'പരാതിപ്പെട്ടത് നിവൃത്തിയില്ലാതെ'; സാന്ദ്ര തോമസിന്റെ പരാതിയില്‍ ബി ഉണ്ണികൃഷ്ണനെതിരെ കേസ്
കൊച്ചി: പൊതു മധ്യത്തില്‍ അപമാനിച്ചെന്ന പരാതിയില്‍ നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണനെതിരെ കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കോടതി നിര്‍ദേശപ്രകാരമായിരുന്നു നടപടി. നിര്‍മാതാവ് ആന്റോ ജോസഫ് കേസിലെ രണ്ടാം പ്രതിയാണ്.
സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ബി. ഉണ്ണികൃഷ്ണന്‍ ശ്രമിക്കുന്നതായും വൈരാഗ്യത്തിനു പിന്നില്‍ ഹേമ കമ്മറ്റിക്ക് മൊഴി നല്‍കിയതാണെന്നും സാന്ദ്രയുടെ പരാതിയില്‍ പറയുന്നു.

സിനിമയില്‍ സാന്ദ്രയുമായി സഹകരിക്കരുതെന്ന് സഹപ്രവര്‍ത്തകരോട് ഉണ്ണിക്കൃഷ്ണന്‍ ആവശ്യപ്പെട്ടതായും സംഘടനാ യോഗത്തില്‍ അപമാനിച്ചെന്നും പരാതിയില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. തന്റെ തൊഴില്‍ സ്വാതന്ത്ര്യത്തിന് തടസം നിന്നതായും സാന്ദ്ര ആരോപിക്കുന്നു.
ഹേമ കമ്മിറ്റിക്കു മുമ്പാകെ മൊഴി കൊടുത്തതിനു പിന്നാലെയാണ് സിനിമയില്‍ തിരിച്ചടികള്‍ നേരിടേണ്ടിവന്നെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ് വ്യക്തമാക്കി. പ്രതികാര നടപടിയില്‍ നിവൃത്തിയില്ലാതെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. ബി ഉണ്ണികൃഷ്ണനെതിരായ പരാതിയുമായി മുന്നോട്ട് പോകുമെന്നും സാന്ദ്ര ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്താക്കി.
സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹാരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയെത്തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പൊലീസ് നേരത്തേ കേസെടുത്തിരുന്നു.
ഭാരവാഹികള്‍ക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ സംഘടനയുടെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കിയിരുന്നു. ഇതിനെതിരെ സാന്ദ്ര കോടതിയെ സമീപിച്ചു. അന്തിമ ഉത്തരവ് വരുംവരെ സാന്ദ്ര തോമസിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗമായി തുടരാമെന്ന് കോടതി ഉത്തരവിട്ടു.












Click it and Unblock the Notifications