കെതിരെ നടപടിയുണ്ടാകണം. കുറ്റകൃത്യം ചെയ്തവർ പുറത്തുവരണം. മൊഴി കൊടുത്തവരോട് കേസിന് പോകാൻ താത്പര്യമുണ്ടോയെന്ന് ചോദിക്കണം. നടി ആക്രമിക്കപ്പെട്ട കേസിൽ ഇതുവരേയും വിധി വന്നിട്ടില്ല. ഇപ്പോൾ മൊഴി കൊടുത്തവർ ഈ ആ നടിയെ പോലെ ഒരുപാട് കാലം കാത്തിരിക്കണോ. ഇത്തരം സംഭവങ്ങൾക്ക് ഒരു ഫാസ്റ്റ് ട്രയൽ വേണം.
ഡബ്ല്യുസിസി നല്ല കാര്യം തന്നെയാണ് ചെയ്യുന്നത്. സംഘടനയിൽ ഞാൻ തുടരുക തന്നെ ചെയ്യും. എന്തുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ വനിതാ കമ്മീഷൻ അടക്കം പറയാത്തത്. എന്തിനാണ് ഇക്കാര്യത്തിൽ മൗനം പുലർത്തുന്നത് എന്നത് അത്ഭുതപ്പെടുത്തുന്നത്. നിർദ്ദേശം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ കോടതിയെ സമീപിച്ചിട്ടുണ്ട്. ട്രൈബ്യൂണൽ വരുന്നത് വരെ ഞാൻ കോടതിയിൽ പോകും.
'ചിത്ര'ത്തിന് ശേഷം എനിക്ക് മലയാളത്തിൽ സിനിമ ലഭിച്ചില്ല. തമിഴിലും തെലുങ്കിലും എനിക്ക് അവസരങ്ങൾ ഉണ്ടായിരുന്നു. അന്ന് 'പവർഗ്രൂപ്പ്' ഒതുക്കിയതാണോ, അങ്ങനെയൊരു ഗ്രൂപ്പുണ്ടോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ ഇപ്പോൾ പവർ ഗ്രൂപ്പ് ഉണ്ട്. കാരണം ചിലർക്ക് പണം ഉണ്ട്, സ്വാധീനം ഉണ്ട്. പവർ ഗ്രൂപ്പുണ്ട് ഉണ്ടെന്ന് തിലകൻ പറഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും സിനിമയിൽ പവർ ഗ്രൂപ്പുണ്ടാകും. തിലകൻ പറഞ്ഞതെല്ലാം ഇപ്പോൾ സത്യമാകുകയാണ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications