'അവളുടെ കോളേജിൽ നിന്ന് വിളിച്ച് എന്നെ നാണംകെടുത്തി, പക്ഷേ'; ആ സംഭവത്തെപ്പറ്റി പേളിയുടെ അച്ഛൻ
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു അവതാരകയാണ് പേളി മാണി. പേളിയുടെ പെരുമാറ്റം തന്നെയാണ് ആളുകളെ ആകർക്ഷിക്കുന്നതും. വളരെ എനർജെറ്റിക്കാണ് പേളി. റിയാലിറ്റി ഷോകളിലെ അവതാരകയായി എത്തിയാണ് പേളി പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയതെങ്കിലും പിന്നീട് ബിഗ്ബോസ് മലയാളത്തിൽ എത്തിയതോടെ ആരാധകർ വർദ്ധിച്ചു.
ബിഗ് ബോസിൽ വെച്ചാണ് പേളി ശ്രീനിഷിനെ പരിചയപ്പെട്ടതും പിന്നീടത് വിവാഹത്തിലേക്ക് എത്തിയതും. വളരെ സന്തോഷത്തോടെ ജീവിതം നയിക്കുകയാണ് പേളിയും ശ്രീനിയും. പേളിയും ശ്രീനിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോൾ പേളിയെ കുറിച്ച് മനസ്സ് തുറക്കുകയാണ് പേളിയുടെ പിതാവ് മാണി. ബിഹൈൻഡ് വുഡ്സ് മലയാളത്തോടാണ് മാണി പേളിയെക്കുറിച്ച് സംസാരിച്ചത്.

പഠിക്കുന്ന സമയത്ത് പേളിക്ക് ബി എയിലും ബിസിനസ്സിലുമൊന്നും താല്പര്യം ഉണ്ടായിരുന്നില്ലെന്നും മീഡിയയോട് ആയിരുന്നു പേളിക്ക് താല്പര്യം ഉണ്ടായിരുന്നതെന്നും പേളിയുടെ പിതാവ് പറയുന്നു. പേളിയുടെ കോളേജിൽ നിന്ന് തന്നെ വിളിച്ച് വാണിംഗ് തന്ന സംഭവും പേളിയെ കോളേജ് മാറ്റിയതുമൊക്കെ അദ്ദേഹം പറഞ്ഞു.
അവളുടെ താല്പര്യങ്ങളിൽ ബി എ ഉണ്ടായിരുന്നില്ല ബിസിനസ്സ് ഉണ്ടായിരുന്നില്ല. അവൾക്ക് ഫുൾ എന്റർടെയ്ൻമെന്റ്, മീഡിയ. അവൾ ഇവിടെയൊരു കോളേജിലായിരുന്നു. അവൾ എന്റർടെയ്ൻമെന്റിന്റെ പിന്നാലെ ഓടി. അവർ വാണിംഗ് തന്നു. അവർ എന്നെ വിളിച്ച് നാണം കെടുത്തി, മാനേജ്‌മെന്റ്. നിങ്ങൾക്ക് കൊച്ചിനെ വളർത്താൻ അറിയില്ല. എല്ലാ കൊച്ചുങ്ങളേയും നന്നാക്കുന്ന ആളാ, ഇതൊക്കെ അവർ പറഞ്ഞതാണ്, നടന്ന സമയമാണ്.
ഇവള് ഇങ്ങനെ പാട്ടും കൂത്തുമൊക്കെയായി നടക്കുന്നുവെന്ന് പറഞ്ഞു. അവൾ ഒരു മത്സരത്തിന് പോയിരിക്കുകയായിരുന്നു രാവിലെ പോയി വൈകുന്നേരം വന്നു. അതിന് രണ്ടോ മൂന്നോ സ്ഥാനവും കിട്ടിയിരുന്നു. അവർ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ എനിക്ക് അവരെയും റെസ്‌പെക്ട് ചെയ്തല്ലേ പറ്റൂ, കാരണം അവർ പറയുന്നത് കറക്ടാണ്, സ്വന്തം മോളെ കൺട്രോൾ ചെയ്യാൻ പറ്റാത്ത ആള്, ഇന്ന് അതേ പേളി എവിടെയെത്തി അതേ മീഡിയയിൽ എത്തി.
കുറച്ച് കാലം കഴിഞ്ഞപ്പോൾ അതേ കോളേജിൽ ചീഫ് ഗസ്റ്റായി പോയി.. നിങ്ങൾക്ക് ഇഷ്ടമില്ലാത്ത സ്ഥലത്ത് നിങ്ങളെ ഇരുത്തിയിട്ട് നിങ്ങളെ ഞാൻ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പിന്നെ പേളിയെ നമ്മൾ അവിടെ നിന്ന് മാറ്റി, അവർ തന്നെ നമ്മളെ ഹെൽപ്പ് ചെയ്തു. മീഡയയിൽ തന്നെ അവൾ ബാംഗ്ലൂർ പോയി.
നമ്മളുടെ ഇഷ്ടത്തിനല്ലല്ലോ അവർ പഠിക്കേണ്ടത്, നമ്മൾ ഇഷ്ടപ്പെട്ട പയ്യനെ കൊണ്ട് അവരെ വിവാഹം കഴിപ്പിക്കാമോ, അവരുടെ ജീവിതം എന്ന് പറഞ്ഞാൽ അവരുടെ ഇഷ്ടമല്ലേ നോക്കേണ്ടത്, മാണി പറഞ്ഞു. ഒരുപരിധിക്ക് അപ്പുറത്തേക്ക് തന്റെ മക്കളെ താൻ നിയന്ത്രിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications